• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

പഞ്ചസാര കുറച്ചെങ്കിലും മില്‍ക്കിബാറിന്‍റെ മധുരം കുറയില്ല!


Updated: March 28, 2018, 12:57 AM IST
പഞ്ചസാര കുറച്ചെങ്കിലും മില്‍ക്കിബാറിന്‍റെ മധുരം കുറയില്ല!

Updated: March 28, 2018, 12:57 AM IST
നല്ല മധുരമുള്ളതുകൊണ്ടാണ് മിക്കവരും ചോക്ലേറ്റ് ഏറെ ഇഷ്ടപ്പെടുന്നത്. എന്നാല്‍ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറച്ചിട്ടും മധുരം കുറയാതെയാണ് ഇന്ത്യയിലെ പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ മില്‍ക്കിബാര്‍ വിപണിയിലെത്തി. ചോക്ലേറ്റിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറച്ചതായാണ് നിര്‍മാതാക്കളായ നെസ്‌ലെ പറയുന്നത്. പഞ്ചസാരയുടെ അളവ് 30 ശതമാനം കുറച്ച വിവരം മില്‍ക്കിബാറിന്‍റെ കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഘടനയില്‍ വ്യത്യാസപ്പെടുത്തി ക്ലിപ്തരൂപമില്ലാതാക്കുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പഞ്ചസാരയുടെ അളവ് കുറച്ചത്. അതുകൊണ്ടുതന്നെ, മധുരം ഒട്ടും കുറയില്ല. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന ആദ്യ ചോക്ലേറ്റാണിത്. നാവില്‍ വെക്കുമ്പോള്‍ തന്നെ മധുരം അലിഞ്ഞുപോകുന്നതിനാലാണ് പഞ്ചസാരയുടെ അളവ് കുറയ്ക്കാനാകുന്നത്. എന്നാല്‍ രുചിയ്ക്കുമ്പോള്‍ അനുഭവപ്പെടുന്ന മധുരത്തില്‍ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ല.

സാധാരണഗതിയിലുള്ള പഞ്ചാസര തരികള്‍ അലിയാന്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ ക്ലിപ്തരൂപമില്ലാത്ത പഞ്ചസാര ചോക്ലേറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതിനാല്‍ ഇത് വളരെ വേഗം അലിഞ്ഞ് ഇല്ലാതാകും. ബ്രിട്ടന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക് എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ ആവിഷക്കരിച്ച ഈ രീതി ഉപയോഗിച്ച് യൂറോപ്പില്‍ ചോക്ലേറ്റ് നിര്‍മിക്കുന്നുണ്ട്. ജപ്പാനില്‍ ഈ വര്‍ഷമാദ്യം ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കിറ്റ്കാറ്റ് ചോക്ലേറ്റ് പുറത്തിറക്കിയിരുന്നു.
First published: March 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍