HOME » NEWS » Life » NEROLAC SHARES JOY AND COLORS THROUGH ACKC CONTEST

ACKC കോണ്ടെസ്റ്റിലൂടെ Nerolac സന്തോഷവും നിറങ്ങളും പങ്കുവെയ്ക്കുന്നത് എങ്ങനെയെന്ന് കാണൂ

നാം ഇന്ന് സ്വയം പരിപാലിക്കുന്നത് നാളെ മികച്ചൊരു ഭാവി മുന്നില്‍ കണ്ടാണ്.

News18 Malayalam | news18-malayalam
Updated: May 29, 2021, 3:04 PM IST
ACKC കോണ്ടെസ്റ്റിലൂടെ Nerolac സന്തോഷവും നിറങ്ങളും പങ്കുവെയ്ക്കുന്നത് എങ്ങനെയെന്ന് കാണൂ
നാം ഇന്ന് സ്വയം പരിപാലിക്കുന്നത് നാളെ മികച്ചൊരു ഭാവി മുന്നില്‍ കണ്ടാണ്.
  • Share this:
മഹാമാരി ജീവിതം ദുഷ്‌ക്കരമാക്കി കൊണ്ടിരിക്കുമ്പോള്‍, നമുക്കെല്ലാം ജീവിതത്തില്‍ പല മാറ്റങ്ങളും പെട്ടെന്ന് വരുത്തേണ്ടി വന്നു. വര്‍ക്കിംഗ് ഫ്രം ഹോം, കൈ സാനിറ്റൈസ് ചെയ്യല്‍, വീട് അണുവിമുക്തമാക്കല്‍, ആരോഗ്യകരമായ ഭക്ഷണം, ഫിറ്റ്‌നെസ് രീതികള്‍ ശീലമാക്കുക തുടങ്ങിയവ അവയില്‍ ചിലതാണ്. നാം ഇപ്പോള്‍ എന്തു ചെയ്താലും അതീവ ശ്രദ്ധയോടെയാണ് ചെയ്യുന്നത്.

നമ്മളെയും നമുക്ക് പ്രിയപ്പെട്ടവരെയും പരിപാലിക്കുക എന്നത് അത്യാവശ്യവും നമ്മുടെ ആദ്യ മുന്‍ഗണനയുമായി മാറി. നാം ഇന്ന് സ്വയം പരിപാലിക്കുന്നത് നാളെ മികച്ചൊരു ഭാവി മുന്നില്‍ കണ്ടാണ്.

ഈ ഫിലോസഫിയുടെ അടിസ്ഥാനത്തിലാണ് Kansai Nerolac സന്തോഷവും നിറങ്ങളും പങ്കുവെയ്ക്കുന്നതിനായി 'ഇന്ന് സൂക്ഷിച്ചാല്‍ നാളെ കളര്‍ഫുള്‍ ആക്കാം' കോണ്ടെസ്റ്റ് ആരംഭിച്ചത്.

Nerolac ആളുകളോട് അവരുടെ കഥ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. മഹാമാരിക്കാലത്ത് സ്വയം പരിരക്ഷിച്ചതും പ്രിയപ്പെട്ടവരെ സംരക്ഷിച്ചത് എങ്ങനെയെന്നും വിശദീകരിക്കാനാണ് കമ്പനി ആളുകളോട് ആവശ്യപ്പെട്ടത്. സമര്‍പ്പിച്ച സ്റ്റോറികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയികളുടെ വീട്ടിലെ ഒരു മുറി Nerolac ടീം പെയ്ന്റ് ചെയ്ത് നല്‍കും. തങ്ങളുടെ എന്‍ട്രി Nerolac Paints-നെയും News18-നെയും ടാഗ് ചെയ്ത് #ACKC എന്ന ഹാഷ്ടാഗിനൊപ്പം അയയ്ക്കുക മാത്രമാണ് പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത്.

കോണ്ടെസ്റ്റിന് 200 എന്‍ട്രികള്‍ ലഭിച്ചു, അതില്‍ നിന്നാണ് 3 ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. ബംഗളൂരുവില്‍ നിന്നുള്ള പൂജാ ഗാര്‍ഗിന് Nerolac കളര്‍ഫുള്‍ സര്‍പ്രൈസ് നല്‍കുന്നതിന്റെ വീഡിയോ ആണിത്. അവരുടെ റൂമിന് Nerolac നല്‍കിയ മേക്കോവര്‍ നോക്കൂ.

Youtube Video


Nerolac ടീം ACKC കോണ്ടെസ്റ്റിലെ മൂന്നാമത്തെ വിജയിയേയും ഇതുപോലെ അത്ഭുതപ്പെടുത്തിയിരുന്നു. കൂടുതല്‍ കാഴ്ച്ചകള്‍ക്ക് കാത്തിരിക്കൂ.
Published by: Naseeba TC
First published: May 29, 2021, 2:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories