• HOME
 • »
 • NEWS
 • »
 • life
 • »
 • National Tourism Day | കുമരകത്തിന്‍റെ ‘ഉത്തരവാദിത്ത ടൂറിസം’ ലോകത്തിന് മാതൃക : മന്ത്രി വി.എന്‍. വാസവന്‍

National Tourism Day | കുമരകത്തിന്‍റെ ‘ഉത്തരവാദിത്ത ടൂറിസം’ ലോകത്തിന് മാതൃക : മന്ത്രി വി.എന്‍. വാസവന്‍

ദേശീയ വിനോദ സഞ്ചാര ദിനത്തിൽ മന്ത്രി വി എൻ വാസവന്റെ കുറിപ്പ്

 • Share this:
  കുമരകത്തെ (kumarakom) ഉത്തരവാദിത്ത ടൂറിസം (Responsible Tourism) ലോകത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി വി.എന്‍.  വാസവന്‍ (Minister VN Vasavan) ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് (National Tourism Day) ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രിയുടെ പരാമര്‍ശം. താന്‍ കോട്ടയം എം.എല്‍.എ ആയിരിക്കെ കുമരകത്തു നിന്നാണ് കേരളത്തിലെ ആദ്യ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്, എന്താണ് ഈ പദ്ധതി എന്ന് ഏവരും സംശയത്തോടെ നോക്കിയിടത്തുനിന്ന് വളർന്ന് കേരളത്തിൽ വിവിധ പ്രദേശങ്ങളിലേക്ക് കുമരകത്തിന്‍റെ ടൂറിസം മാതൃക എത്തിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

  എന്താണ് ഉത്തരവാദിത്ത ടൂറിസം ?

  ഉത്തരവാദിത്ത ടൂറിസം (Responsible Tourism) എന്നത് കേരളത്തിന്റെ ഔദ്യോഗിക ടൂറിസം നയമാണ്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്കു നന്നായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സഞ്ചാരികള്‍ക്ക് എത്താനും താമസിക്കാനും ആസ്വദിക്കാനും കഴിയുന്ന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഉത്തരവാദിത്ത ടൂറിസമെന്ന ആശയം. ടൂറിസം വരുമാനത്തിന്റെ നല്ലൊരു പങ്ക് പ്രദേശവാസികള്‍ക്കു ലഭ്യമാക്കുക, പ്രദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, പ്രാദേശിക സമൂഹത്തിന്റെ ജീവിതരീതികള്‍ക്കു മേല്‍ ആഘാതമേല്‍പ്പിക്കാതെ ടൂറിസം വ്യവസായം മുന്നോട്ടുകൊണ്ടുപോകുക,പരിസ്ഥിതി ആഘാതങ്ങള്‍ പരമാവധി ലഘൂകരിക്കുക എന്നിവയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ഘടകങ്ങള്‍.

  ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയ ഇന്ത്യയിലെ പ്രഥമ ടൂറിസം കേന്ദ്രമാണ് കോട്ടയം ജില്ലയിലെ കുമരകം. കുമരകത്തിന്റെ ഉത്തരവാദിത്ത ടൂറിസം എന്ന നിലപാട് സുസ്ഥിര ടൂറിസം രംഗത്ത് ഇന്ന് ലോകത്തിന് മാതൃകയാണ്. മേഖലയിലെ ഒന്നിലധികം പുരസ്‌കാരങ്ങൾ കുമരകത്തിന് ലഭിച്ചു. വേൾഡ് ട്രാവൽ മാർട്ടിന്റെ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ ശ്രദ്ധേയമായ അവാർഡ് നേടിയ പ്രദേശമായി കോട്ടയത്തെ അയ്മനം മാറിക്കഴിഞ്ഞു. ജില്ലയിലെ തന്നെ നീണ്ടൂരും ആർപ്പുക്കരയും തിരുവാർപ്പുമെല്ലാം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങളാകുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നിലാണ്.
  45000 കോടി രൂപയുടെ വരുമാനം നൽകിയിരുന്നതും 15 ലക്ഷത്തിലധികം പേർക്കു പ്രത്യക്ഷവും പരോക്ഷവുമായി തൊഴിൽ നൽകിയിരുന്നതുമായ ബൃഹദ് വ്യവസായ മേഖലയായ ടൂറിസം കൊവിഡിന്റെ മൂന്നാം തരംഗത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ വ്യവസായ സംരംഭകരെയും തൊഴിലാളികളെയും സരക്ഷിക്കാനുള്ള നടപടികൾ സർക്കാർ എടുത്തിട്ടുണ്ടെന്ന് മന്ത്രി കുറിപ്പില്‍ പറയുന്നു.

  Also Read- Free Birth Control for Women | സ്ത്രീകൾക്ക് 25 വയസ്സ് വരെ ഗർഭനിരോധനം സൗജന്യം; സുപ്രധാന നടപടിയുമായി ഫ്രാൻസ്

  വിനോദസഞ്ചാരമേഖലയിലെ സംരഭകർക്കും കുറഞ്ഞ പലിശയിലുള്ള വായ്പയും ഹൗസ് ബോട്ടുകൾക്ക് മെയിന്റനൻസ് ഗ്രാന്റും തൊഴിലാളികൾക്കും ഉത്തരവാദിത്ത ടൂറിസം സംരഭങ്ങൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ പലിശരഹിത ഈട് രഹിത റിവോൾവിംഗ് ഫണ്ടും നൽകി വരുന്നു. പ്രതിസന്ധിക്ക് ഇത് പൂർണ്ണ പരിഹാരമല്ലെങ്കിൽ കൂടി ഒരു പരിധി വരെ സഹായകരമായ നിലപാടാണ്. ഈ മേഖലയിലെ നിക്ഷേപകരെ സഹായിക്കുന്നതിനുവേണ്ടിയുള്ള സാമ്പത്തികസഹായ നടപടികൾ ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു.

  മന്ത്രി വി എന്‍ വാസവന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

  ദേശീയ വിനോദ സഞ്ചാരദിനമാണ് ഇന്ന് ....
  നമ്മുടെ നാടിന്റെ പ്രകൃതിദത്ത ആകർഷണങ്ങളെയും ഗ്രാമീണ ഭംഗിയെയും പരമ്പരാഗത ജീവിത രീതികളെയും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളെയും സംരക്ഷിച്ച് കൊണ്ട് വിനോദസഞ്ചാര സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ഉത്തരവാദിത്ത ടൂറിസം എന്ന ആശയമാണ് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരനയത്തിന്റെ കാതൽ.
  കേരളത്തിൽ ആദ്യമായി ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കുന്നത് കോട്ടയം എംഎൽഎ ആയിരിക്കെ കുമരകത്തുനിന്നാണ്. എന്താണ് ഈ പദ്ധതി എന്ന് ഏവരും സംശയത്തോടെ നോക്കിയിടത്തുനിന്ന് വളർന്ന് കേരളത്തിൽ വിവിധ പ്രദേശങ്ങളിലേക്ക് അത് എത്തിക്കഴിഞ്ഞു.
  കുമരകത്തിന്റെ ഉത്തരവാദിത്ത ടൂറിസം എന്ന നിലപാട് സുസ്ഥിര ടൂറിസം രംഗത്ത് ഇന്ന് ലോകത്തിന് മാതൃകയാണ്. ഒന്നിലധികം പുരസ്‌കാരങ്ങൾ കുമരകത്തിന് ലഭിച്ചു. വേൾഡ് ട്രാവൽ മാർട്ടിന്റെ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ ശ്രദ്ധേയമായ അവാർഡ് നേടിയ പ്രദേശമായി അയ്മനം മാറിക്കഴിഞ്ഞു. നീണ്ടൂരും ആർപ്പുക്കരയും തിരുവാർപ്പുമെല്ലാം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങളാകുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നിലാണ്.

  45000 കോടി രൂപയുടെ വരുമാനം നൽകിയിരുന്നതും 15 ലക്ഷത്തിലധികം പേർക്കു പ്രത്യക്ഷവും പരോക്ഷവുമായി തൊഴിൽ നൽകിയിരുന്നതുമായ ബൃഹദ് വ്യവസായ മേഖലയായ ടൂറിസം കൊവിഡിന്റെ മൂന്നാം തരംഗത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ വ്യവസായ സംരഭകരെയും തൊഴിലാളികളെയും സരക്ഷിക്കാനുള്ള നടപടികൾ സർക്കാർ എടുത്തിട്ടുണ്ട്.


  വിനോദസഞ്ചാരമേഖലയിലെ സംരഭകർക്കും കുറഞ്ഞ പലിശയിലുള്ള വായ്പയും ഹൗസ് ബോട്ടുകൾക്ക് മെയിന്റനൻസ് ഗ്രാന്റും തൊഴിലാളികൾക്കും ഉത്തരവാദിത്ത ടൂറിസം സംരഭങ്ങൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ പലിശരഹിത ഈട് രഹിത റിവോൾവിംഗ് ഫണ്ടും നൽകി വരുന്നു. പ്രതിസന്ധിക്ക് ഇത് പൂർണ്ണ പരിഹാരമല്ലെങ്കിൽ കൂടി ഒരു പരിധി വരെ സഹായകരമായ നിലപാടാണ്. ഈ മേഖലയിലെ നിക്ഷേപകരെ സഹായിക്കുന്നതിനുവേണ്ടിയുള്ള സാമ്പത്തികസഹായ നടപടികൾ ഇനിയും തുടരും. സംസ്ഥാന സർക്കാരിന്റെ ഭാവനപൂർണ്ണമായ പദ്ധതികൾ ഈ വ്യവസായ മേഖലയ്ക്ക്‌വേണ്ടി ഉണ്ടാകും.
  ഇത്തവണത്തെ ദേശീയ വിനോദ സഞ്ചാരനയത്തിന്റെ മുദ്രാവാക്യം ' റൂറൽ ആന്റ് കമ്യൂണിറ്റി സെൻട്രിക് ടൂറിസം ' എന്നതാണ്. നാടിന്റെ മനോഹാരിത, കൃഷി, പരമ്പരാഗത തൊഴിലുകൾ, കല, പരിസ്ഥിതി എന്നിവയെ സംരക്ഷിച്ച് കൊണ്ട് ഗ്രാമീണ വികസനത്തിനായി വിനോദസഞ്ചാര മേഖലയെ ഉപയുക്തമാക്കുക എന്ന ഉത്തരവാദിത്ത ടൂറിസം കാഴ്ചപ്പാടാണ് ഈ മുദ്രാവാക്യത്തിന്റെയും കാതൽ.

  Also Read- Inspiring Life | ശുചീകരണ തൊഴിലാളിയിൽ നിന്ന് സ്റ്റാർ ഹോട്ടൽ ജീവനക്കാരനിലേക്ക്; ആരെയും പ്രചോദിപ്പിക്കുന്ന ജീവിതകഥ

  കൊവിഡിന്റെ മൂന്നാം തരംഗവും നാം കടന്ന് പോകും. നാടും അതിന്റെ വശ്യതയും നമ്മെ മാടി വിളിക്കും. അപ്പോൾ നമ്മുടെ നാടിന്റെ നന്മകളെത്തേടി , രുചി വൈവിധ്യങ്ങളെത്തേടി യാത്ര ചെയ്യുന്ന ഉത്തരവാദിത്തമുള്ള വിനോദ സഞ്ചാരി (റെസ്‌പോൺസിബിൾ ട്രാവലർ ) ആകാൻ നമുക്ക് ഈ ദേശീയ വിനോദ സഞ്ചാരദിനത്തിൽ തീരുമാനിക്കാം.
  Published by:Rajesh V
  First published: