• HOME
  • »
  • NEWS
  • »
  • life
  • »
  • കുഞ്ഞുങ്ങൾക്കൊപ്പമുള്ള വീഡിയോയുമായി നയൻതാരയും വിക്കിയും

കുഞ്ഞുങ്ങൾക്കൊപ്പമുള്ള വീഡിയോയുമായി നയൻതാരയും വിക്കിയും

ജീവിതത്തിൽ സന്തോഷവും നിറയുന്നതിനിടയിൽ മുന്നിലെത്തുന്ന വെല്ലുവിളികളേയും തടസ്സങ്ങളേയും ചിരിച്ചു കൊണ്ട് നേരിടുകയാണ് നയൻതാരയും വിക്കിയും

  • Share this:
ജീവിതത്തിൽ എതിരായി നിൽക്കുന്ന എല്ലാ തടസ്സങ്ങൾക്കിടയിലും നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സന്തോഷവും സമാധാനവും കണ്ടെത്താനാകട്ടേ... ദീപാവലി ദിനത്തിൽ സംവിധായകൻ വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ ഇങ്ങനെയൊരു ആശംസ കാണാം. കരിയറിൽ വിജയങ്ങളും ജീവിതത്തിൽ സന്തോഷവും നിറയുന്നതിനിടയിൽ മുന്നിലെത്തുന്ന വെല്ലുവിളികളേയും തടസ്സങ്ങളേയും ചിരിച്ചു കൊണ്ട് നേരിടുകയാണ് വിഘ്നേഷും നയൻതാരയും. ഇവർക്ക് കൂട്ടായി രണ്ട് കുഞ്ഞോമനകളും.

കുഞ്ഞുങ്ങളുണ്ടായതിനു ശേഷം ആദ്യമായാണ് നയൻതാരയും വിക്കിയും അവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വാടകഗർഭ വിവാദങ്ങൾക്കിടയിലും ആക്ഷേപങ്ങൾക്കിടയിലും മക്കൾക്കൊപ്പം തങ്ങൾ സന്തുഷ്ടരാണെന്ന് ഇരുവരും വ്യക്തമാക്കുന്നു.



തീവ്രമായി പ്രാർത്ഥിക്കുക, തീവ്രമായി സ്നേഹിക്കുക, കാരണം, സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടിയുള്ളത്. ജീവതം മനോഹരമാക്കുന്നതും സമൃദ്ധമാക്കുന്നതും സ്നേഹമാണ്. ദൈവത്തിലും സ്നേഹത്തിലും വിശ്വസിക്കുക. നന്മയിൽ വിശ്വസിക്കുക, അപ്പോൾ ഈ പ്രപഞ്ചവും എല്ലാം മനോഹരമാക്കുമെന്ന് ഉറപ്പാക്കും... ഭാര്യ നയൻതാരയേയും ഇരട്ടക്കുട്ടികളേയും ചേർത്തുവെച്ചുള്ള വീഡിയോയ്ക്കൊപ്പം വിക്കിയുടെ വാക്കുകൾ ഇങ്ങനെ.



മക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിന്റെ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതിനു പിന്നാലെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന സന്തോഷ വാർത്ത അടുത്തിടെയാണ് വിക്കിയും നയൻസും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
Published by:Naseeba TC
First published: