'ഫീമെയിൽ ഹിസ്റ്റീരിയ' ചികിത്സിക്കാൻ കണ്ടുപിടിച്ച ഉപകരണം; വൈബ്രേറ്ററിന്‍റെ കഥ പറഞ്ഞ് നസീർ ഹുസൈൻ കിഴക്കേടത്ത്

പിൽക്കാലത്ത് ഫീമെയിൽ ഹിസ്റ്റീരിയ ഒരു രോഗമല്ലെന്ന് അംഗീകരിച്ചെങ്കിലും ഇതിന്‍റെ ചികിത്സയ്ക്കായി കണ്ടെത്തിയ വൈബ്രേറ്റർ എന്ന ഉപകരണത്തിന് പ്രചാരമേറി

news18-malayalam
Updated: September 29, 2019, 4:45 PM IST
'ഫീമെയിൽ ഹിസ്റ്റീരിയ' ചികിത്സിക്കാൻ കണ്ടുപിടിച്ച ഉപകരണം; വൈബ്രേറ്ററിന്‍റെ കഥ പറഞ്ഞ് നസീർ ഹുസൈൻ കിഴക്കേടത്ത്
(പ്രതീകാത്മക ചിത്രം)
  • Share this:
1952 വരെ മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ ഉണ്ടായിരുന്ന ഫീമെയിൽ ഹിസ്റ്റീരിയ എന്ന രോഗം ചികിത്സിക്കാനായി ഡോ. മോര്‍ട്ടിമെര്‍ ഗ്രാന്‍വില്‍ ആണ് വൈബ്രേറ്റർ കണ്ടുപിടിച്ചതെന്ന് സംരഭകനും സോഫ്റ്റ്വെയർ എഞ്ചിനിയറുമായ നസീർ ഹുസൈൻ കിഴക്കേടത്ത്. ഉത്കണ്ഠ, ശ്വാസം കിട്ടാതെ വരിക, ലൈംഗിക ആസക്തി , ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളോടെ കണ്ടുവന്ന ഫീമെയിൽ ഹിസ്റ്റീരിയ എന്ന രോഗത്തിന് സ്ത്രീകളുടെ രഹസ്യഭാഗങ്ങളിൽ മസാജ് ചെയ്തുകൊടുത്തായിരുന്നു ഡോക്ടർമാർ ചികിത്സിച്ചിരുന്നത്. പിൽക്കാലത്ത് ഫീമെയിൽ ഹിസ്റ്റീരിയ ഒരു രോഗമല്ലെന്ന് അംഗീകരിച്ചെങ്കിലും ഇതിന്‍റെ ചികിത്സയ്ക്കായി കണ്ടെത്തിയ വൈബ്രേറ്റർ എന്ന ഉപകരണത്തിന് പ്രചാരമേറി.

വൈബ്രേറ്ററിനെക്കുറിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്

വൈബ്രേറ്റര്‍ കണ്ടുപിടിച്ച കഥ.

1952 വരെ മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ ഉണ്ടായിരുന്ന ഒരു രോഗമായിരുന്നു സ്ത്രീകള്‍ക്ക് മാത്രം ഉണ്ടാകുന്ന ഒരുതരം ഉന്മാദാവസ്ഥ അഥവാ ഫീമെയില്‍ ഹിസ്റ്റീരിയ. പുരാതന കാലം മുതല്‍ അറിവുണ്ടായിരുന്ന ഒരു രോഗമായിരുന്നു അത്. ഉത്കണ്ഠ, ശ്വാസം കിട്ടാതെ വരിക, ലൈംഗിക ആസക്തി , ഉറക്കമില്ലായ്മ തുടങ്ങിയവയായിരുന്നു ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇതിനുണ്ടായിരുന്ന ചികിത്സയായിരുന്നു രസകരം, സ്ത്രീക്കള്‍ക്ക് ഡോക്ടര്‍മാര്‍ അവരുടെ രഹസ്യഭാഗങ്ങളില്‍ മസ്സാജ് ചെയ്തു കൊടുത്തായിരുന്നു ഈ രോഗം ചികില്‍സിച്ചിരുന്നത്. ഓരോ മസാജിന് ശേഷവും ഈ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുമെങ്കിലും, കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ സ്ത്രീകള്‍ വീണ്ടും ഇതേ ലക്ഷണങ്ങളുടെ ഡോക്ടറുടെ അടുത്തേക്ക് തിരിച്ചെത്തുവാന്‍ തുടങ്ങി.

സ്ത്രീകള്‍ക്ക് ലൈംഗിക ആഗ്രഹങ്ങളുണ്ടെന്നും അവര്‍ക്കും രതിമൂര്‍ച്ഛയില്‍ എത്താന്‍ കഴിയുമെന്നും, അറിയാത്ത ഒരു കാലത്തേ കഥയാണത്. ലൈംഗികമായിയുള്ള ശാരീരിക ആവശ്യങ്ങളെ തൃപ്തപ്പെടുത്താതെ വരുന്ന സ്ത്രീകളായിരുന്നു ഈ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. ഓരോതവണയും ഡോക്ടര്‍ മസ്സാജ് ചെയ്യുമ്പോള്‍ രതിമൂര്‍ച്ച അടയുകയും ഈ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയും ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. പക്ഷെ ലൈംഗികതയെ, പ്രത്യേകിച്ച് സ്ത്രീലൈംഗികതയെ അംഗീകരിക്കാത്ത അന്നത്തെ വിക്ടോറിയന്‍ ചിന്താരീതികള്‍ ഇതൊരു മാനസിക രോഗമായാണ് കൂട്ടിയത്.

പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം അനേകം സ്ത്രീകള്‍ ഈ 'മാനസിക രോഗത്തിന്' മസ്സാജ് ചികിത്സ തേടി ഡോക്ടര്‍മാരുടെ അടുത്തെത്താന്‍ തുടങ്ങിയപ്പോള്‍ ആവശ്യത്തിന് ഡോക്ട്ടര്‍മാരുടെ കുറവും, ഇങ്ങിനെ തുടര്‍ച്ചയായി മസ്സാജ് ചെയ്യുന്നത് മൂലം ഡോക്ട്ടര്‍മാര്‍ക്കുണ്ടാവുന്ന കൈക്കുഴ വേദനയും മറ്റും വലിയ പ്രശനങ്ങള്‍ സൃഷ്ടിച്ചു. അപ്പോഴാണ് വൈദുതി ഉപയോഗിച്ച് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ മസാജ് ചെയ്യുന്ന ഒരു കണ്ടുപിടുത്തത്തെ കുറിച്ച് മോര്‍ട്ടിമെര്‍ ഗ്രാന്‍വില്‍ എന്നൊരു ഡോക്ട്ടര്‍ ആലോചിക്കുന്നത്. തന്റെ കണ്ടുപിടുത്തം പക്ഷെ സ്ത്രീകളുടെ ലൈംഗികതയെ മാറ്റിമറിക്കുന്ന ഒന്നായിരിക്കും എന്ന് അദ്ദേഹം ആലോചിച്ചുകാണില്ല. ഡോക്ട്ടര്‍മാര്‍ക്കാണ് അദ്ദേഹം ഈ ഉപകരണം മാര്‍ക്കറ്റ് ചെയ്തിരുന്നത്. (ഇതിനെകുറിച്ച് ഹിസ്റ്റീരിയ എന്ന പേരില്‍ ഒരു സിനിമ തന്നേ ഇറങ്ങിയിട്ടുണ്ട്.) പക്ഷെ കുറഞ്ഞ വിലയ്ക്ക് വൈബ്രേറ്റര്‍ ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ ഡോക്ട്ടറുടെ അടുത്തുപോകാതെ സ്വയം 'മസ്സാജ് ചികിത്സ' തുടങ്ങി. 1952 ല്‍ അമേരിക്കന്‍ സൈക്കിയട്രിക് അസോസിയേഷന്‍ female hysteria ഒരു രോഗമല്ലെന്ന് അംഗീകരിച്ചു..

ഇപ്പോള്‍ ബാറ്ററി വച്ച് ഉപയോഗിക്കുന്നത് മുതല്‍ ഫോണിലെ ഒരു ആപ്പ് വച്ച് നിയന്ത്രിക്കുന്ന വരെയുള്ള വൈബ്രേറ്ററുകള്‍ ലഭ്യമാണ്. ഹിറ്റാച്ചി ഇറക്കിയ മാജിക് വാണ്ട് എന്ന മസ്സാജര്‍ മാറ്റിമറിച്ച് ജീവിതങ്ങള്‍ ചില്ലറയല്ല. ഇപ്പോള്‍ റാബിറ്റ് വൈബ്രേറ്ററുകള്‍ കൂടുതല്‍ പ്രശസ്തമാണ്. ഗ്രാഫീന്‍ എന്ന അത്ഭുത കാര്‍ബണ്‍ പദാര്‍ത്ഥം ഈ മേഖലയില്‍ ഒരുപക്ഷെ കൂടുതല്‍ വിപ്ലവങ്ങള്‍ കൊണ്ടുവന്നേക്കാം.

അൻപത് വർഷം കഴിഞ്ഞാൽ 'കോണ്ടം' എങ്ങനെയായിരിക്കും? ഫേസ് ആപ്പ് ചലഞ്ച് ഇങ്ങനെയും

പക്ഷെ ഇന്നും സ്ത്രീകള്‍ക്ക് ഓര്‍ഗാസം ഉണ്ടാകും എന്ന് അറിയില്ലാതെ കുറെ പുരുഷന്മാരെയെങ്കിലും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് കുറെ സമയം എടുത്തുമാത്രം , ചിലര്‍ക്കെങ്കിലും കുറെ ബാഹ്യകേളികളുടെ അകമ്പടിയോടെ രതിയില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് ഓര്‍ഗാസം ഉണ്ടാവുന്നത് , പക്ഷെ പല പുരുഷന്മാരും ഇതറിയാത്തത് കൊണ്ട് തങ്ങളുടെ കാര്യം കഴിഞ്ഞു തിരിഞ്ഞു കിടന്നുറങ്ങുന്നവരാണ്. ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളിലും മറ്റും വിവാഹം കഴിഞ്ഞ സ്ത്രീകളും മറ്റും തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒന്നാണ് വൈബ്രേറ്ററുകള്‍.

പലപ്പോഴും നമ്മുടെ സാംസ്‌കാരിക ഇടപെടലുകള്‍ മൂലവും, നമ്മള്‍ വളര്‍ന്നുവന്ന സാഹചര്യം മൂലവും ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് പോലും ഛീ ഛീ ആയ ഒരു സമൂഹത്തില്‍ ആദ്യമായി വൈബ്രേറ്റര്‍ ഉപയോഗിക്കാനോ അതിനെകുറിച്ച് സംസാരിക്കാനോ പല സ്ത്രീകള്‍ക്കും വിമുഖതയുണ്ടാവും, പക്ഷെ പലപ്പോഴും ഉപയോഗിച്ച് തുടങ്ങി ശീലമായിക്കഴിഞ്ഞാല്‍ പലരും ഇതിഷ്ടപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്.

ഇന്ത്യയില്‍ പൊതുവെ ഞാന്‍ കണ്ടുവരുന്ന ഒരു കാര്യം സ്ത്രീ ലൈംഗികതയെക്കുറിച്ച് എഴുതുന്ന ഭൂരിപക്ഷം ആളുകളും (ഞാന്‍ ഉള്‍പ്പെടെ) ആണുങ്ങളാണെന്നുള്ളതാണ്. സ്‌ക്വിര്‍ട്ടിങ് എന്നൊന്നും കേട്ടിട്ട് പോലും അനേകം ആണുങ്ങളാണ്, അതൊക്കെ സത്യമായിരിക്കുമോ എന്നാശങ്കപ്പെടുന്നത്. സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക ആവശ്യങ്ങളോ അനുഭൂതികളോ ഏതെങ്കിലും പുരോഗമന ഗ്രൂപ്പുകളില്‍ എഴുതിയാല്‍ പോലും അവരുടെ ഇന്‍ബോക്‌സില്‍ അന്ന് രാത്രി തൃശൂര്‍ പൂരമായിരിക്കും. സദാചാര ആങ്ങളമാരും, കുലസ്ത്രീകളും അവരെ നാറ്റിക്കാന്‍ ഇറങ്ങുകയും ചെയ്യും.

സ്‌നേഹിക്കുന്നവരോട് മാത്രമേ സ്ത്രീക്ക് സെക്‌സ് ചെയ്യാന്‍ കഴിയൂ എന്നത് ഞാന്‍ പലപ്പോഴായി കേള്‍ക്കുന്ന ഒരു സംഗതിയാണ്, പ്രത്യകിച്ച് ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളുടെ ഭൂരിപക്ഷ അഭിപ്രായം അതാണെന്ന് തോന്നുന്നു. അമേരിക്കയില്‍ വണ്‍ നൈറ്റ് സ്റ്റാന്‍ഡില്‍ ഒരു രാത്രി ക്ലബ്ബില്‍ നിന്ന് പരിചയപ്പെട്ടവരോട് തന്നെ വളരെ ആവേശപൂര്‍വം ബന്ധപെടുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയിലും സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകള്‍ (പ്രത്യേകിച്ച് സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യം ഉള്ളവര്‍) ഇതുപോലെ ചെയ്തു കണ്ടിട്ടുണ്ട്. മറിച്ചും ഉള്ളവരുണ്ട്. നിങ്ങള്‍ക്കും പങ്കാളിക്കും എന്താണോ ഇഷ്ടപ്പെടുന്നത് അതുപോലെ ചെയ്യുക, ലൈംഗികതയിലെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരുമിച്ച് എക്സ്പ്ലോര്‍ ചെയ്യുക. ഓരോ പ്രായത്തിലും ഈ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മാറിക്കൊണ്ടിരിക്കും എന്നതാണ് ഞങ്ങളുടെ അനുഭവം.

പറഞ്ഞുവരുമ്പോള്‍ ഏതെങ്കിലും കള്ളികളില്‍ ഒതുക്കപ്പെടേണ്ട ഒന്നല്ല മനുഷ്യന്റെ ലൈംഗികത. ആവുന്ന കാലത്തോളം ആസ്വദിക്കാനുള്ള വക പ്രകൃതി തന്നെ നമ്മുടെ ശരീരത്തില്‍ ഒരുക്കിവച്ചിട്ടുണ്ട്.

നോട്ട് : ഈ വൈബ്രേറ്റര്‍ ഒക്കെ ഉപയോഗിക്കുന്നത് ആണുങ്ങളുടെ ചില അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തത് കൊണ്ടാണോ എന്നുള്ള ചോദ്യത്തിന് നടക്കാന്‍ കാലുള്ളത് കൊണ്ട് ആരും കാറ് വാങ്ങിക്കാതിരിക്കുന്നില്ലല്ലോ എന്ന ഉത്തരം ഇപ്പോഴേ തന്നിരിക്കുന്നു.
First published: September 29, 2019, 4:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading