• HOME
 • »
 • NEWS
 • »
 • life
 • »
 • Netra Suraksha | നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നത് എങ്ങനെ തടയാം

Netra Suraksha | നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നത് എങ്ങനെ തടയാം

സാധാരണയായി കണ്ടുവരുന്ന പ്രമേഹത്തിന്റെ മറ്റൊരു സങ്കീർണതയാണ് ഡയബറ്റിക് റെറ്റിനോപ്പതി, പ്രമേഹമുള്ളവരിൽ കാഴ്ച നഷ്ടപ്പെടാൻ പ്രധാനമായും കാരണമാകുന്ന ഒരു നേത്രരോഗമാണിത്

Netrasuraksha

Netrasuraksha

 • Share this:
  ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി മാറാൻ ഇന്ത്യ സജ്ജമായികഴിഞ്ഞു. 2021-ലെ കണക്കനുസരിച്ച് പ്രായപൂർത്തിയായവരിൽ ഏകദേശം 74 ദശലക്ഷം ആളുകൾ പ്രമേഹ ബാധിതരാണ്, 2030-ഓടെ ഇത് 93 ദശലക്ഷമായും 2045-ൽ 124 ദശലക്ഷമായും ഉയരുമെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനിലെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

  പ്രമേഹം മൂലം ക്ഷീണവും ആസ്വസ്ഥതയും മാത്രമല്ല ഉണ്ടാകുന്നത്. ഇത് നിങ്ങളുടെ ശരീരത്തിൽ കാര്യമായ പ്രശ്നങ്ങൾക്ക് ഇടയാക്കും.  ആഗോളതലത്തിൽ 80% വൃക്കസംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നത് പ്രമേഹം, ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഇവ രണ്ടും കൂടി ഒരുമിച്ചാണ് പ്രമേഹവും വിട്ടുമാറാത്ത വൃക്കരോഗവും കാർഡിയോവാസ്കുലാർ രോഗങ്ങളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോളതലത്തിൽ പ്രമേഹ ബാധിതരായ 40 മുതൽ 60 ദശലക്ഷം ആളുകളെ ബാധിക്കുന്ന ഡയബെറ്റിക് ഫൂട്ട്, പുറം കാലിലെ സങ്കീർണതകൾ എന്നിവ പ്രമേഹ ബാധിതരിൽ വൃക്കരോഗമുണ്ടാകാൻ ഒരു പ്രധാന കാരണമാകുന്നു. വിട്ടുമാറാത്ത അൾസറുകൾ, ആമ്പ്യൂട്ടേഷനുകൾ എന്നിവ ജീവിതനിലവാരം ഗണ്യമായി കുറയ്ക്കുകയും നേരത്തെയുള്ള മരണ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

  സാധാരണയായി കണ്ടുവരുന്ന പ്രമേഹത്തിന്റെ മറ്റൊരു സങ്കീർണതയാണ് ഡയബറ്റിക് റെറ്റിനോപ്പതി, പ്രമേഹമുള്ളവരിൽ കാഴ്ച നഷ്ടപ്പെടാൻ പ്രധാനമായും കാരണമാകുന്ന ഒരു നേത്രരോഗമാണിത്. 1980-നും 2008-നും ഇടയിൽ ലോകമെമ്പാടും നടത്തിയ 35 പഠനങ്ങളുടെ അനാലിസിസിന്റെ അടിസ്ഥാനത്തിൽ പ്രമേഹമുള്ളവരിൽ ഏതെങ്കിലും ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചവർ 35%-വും, 12% പേരിൽ കാഴ്ച നഷ്ടമാകുന്നതിന് കാരണമാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചതായാണ് റെറ്റിനൽ ഇമേജുകൾ ഉപയോഗിച്ച് നടത്തിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ അവബോധം ഇല്ലാത്തതും, രോഗനിർണയം നടത്താത്ത പ്രമേഹരോഗികളുടെ ഉയർന്ന എണ്ണവും കാരണം  ഇന്ത്യയിൽ ഈ പ്രശ്നം അതിസങ്കീർണ്ണമാണ്. ഇന്ത്യയിൽ രോഗനിർണയം നടത്താത്ത 43.9 ദശലക്ഷം ആളുകളുണ്ടെന്നാണ് കണക്ക്.

  ഡയബറ്റിക് റെറ്റിനോപ്പതി എങ്ങനെയാണ് കാഴ്ചയെ ബാധിക്കുന്നത്? രക്തത്തിലെ ഉയർന്ന  ഗ്ലൂക്കോസ് അളവ് കൃത്യമായി പരിശോധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ റെറ്റിനയെ ആരോഗ്യകരമായി നിലനിർത്തുന്ന ചെറിയ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകാൻ കാരണമാകുന്നു. പ്രകാശത്തെ ചിത്രങ്ങളാക്കി മാറ്റുന്ന കണ്ണിന്റെ പിൻഭാഗത്തുള്ള ഒരു പാളിയാണ് റെറ്റിന. രക്തക്കുഴലുകൾ വീർക്കുക, ഫ്ലുയിഡ് ലീക്ക് ആകുക, രക്തസ്രാവം എന്നിവ സംഭവിക്കുന്നത് മൂലം പലപ്പോഴും അത് കാഴ്ചയിൽ മാറ്റങ്ങൾ വരാനോ അല്ലെങ്കിൽ അന്ധതയ്ക്ക് കാരണമാകുന്നു. സാധാരണ രണ്ട് കണ്ണുകളെയും ഇത് ബാധിക്കുന്നു. ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സിച്ചില്ലെങ്കിൽ അത് നിങ്ങളുടെ റെറ്റിനയെ നശിപ്പിക്കുകയും കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു.

  ടൈപ്പ് I, ടൈപ്പ് II അല്ലെങ്കിൽ ഗർഭകാല പ്രമേഹം എന്നിങ്ങനെ എല്ലാ തരം പ്രമേഹമുള്ള ആളുകളെയും ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചേക്കാം. ടൈപ്പ് II പ്രമേഹരോഗികളിൽ ഏകദേശം മൂന്നിൽ രണ്ട് പേരും ടൈപ്പ് I പ്രമേഹമുള്ളവരിൽ ഏറെകുറെ എല്ലാ രോഗികളിലും ഒരു ഘട്ടം കഴിഞ്ഞാൽ ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കുന്നതായാണ് കാണുന്നത്.

  ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ച് രോഗം മൂർച്ഛിക്കുന്നത് വരെ അതിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. അതുകൊണ്ടാണ് പതിവായി പരിശോധന നടത്തേണ്ടത് അത്യന്താപേക്ഷിതമാകുന്നത്, ഇത് തടയാൻ കഴിയുന്ന ഒരു രോഗമാണ് എന്നാൽ പൂർണ്ണമായും ഭേദമാക്കാനാവില്ല. മങ്ങിയ കാഴ്ച, നിറങ്ങൾ കാണാൻ കഴിയാത്ത അവസ്ഥ, കാഴ്ചയിൽ ദ്വാരങ്ങൾ, ഫ്ലോട്ടറുകൾ അല്ലെങ്കിൽ ബ്ലാക്ക് സ്പോട്ടുകൾ എന്നിവയാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങൾ. വായിക്കുമ്പോഴും വാഹനമോടിക്കുമ്പോഴും നേരിടുന്ന ബുദ്ധിമുട്ടാണ് ആദ്യകാല ലക്ഷണങ്ങൾ. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ നിങ്ങളുടെ രക്ത റിപ്പോർട്ടുകൾ ഡയബറ്റിക് അല്ലെങ്കിൽ പ്രീ-ഡയബറ്റിക് ശ്രേണിയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് നോക്കി ഉടനടി പരിശോധന നടത്തുക.

  ഡയബറ്റിക് റെറ്റിനോപ്പതി പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് Network 18 Novartis-മായി ചേർന്ന് അവതരിപ്പിക്കുന്ന സംരംഭമാണ് 'Netra Suraksha' - ഡയബറ്റിസിനെതിരെ ഇന്ത്യ. പ്രമേഹം, ലക്ഷണങ്ങളില്ലാതെ അന്ധതയ്ക്ക് കാരണമാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി പോലുള്ള നേത്ര സംബന്ധമായ സങ്കീർണതകൾ എന്നിവയെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഈ സംരംഭം പരിശ്രമിക്കുന്നു. ഇന്ത്യൻ മെഡിക്കൽ കമ്മ്യൂണിറ്റി, വിദഗ്ദ്ധ സംഘങ്ങൾ, പോളിസി മേക്കർമാർ എന്നിവരുടെ സഹായത്തോടെ ഇത് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. റൗണ്ട്ടേബിൾ ചർച്ചകൾ, പതിവ് ബോധവൽക്കരണ ഡ്രൈവുകൾ എന്നിവയ്ക്ക് പുറമെ ഡയബറ്റിക് റെറ്റിനോപ്പതി സെൽഫ് ചെക്കപ്പും ഈ സംരംഭം ഒരുക്കിയിട്ടുണ്ട് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യം, പ്രത്യേകിച്ച് കണ്ണുകളുടേത് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പ്രമേഹരോഗികളെ (പ്രീ-ഡയബറ്റിക് ആയവരെയും) സഹായിക്കുന്ന നിരവധി ലേഖനങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കും.

  നിങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുക: നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും ഇന്ന് തന്നെ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന നടത്തുക. ഡയബറ്റിക് റെറ്റിനോപ്പതി സെൽഫ് ചെക്കപ്പ് ആരംഭിക്കുക തുടർന്ന്, നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മർദ്ദവും പരിശോധിക്കാൻ ഒരു അപ്പോയിന്റ്മെന്റ് എടുക്കുക. പരിശോധനയിൽ ഇവ സാധാരണ നിലയിലാണെന്ന് കണ്ടെത്തിയാലും സമ്പൂർണ്ണമായ ഒരു നേത്രപരിശോധനയ്ക്കായി വർഷത്തിൽ ഒരു തവണയെങ്കിലും നേത്ര ഡോക്ടറെ കാണുന്നുണ്ടെന്ന് ഉറപ്പാക്കുക.

  ഡയബറ്റിക് റെറ്റിനോപ്പതി മൂർച്ഛിക്കാതെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള ആദ്യപടി വേദനയില്ലാത്ത നോൺ-ഇൻവേസിവ് പരിശോധനയാണ്. നിങ്ങളുടെ കണ്ണിലെ രക്തക്കുഴലുകൾക്ക് എന്തെങ്കിലും മാറ്റമുണ്ടോ അല്ലെങ്കിൽ പുതിയവ വളർന്നിട്ടുണ്ടോ എന്ന് അറിയാൻ ഡോക്ടർ നിങ്ങളുടെ പ്യുപ്പിളുകളെ ഡൈലേറ്റ് ചെയ്യും. നിങ്ങളുടെ റെറ്റിന വീർത്തതാണോ അതോ വേർപ്പെട്ടിട്ടുണ്ടോ എന്നും അവർ പരിശോധിക്കും. ഇതിനെല്ലാം ഒരു മണിക്കൂറിൽ താഴെ മാത്രമേ സമയമെടുക്കുകയുള്ളൂ.

  ഡയബറ്റിക് റെറ്റിനോപ്പതി രോഗനിർണയം നടത്തുകയാണെങ്കിൽ രോഗമുക്തി നേടാനുള്ള സാധ്യതയുണ്ട്. ഡയബറ്റിക് റെറ്റിനോപ്പതിയുടെ ആദ്യ ഘട്ടത്തിൽ രോഗനിർണയം നടത്തുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് അസുഖം കൂടുതൽ വഷളാകാതെ കൈകാര്യം ചെയ്യാവുന്ന ഒരു രോഗമാണ് ഇത്. വാസ്തവത്തിൽ ടൈപ്പ് II പ്രമേഹം ഭേദമാക്കാനാകുന്ന രോഗമായാണ് ഇപ്പോൾ കണക്കാക്കുന്നത് പ്രത്യേകിച്ച് ആദ്യഘട്ടങ്ങളിൽ5. നേരത്തേ തന്നെ രോഗനിർണയം നടത്തി ഈ രോഗാവസ്ഥ തരണം ചെയ്യാൻ സജ്ജമായിരിക്കുക!

  മാറികൊണ്ടിരിക്കുന്ന ജീവിതശൈലി, ഭക്ഷണക്രമം എന്നിവ കാരണം, ഇന്ത്യയിലുള്ളവരുടെ നേത്രാരോഗ്യത്തിന് ഡയബറ്റിക് റെറ്റിനോപ്പതി  ഗുരുതരമായ ഭീഷണിയായി മാറുകയാണ്. Netra Suraksha സംരംഭത്തെ കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി News18.com ഫോളോ ചെയ്യുക മാത്രമല്ല പ്രമേഹം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ പങ്ക് ചേരുക.

  1. IDF Atlas, International Diabetes Federation, 10th edition, 2021

  2. IDF Atlas, International Diabetes Federation, 9th edition, 2019

  3. Gadkari SS, Maskati QB, Nayak BK. Prevalence of diabetic retinopathy in India: The all India ophthalmological society diabetic retinopathy eye screening study 2014. Indian journal of ophthalmology. 2016 Jan;64(1):38. 

  4. https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/diabetic-retinopathy 10 Dec, 2021


  https://www.healthline.com/health/type-2-diabetes-reversible#type-1-vs-type-2 10 Dec, 2021
  Published by:Anuraj GR
  First published: