HOME » NEWS » Life » NAVRATRI CELEBRATIONS BEGIN LEARN HOW TO WORSHIP THE GODDESS AT HOME GH

Chaitra Navaratri 2021 | നവരാത്രി ആഘോഷം തുടങ്ങുകയായി, വീടുകളിൽ ദേവീ പൂജ ചെയ്യുന്നത് എങ്ങനെയെന്ന് അറിയൂ

വളരെ ഭക്തിയോടെ ആഘോഷമാക്കുന്ന ഈ പുണ്യ ദിവസത്തിന് മുമ്പായി ഇത് ആഘോഷിക്കുന്നവർ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനം ഉപവാസവും ആത്മീയ ആചാരങ്ങളുമാണ്.

News18 Malayalam | news18-malayalam
Updated: April 12, 2021, 11:25 AM IST
Chaitra Navaratri 2021 | നവരാത്രി ആഘോഷം തുടങ്ങുകയായി, വീടുകളിൽ ദേവീ പൂജ ചെയ്യുന്നത് എങ്ങനെയെന്ന് അറിയൂ
durga_devi
  • Share this:
വ്യത്യസ്‌തമായി ആഘോഷിക്കുന്ന ഹിന്ദു ഉത്സവങ്ങൾ പലതുണ്ട്. അതിൽ ഒന്നാണ് നവരാത്രി. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുകയാണ് ഈ ദിവസങ്ങളിൽ ചെയ്യുന്നത്. ഒമ്പത് രാത്രിയും പത്ത് പകലുമാണ് ആഘോഷം നീണ്ട് നിൽക്കുന്നത്. ദുർഗ്ഗ, സരസ്വതി, ലക്ഷ്‌മി എന്നീ ദൈവങ്ങളെയാണ് ഈ ദിവസങ്ങളിൽ ആരാധിക്കുന്നത്. ശാക്തേയ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ മൂന്ന് ദിവസം ദുർഗ്ഗാ ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്‌മി ദേവിയേയും അവസാന മൂന്ന് ദിവസം സരസ്വതി ദേവിയേയുമാണ് പൂജിക്കുന്നത്.

വളരെ ഭക്തിയോടെ ആഘോഷമാക്കുന്ന ഈ പുണ്യ ദിവസത്തിന് മുമ്പായി ഇത് ആഘോഷിക്കുന്നവർ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനം ഉപവാസവും ആത്മീയ ആചാരങ്ങളുമാണ്. നവരാത്രി എന്ന സംസ്‌കൃത പദത്തിന് ഒമ്പത് രാത്രികൾ എന്നാണ് അർത്ഥം വരുന്നത്. വീടുകളിൽ നവരാത്രി ആഘോഷിക്കുന്നവർ പലതരത്തിലുള്ള പൂജാ സാധനങ്ങളും മറ്റും ഒരുക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Also Read- ചൈത്ര നവരാത്രി 2021: ഒമ്പത് ദിവസം നീളുന്ന ആഘോഷത്തിന്‍റെ പ്രാധാന്യവും ചടങ്ങുകളും അറിയാം

ആദ്യ മൂന്ന് ദിവസങ്ങളിൽ ദുർഗ്ഗാ ദേവീ പൂജ ആയതുകൊണ്ട് തന്നെ ദുർഗ്ഗാ ദേവിയുടെ വിഗ്രഹമോ, ചിത്രമോ ആവശ്യമാണ്. ദേവിക്ക് ചാർത്താൻ ചുവന്ന ഷാൾ, അല്ലെങ്കിൽ സാരി. ഹിന്ദു പുണ്യ പുസ്‌തകമായ ദേവീ മാഹാത്‌മയോ മറ്റേതെങ്കിലും പുണ്യ പുസ്‌തകമോ. ചന്ദനം, തേങ്ങ, തിലകം ചാർത്തുന്ന ചുവന്ന പൊടി, ഗംഗാ ജലം (ഗംഗാ ജലം ഇല്ലെങ്കിൽ ശുദ്ധമായ ജലം), മാവില (കഴുകിയതിന് ശേഷം ഉപയോഗിക്കുക), അടയ്‌ക്ക, വെറ്റില, ഗ്രാമ്പൂ, ഏലം, ചന്ദനത്തിരി, ദേവിക്ക് അർപ്പിക്കാൻ ശുദ്ധമായ പൂക്കൾ, ശുദ്ധമായ പഴങ്ങൾ, ലഡ്ഡു പോലെയുള്ള മധുര പലഹാരങ്ങൾ, കുങ്കുമം, കുങ്കുമം പോലെ പല നിറത്തിലുള്ള പൊടികൾ, ശുദ്ധമായ പുല്ല്, ചരട്, അരി എന്നിവ ദേവീ പൂജയ്‌ക്കും നവരാത്രി ആഘോഷത്തിനും ആവശ്യമാണ്.

പൂജ ചെയ്യുന്നതിനായി നിങ്ങൾ അതിരാവിലെ എഴുന്നേൽക്കേണ്ടതുണ്ട്. പൂജ ചെയ്യുന്നതിനുള്ള ഉചിതമായ സമയം അതി രാവിലെയാണ്. കുളിച്ചതിന് ശേഷം ശുദ്ധമായ വൃത്തിയുള്ള വസ്‌ത്രം ധരിക്കുക. ശേഷം വീട്ടിൽ ഗംഗാജലം തളിക്കുക അല്ലെങ്കിൽ ശുദ്ധമായ ജലം തളിക്കുക. ശേഷം ദീപം തെളിയിക്കുക. ദീപം തെളിയിച്ചതിന് ശേഷം വീട് ഒഴിഞ്ഞുകിടക്കരുത്, ആരുടെയെങ്കിലും ഒരാളുടെയെങ്കിലും സാന്നിദ്ധ്യം വീടുകളിൽ ഉണ്ടായിരിക്കണം. ദേവിയുടെ ഇരു വശത്തും ചന്ദനത്തിരികൾ കത്തിച്ച് വയ്‌ക്കുക. പൂജ തുടങ്ങുന്നതിന് മുമ്പായി ശംഖ് ഊതുകയോ മണി മുഴക്കുകയോ ചെയ്യേണ്ടതുണ്ട്.

ഗംഗാ ജലമോ ശുദ്ധ ജലമോ ദേവിയ്‌ക്ക് സമീപം ഒരു കുടത്തിൽ വയ്‌ക്കണം. അതിന് മുകളിലായി, കുത്തനെ മാവില വയ്‌ക്കേണ്ടതുണ്ട്. ശേഷം മാവിലയ്‌ക്ക് നടുവിലായി, ചുവന്ന തുണിയിൽ പൊതിഞ്ഞ്, ചരട് കെട്ടിയ തേങ്ങ വയ്‌ക്കുക. ശേഷം, ദേവിയെ ചന്ദനം ചാർത്തി, ശുദ്ധമായ പുല്ലും അർപ്പിക്കുക. പിന്നീട് ചുവന്ന ഷാളോ സാരിയോ ദേവിയ്‌ക്ക് ചാർത്തുക, ശുദ്ധമായ പൂക്കളും നൽകുക. വെറ്റിലയിൽ ഒരു ഗ്രാമ്പൂ, വിവാഹിതരായവരാണെങ്കിൽ രണ്ട് ഗ്രാമ്പൂ നൽകുക. ഇനി ചന്ദനത്തിരികൾ കത്തിച്ച് നിങ്ങളുടെ പ്രാർത്ഥന തുടങ്ങാം. പ്രാർത്ഥനയ്‌ക്ക് ശേഷം മധുരപലഹാരങ്ങൾ (പ്രസാദം) ദേവിയ്‌ക്ക് അർപ്പിക്കുക.

നവരാത്രി പ്രാർത്ഥന, നവരാത്രി പൂജ, നവരാത്രി, നവരാത്രി ആഘോഷം, ദുർഗ്ഗ, സരസ്വതി, ലക്ഷ്‌മി, Navratri Pooja, Navratri, Durga, Saraswati, Lakshmi
Published by: Anuraj GR
First published: April 12, 2021, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories