ന്യൂഡൽഹി : ഇന്ന് ദേശീയ തപാൽ ദിനം. ഒരിക്കൽ ആശയവിനിമയത്തിന്റെ പ്രധാന മാധ്യമമായിരുന്ന തപാലിനായി രാജ്യം നീക്കിവെക്കുന്ന ദിനം. ഇന്നലെ (ഒക്ടോബർ 9)ആയിരുന്നു ലോക തപാൽ ദിനം. ഇതിന്റെ ചുവടുപിടിച്ചാണ് രാജ്യം ഇന്ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നത്.
1874 ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമയ്ക്കാണ് ലോക തപാൽ ദിനം ആചരിക്കുന്നത്. 1969 ൽ ജപ്പാനിലെ ടോക്യോവിൽ ചേർന്ന അന്താരാഷ്ട്ര തപാൽ യൂണിയന്റെ ആഹ്വാന പ്രകാരമാണ് തപാൽ ദിനം ആചരിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളും തപാൽ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി ഈ ദിനം ആഘോഷിക്കുന്നു.
ആഗോള തലത്തിൽ 192 രാഷ്ട്രങ്ങൾ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ കീഴിലുണ്ട്. സ്വിറ്റ്സർലാന്റിന്റെ തലസ്ഥാനമായ ബേണിലാണ് യൂണിയൻ സ്ഥാപിതമായത്.1844 ഒക്ടോബർ 9 ന് സ്വിറ്റ്സർലാന്റിലെ ബേണിൽ 22 രാജ്യങ്ങൾ ഒപ്പു വെച്ച ഉടമ്പടി പ്രകാരം രൂപം കൊണ്ട സംഘടനയാണ് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ. ലോകമെമ്പാടുമുള്ള തപാൽ സംവിധാനങ്ങളെ ഏകീകരിച്ച് രാജ്യങ്ങൾ തമ്മിലുള്ള തപാൽ കൈമാറ്റങ്ങൾക്ക് ദൃഢതയേകുകയാണ് സംഘടനയുടെ ലക്ഷ്യം.
1976 ൽ സംഘടനയിൽ ഇന്ത്യയും അംഗത്വമെടുത്തിരുന്നു. ഇന്ത്യയിൽ ഒക്ടോബർ 9 മുതൽ ഉള്ള ഒരു ആഴ്ച തപാൽ വാരമായി ആചരിക്കുന്നു. ഒക്ടോബർ 10 ദേശീയ തപാൽ ദിനമായും ആചരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്റര്‍നെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ക്കും സംഘടനകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാര്‍ഗ്ഗമാണ്. പല രാജ്യങ്ങളിലും തപാല്‍ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കാറുണ്ട്. സ്റ്റാംപ് പ്രദര്‍ശനം, കത്തെഴുത്ത് മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഈ ദിനത്തോട അനുബന്ധിച്ച് നടത്തുന്നു.
പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിലും തൊഴിലിലും തപാല്‍ മേഖലയുടെ സ്വാധീനത്തെയും ആഗോള സാമൂഹിക സാമ്പത്തിക വികസനത്തില്‍ തപാല്‍ മേഖലയുടെ സംഭാവനകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം. ദേശീയ തപാല്‍ വാരാഘോഷത്തിന്റെ ഓരോ ദിവസവും വകുപ്പ് നല്കുന്ന സേവനങ്ങളിലൊന്ന് ഉയര്‍ത്തിക്കാട്ടുന്നതിനായി നീക്കിവച്ചിരിക്കുന്നു.
വ്യക്തിപരവും ഔദ്യോഗികവുമായ കത്തുകളിൽ തുടങ്ങിയ പോസ്റ്റൽ വകുപ്പ് ഇപ്പോൾ ഡിജിറ്റൽ സേവനങ്ങളിലേക്കും കടന്നിട്ടുണ്ട്. ഇ-കൊമേഴ്സായും ഓൺലൈൻ ഷോപ്പിംഗ് പാക്കേജുകളുമായും പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് തപാൽ വകുപ്പും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.