നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • National Youth Day | ഇന്ന് ദേശീയ യുവജന ദിനം; സ്വാമി വിവേകാനന്ദന്റെ പ്രചോദനാത്മകമായ ചില വചനങ്ങൾ

    National Youth Day | ഇന്ന് ദേശീയ യുവജന ദിനം; സ്വാമി വിവേകാനന്ദന്റെ പ്രചോദനാത്മകമായ ചില വചനങ്ങൾ

    സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെയും പ്രവർത്തനങ്ങളെയും ആദരിച്ചുകൊണ്ടാണ് രാജ്യം എല്ലാ വർഷവും ജനുവരി 12 ദേശീയ യുവജന ദിനമായി (National Youth Day) ആഘോഷിക്കുന്നത്.

    National Youth Day

    National Youth Day

    • Share this:
      മെച്ചപ്പെട്ട ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി ജീവിതകാലം മുഴുവൻ പരിശ്രമിക്കുകയും സാമൂഹിക സേവനങ്ങളിലൂടെ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദന്റെ (Swami Vivekananda) ജന്മവാർഷികമാണ് (Birth anniversary) ഇന്ന്. അദ്ദേഹത്തിന്റെ ദർശനങ്ങളെയും പ്രവർത്തനങ്ങളെയും ആദരിച്ചുകൊണ്ടാണ് രാജ്യം എല്ലാ വർഷവും ജനുവരി 12 ദേശീയ യുവജന ദിനമായി (National Youth Day) ആഘോഷിക്കുന്നത്.

      ദേശീയ യുവജന ദിനത്തിന്റെ ചരിത്രം

      ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായിരുന്ന സ്വാമി വിവേകാനന്ദനാണ് 1897ൽ രാമകൃഷ്ണ മിഷന് തുടക്കം കുറിച്ചത്. നിരവധി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആളുകളെയും പ്രചോദിപ്പിച്ച ഈ മിഷൻ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. മതങ്ങളുടെ ഐക്യത്തിന് ഊന്നൽ നൽകുകയും യുവാക്കളെ ശരിയായ പാതയിലൂടെ നയിക്കാൻ ലക്ഷ്യമിട്ടുമാണ് രാമകൃഷ്ണ മിഷൻ പ്രവർത്തിച്ചിരുന്നത്.

      സ്വാമി വിവേകാനന്ദന്റെ ഉപദേശങ്ങളിലൂടെയും പ്രത്യയശാസ്ത്രത്തിലൂടെയും യുവാക്കളെ പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ 1985ലാണ് ഇന്ത്യൻ സർക്കാർ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കാൻ തുടങ്ങിയത്. "സ്വാമിജിയുടെ തത്ത്വചിന്തയും അദ്ദേഹം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ആദർശങ്ങളും ഇന്ത്യൻ യുവാക്കൾക്ക് പ്രചോദനത്തിന്റെ വലിയ ഉറവിടമാകുമെന്ന്" അന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

      ദേശീയ യുവജന ദിനത്തിന്റെ പ്രാധാന്യം

      ഒരാളുടെ ചെരുപ്പ് നന്നാക്കുന്നത് മുതൽ നിലം തുടയ്ക്കുന്നത് വരെ എല്ലാ പ്രവൃത്തികളും പവിത്രമാണെന്ന് വിശ്വസിക്കുന്ന സ്വാമി വിവേകാനന്ദന്റെ പ്രത്യയശാസ്ത്രം ഇന്നും ഏറെ പ്രസക്തമാണ്. അവരരുടെ തൊഴിലിനെ ആരാധിക്കണമെന്നും പ്രവൃത്തികളുടെ ഫലം ദൈവത്തിന് സമർപ്പിക്കണമെന്നുമാണ് അദ്ദേഹം ആളുകളെ ഉദ്ബോധിപ്പിച്ചത്. സ്വാമി വിവേകാനന്ദൻ ധാർമികതയിൽ അധിഷ്‌ഠിതമായ ശക്തിയിൽ വിശ്വസിക്കുകയും എല്ലാവർക്കും വളരെയേറെ കഴിവുകളുണ്ടെന്ന് കരുതുകയും ചെയ്തിരുന്നു. എന്നാൽ നമ്മുടെ ഭയവും ബലഹീനതയും അവ ഉപയോഗപ്പെടുത്താൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

      സ്വാമി വിവേകാനന്ദന്റെ എല്ലാ മഹത് വചനങ്ങളും ലോകത്തിന്റെ ക്ഷേമം എന്ന പൊതു ലക്ഷ്യത്തിനായാണ് പ്രവർത്തിക്കുന്നത്. അതിനാൽ നമ്മുടെ രാജ്യത്തെ യുവാക്കളിൽ ഈ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നില്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

      സ്വാമി വിവേകാനന്ദന്റെ ചില മഹദ്വചനങ്ങൾ
      ഈ ദേശീയ യുവജന ദിനത്തിൽ, സ്വാമി വിവേകാനന്ദന്റെ ചില മഹത് വചനങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയച്ച് അവരിൽ പ്രചോദനകരമായ ചിന്തകൾ ഉണർത്താം..

      1) നിങ്ങൾ ഉള്ളിൽ നിന്ന് വളരണം. ആർക്കും നിങ്ങളെ പഠിപ്പിക്കാൻ കഴിയില്ല. നിങ്ങളെ ആത്മീയതയിലേയ്ക്ക് നയിക്കാൻ ആർക്കും കഴിയില്ല. സ്വന്തം ആത്മാവല്ലാതെ മറ്റൊരു ഗുരുവില്ല.

      2) ദിവസത്തിൽ ഒരിയ്ക്കലെങ്കിലും നിങ്ങൾക്ക് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നില്ലെങ്കിൽ നിങ്ങൾ തെറ്റായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പിക്കാം.

      3) സ്വയം ബലഹീനനായി കരുതുന്നതാണ് ഏറ്റവും വലിയ പാപം.

      4) നിങ്ങൾ ജീവിതത്തിൽ റിസ്ക് എടുക്കുക. ജയിച്ചാൽ നയിക്കാം, തോറ്റാൽ വഴികാട്ടാം.

      5) എല്ലാ തെറ്റിദ്ധാരണകൾക്കും കാരണം നമ്മൾ ആളുകളെ നമ്മളായി കാണുന്നു എന്നതാണ്. അവരെ അവരായി കാണുക.
      Published by:Rajesh V
      First published: