• HOME
  • »
  • NEWS
  • »
  • life
  • »
  • Fastest Trains in the World | അതിശയിപ്പിക്കുന്ന കുതിപ്പ്; ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളെക്കുറിച്ച് അറിയാം

Fastest Trains in the World | അതിശയിപ്പിക്കുന്ന കുതിപ്പ്; ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളെക്കുറിച്ച് അറിയാം

ലോകത്തിലെ ഏറ്റവും വേഗതയേറിയട്രെയിനുകളെ പരിചയപ്പെടാം.

  • Share this:
    ഒരു ഗതാഗത മാര്‍ഗ്ഗം തിരഞ്ഞെടുക്കുമ്പോള്‍ യാത്രക്കാരുടെ മനസ്സില്‍ ഏറ്റവുമാദ്യം കടന്നുവരുന്ന കാര്യം വേഗതയാണ്. വേഗതയുടെ കാര്യത്തിൽ വിമാനങ്ങളാണ് മുന്‍പന്തിയില്‍ എങ്കിലും യാത്ര ചെയ്യാനുള്ള സൗകര്യങ്ങളുടെ കാര്യത്തില്‍ ട്രെയിനുകളെ (train) വെല്ലാന്‍ മറ്റൊരു വാഹനത്തിനും കഴിയില്ല. ട്രെയിനുകള്‍ക്ക് സ്പീഡ് (speed) കുറവാണെന്ന് ആളുകള്‍ പലപ്പോഴും പരാതിപ്പെടാറുണ്ട്. ഇന്ത്യയില്‍ ഇക്കാര്യം ന്യായമാണെങ്കിലും മറ്റ് ചിലയിടങ്ങളിൽ അതിശയിപ്പിക്കുന്ന വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന അതിവേഗ ട്രെയിനുകള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയട്രെയിനുകളെ പരിചയപ്പെടാം.

    ജെആര്‍ ഈസ്റ്റ് ഇ5 (JR EAST E5) - 320KMPH

    ജപ്പാനില്‍ നിര്‍മ്മിച്ച ജെആര്‍ ഈസ്റ്റ് ഇ5 എന്ന ട്രെയിൻ ഷിന്‍കാന്‍സെന്‍ ലൈനിലൂടെയാണ് സർവ്വീസ് നടത്തുന്നത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ജെആര്‍ ഈസ്റ്റ് ഇ5 ട്രെയിനിന് കഴിയും. കൂടിയ വേഗതയിലും വളയ്ക്കാൻ കഴിയുന്ന 'ആക്റ്റീവ് സസ്‌പെന്‍ഷൻ' ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.

    ഐസിഇ3 (ICE3 - 30KMPH)

    1999 മുതല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനുകള്‍ ജര്‍മ്മനിയിലെ ട്രാക്കുകളില്‍ ഓടുന്നുണ്ട്. അവയില്‍ ഏറ്റവും വേഗതയേറിയത് ഐസിഇ3 ആണ്. മണിക്കൂറില്‍ 330 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനിനുള്ളത്. ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളെ പാരീസ്, ബ്രസല്‍സ്, ആംസ്റ്റര്‍ഡാം എന്നിവയുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണിത്.

    ഫ്രെസിയറോസ 1000 - 394KMPH

    മണിക്കൂറില്‍ 394 കിലോമീറ്റര്‍ വേഗതയിൽ ഓടാൻ കഴിയുന്ന ഇറ്റാലിയന്‍ ട്രെയിനാണ് ഫ്രെസിയറോസ 1000. വെനീസ്, റോം, മിലാന്‍, ഫ്‌ലോറന്‍സ് തുടങ്ങിയ നഗരങ്ങളിലൂടെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

    Fuxing Hao CR400AF/BF - 400KMPH

    ചൈനീസ് നഗരങ്ങളായ ബീജിംഗിനെയും ഷാങ്ഹായെയും ബന്ധിപ്പിക്കുന്ന ട്രെയിനാണിത്. മണിക്കൂറില്‍ ശരാശരി 354 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. പരീക്ഷണ ഓട്ടത്തിനിടയില്‍ ട്രെയിന്‍ ഒരിക്കല്‍ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയിരുന്നു.

    ഷാങ്ഹായ് മഗ്ലേവ് - 430KMPH

    ഷാങ്ഹായില്‍ നിന്നാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇപ്പോഴും ഏറ്റവും പഴയ വാണിജ്യ ട്രെയിനായി ഇത് കണക്കാക്കപ്പെടുന്നു. മണിക്കൂറില്‍ 430 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ട്രെയിനിന് കഴിയും.

    TGV POS - 574KMPH

    TGV POS ഫ്രാന്‍സിലാണ് സര്‍വീസ് നടത്തുന്നത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനായിരുന്നു ഇത്. പാരീസ്, കിഴക്കന്‍ ഫ്രാന്‍സ്, തെക്കന്‍ ജര്‍മ്മനി എന്നിവിടങ്ങളിലും ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. മണിക്കൂറില്‍ 574 കിലോമീറ്റര്‍ പരമാവധി വേഗത എന്ന റെക്കോര്‍ഡാണ് ട്രെയിന്‍ സൃഷ്ടിച്ചത്.

    L0 സീരീസ് മഗ്ലേവ് - 600KMPH

    നിലവില്‍ L0 സീരീസ് മഗ്ലേവ് എന്ന ട്രെയിൻ നിര്‍മ്മാണ ഘട്ടത്തിലാണ്. സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍വേ കമ്പനിയാണ് ട്രെയിന്‍ നിര്‍മ്മിക്കുന്നത്. ഈ ട്രെയിന്‍ മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്നാണ് അവകാശവാദം.
    Published by:Jayashankar AV
    First published: