• HOME
 • »
 • NEWS
 • »
 • life
 • »
 • Netra Suraksha| പ്രമേഹത്തിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സുരക്ഷിതമാക്കുക

Netra Suraksha| പ്രമേഹത്തിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സുരക്ഷിതമാക്കുക

കണ്ണിലേയ്ക്കുള്ള രക്തക്കുഴലുകൾ (പ്രത്യേകിച്ച് റെറ്റിന) തടസ്സപ്പെടുകയോ, ലീക്ക് അല്ലെങ്കിൽ പൊട്ടുകയോ ചെയ്യുന്ന പ്രമേഹവുമായി ബന്ധപ്പെട്ട് സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി

netra suraksha

netra suraksha

 • Share this:
  ഈ തലക്കെട്ട് നിങ്ങളെ അത്ഭുതപ്പെടുത്തിയോ?

  അത്ഭുതപ്പെടേണ്ട. കാർഡിയോവാസ്കുലാർ സംവിധാനം, വൃക്കകൾ, പുറംകാലുകൾ, കണ്ണുകൾ എന്നിങ്ങനെ ശരീരത്തിലെ നിരവധി അവയവങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് പ്രമേഹം1. കണ്ണിലേയ്ക്കുള്ള രക്തക്കുഴലുകൾ (പ്രത്യേകിച്ച് റെറ്റിന) തടസ്സപ്പെടുകയോ, ലീക്ക് അല്ലെങ്കിൽ പൊട്ടുകയോ ചെയ്യുന്ന പ്രമേഹവുമായി ബന്ധപ്പെട്ട് സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി3.

  ലോകമെമ്പാടുമുള്ള 20 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരിൽ അന്ധത സംഭവിക്കാനുള്ള പ്രധാന കാരണം ഡയബറ്റിക് റെറ്റിനോപ്പതിയാണെന്നതിലും അത്ഭുതപ്പെടേണ്ടതില്ല1. വാസ്തവത്തിൽ 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രമേഹ ബാധിതരിൽ (57 ദശലക്ഷം) ഏകദേശം അഞ്ചിലൊന്ന് മുതൽ മൂന്നിലൊന്ന് വരെ ആളുകളെ റെറ്റിനോപ്പതി ബാധിക്കും. അവരിൽ ഏകദേശം 5.7 ദശലക്ഷം ആളുകളെ ബാധിക്കുന്നത്  ഗുരുതര റെറ്റിനോപ്പതിയായതിനാൽ അവരുടെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ ലേസർ അല്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യേണ്ടി വരും2.

  100% തടയാൻ കഴിയുന്ന ഒരു രോഗത്തെ സംബന്ധിച്ച് ഇത് ഒരു വലിയ സംഖ്യയാണ്. ആശങ്കെപ്പെടുത്തുന്നതെന്തെന്നാൽ പ്രാരംഭ ഘട്ടത്തിൽ ഡയബറ്റിക് റെറ്റിനോപ്പതി ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല എന്നതാണ്, പ്രമേഹമുള്ള ആളുകളിൽ മാത്രമല്ല, പ്രീ ഡയബറ്റിക് ശ്രേണിയിലുള്ളവർക്കും ഇത് സംഭവിക്കുന്നു. എന്നാൽ ഡയബറ്റിക് റെറ്റിനോപ്പതിയെക്കുറിച്ചുള്ള അവബോധം വളരെ കുറവാണെന്നതാണ് ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്, 2013-ൽ തമിഴ്‌നാട്ടിൽ2 നടത്തിയ ഒരു പഠനമനുസരിച്ച് 29% പേർക്ക് മാത്രമാണ് അവരുടെ കണ്ണുകൾ പതിവായി പരിശോധിക്കേണ്ടതുണ്ടെന്ന് അറിയാമായിരുന്നത്. ആശ്വാസകരമെന്ന് പറയട്ടെ അവബോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാവുന്നതാണ്.

  ഇതിനായി Network18, Novartis-മായി ചേർന്ന് Netra Suraksha' - പ്രമേഹതത്തിനെതിരെ ഇന്ത്യ എന്ന സംരംഭം പ്രത്യേകമായി അവതരിപ്പിച്ചു. ഡയബറ്റിക് റെറ്റിനോപ്പതിയുടെ അപകടസാധ്യതയുമായി ജീവിക്കുന്ന ആളുകളെ സഹായിക്കാനായി റിയൽ വേൾഡ് സൊലൂഷനുകൾ നടപ്പിലാക്കാൻ മെഡിക്കൽ കമ്മ്യൂണിറ്റി, വിദഗ്ദ്ധ സംഘങ്ങൾ, പോളിസി മേക്കർമാർ എന്നിവരെ ഈ സംരംഭത്തിലൂടെ ഒരുമിച്ച് കൊണ്ടുവരുന്നു. ഡയബറ്റിക് റെറ്റിനോപ്പതിയുടെ രോഗനിർണയം, പ്രതിരോധം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാമ്പെയ്‌നിൽ നടക്കുന്ന റൗണ്ട്ടേബിൾ ചർച്ചകളുടെ ഒരു സീരീസ് Network18 സംപ്രേക്ഷണം ചെയ്യും. ഭയാനകമായ എന്നാൽ പൂർണ്ണമായും തടയാൻ കഴിയുന്ന ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കാൻ സാധ്യതയുള്ള ആളുകൾക്ക് ഈ ചർച്ചകൾ, വിശദീകരണ വീഡിയോകൾ, ലേഖനങ്ങൾ എന്നിവ സ്വയം സംരക്ഷിക്കുന്നതിന് സഹായിക്കുമെന്ന് Network18 പ്രതീക്ഷിക്കുന്നു.


  അപ്പോൾ നമ്മൾ എന്താണ് ശ്രദ്ധിക്കേണ്ടത്? അടുത്തിടെ നടന്ന ഒരു റൗണ്ട്ടേബിൾ ചർച്ചയിൽ റെറ്റിന സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറി ഡോ. മനീഷ അഗർവാൾ പറഞ്ഞതെന്തെന്നാൽ വായിക്കുമ്പോൾ സ്ഥിരമായി ഉണ്ടാകുന്ന ബുദ്ധിമുട്ട് കണ്ണട മാറ്റിയിട്ടും മാറുന്നതില്ലെങ്കിൽ അത് പ്രാരംഭഘട്ടത്തിലെ ലക്ഷണങ്ങളിൽ ഉൾപ്പെട്ടതാണ് എന്നാണ്. നിസ്സാരമായി കണ്ട് ഒഴിവാക്കാൻ പാടില്ലാത്ത ഒരു ആദ്യകാല ലക്ഷണമാണിത്. അവഗണിച്ചാൽ വിഷൻ ഫീൽഡിൽ കറുപ്പ് അല്ലെങ്കിൽ ചുവപ്പ് പാടുകൾ വരുന്ന രോഗലക്ഷണങ്ങളായി ഉയരും അല്ലെങ്കിൽ കണ്ണിലെ ഹെമറേജുകൾ കാരണം പെട്ടെന്ന് കണ്ണിലേയ്ക്ക് ഇരുട്ട് കയറാനും സാധ്യതയുണ്ട്.

  പ്രമേഹരോഗിയോ ആല്ലെങ്കിൽ പ്രീ-ഡയബറ്റിക് ആയ എല്ലാവരും വർഷത്തിൽ ഒരു തവണ നേത്ര പരിശോധന (പ്യൂപ്പിൾ ഡൈലേഷൻ ഉപയോഗിച്ച്) നടത്തണമെന്നാണ് മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനിന്റെ പ്രസിഡന്റ് ഡോക്ടർ വി മോഹൻ ശുപാർശ ചെയ്യുന്നത്. ഈ രോഗം പ്രാരംഭ ഘട്ടത്തിൽ ഒരു തരത്തിലുമുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ ഡയബറ്റിക് റെറ്റിനോപ്പതി ഇല്ലെന്നാണ് ടെസ്റ്റിൽ കാണിക്കുന്നതെങ്കിലും വർഷം തോറും പരിശോധന ആവർത്തിക്കാനും അദ്ദേഹം ശുപാർശ ചെയ്യുന്നു. പല പ്രമേഹ കേന്ദ്രങ്ങളിലും നേത്രരോഗ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയിട്ടില്ല അതിനാൽ പ്രമേഹ ബാധിതർ ഈ പരിശോധന സ്വന്തം ഉത്തരവാദിത്തത്തിൽ നടത്തേണ്ടതാണന്ന് അദ്ദേഹം പ്രത്യേകം മുന്നറിയിപ്പ് നൽകി.

  ചീഫ് ഡയബറ്റോളജിസ്റ്റും ഡയബറ്റിസ് കെയർ ആൻഡ് ഹോർമോൺ ക്ലിനിക്കിന്റെ (അഹമ്മദാബാദ്) ചെയർപേഴ്‌സണുമായ ഡോ ബൻഷി സാബു പറയുന്നതെന്തെന്നാൽ ഒരാൾ 30 വയസ്സിൽ പരിശോധന ആരംഭിക്കേണ്ടതാണ് എന്നാണ്. കാരണം ഇന്ത്യയിലുള്ളവർ പ്രമേഹ ബാധിതരാകുന്ന പ്രായവും കുറയുകയാണ്. അദ്ദേഹം സൂചിപ്പിച്ച വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഡയബറ്റിക് റെറ്റിനോപ്പതി പൂർണ്ണമായും ചികിത്സിച്ച് മാറ്റാനാകാത്ത ഒരു രോഗമാണ്. ഒരിക്കൽ രോഗനിർണ്ണയം നടത്തികഴിഞ്ഞാൽ അത് കൈകാര്യം ചെയ്യാനും രോഗം മൂർച്ഛിക്കാതെ തടയാനും കഴിയും.

  ചുരുക്കി പറഞ്ഞാൽ പ്രാരംഭ ഘട്ടങ്ങളിൽ തന്നെ ഡയബറ്റിക് റെറ്റിനോപ്പതിയുടെ കണ്ടെത്താൻ കഴിയുകയാണെങ്കിൽ മികച്ച ചികിത്സയിൽ മികച്ച ഫലങ്ങൾ ലഭിക്കുന്നതായാണ് പൊതുവെ കണ്ടു വരുന്നത്. രോഗലക്ഷണങ്ങൾ കാണിക്കാത്തതിനാൽ പതിവ് പരിശോധന മാത്രമാണ് ഇത് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനുള്ള ഏക മാർഗം.

  ഇവിടെയാണ് നിങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കേണ്ടത്. നിങ്ങൾ ഒരു പ്രമേഹ രോഗിയല്ലെങ്കിലും ഓൺലൈൻ ഡയബറ്റിക് റെറ്റിനോപ്പതി സെൽഫ് ചെക്കപ്പ് നടത്തുക. ശേഷം നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഇത് ശുപാർശ ചെയ്യുക. ആരുടെയെങ്കിലും രക്തപരിശോധനയിൽ അവർ പ്രമേഹരോഗികളോ അല്ലെങ്കിൽ പ്രീ-ഡയബറ്റിക് ശ്രേണിയിൽ ഉൾപ്പെടുന്നുവരോ ആണെങ്കിൽ വെറും ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് പൂർത്തിയാക്കാൻ കഴിയുന്ന ലളിതവും വേദനയില്ലാത്തതുമായ നേത്ര പരിശോധനയ്ക്കായി ഒരു നേത്രരോഗവിദഗ്ദ്ധനെ സന്ദർശിക്കാൻ അവരെ നിർബന്ധിക്കുക. ഇതൊരു കുടുംബ വിഷയമായി ഏറ്റെടുക്കുക ശേഷം നിങ്ങൾ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു തീയതി തിരഞ്ഞെടുക്കുക തുടർന്ന് എല്ലാ വർഷവും അന്നേ തീയതിയിൽ ഈ പരിശോധന നടത്തുക.

  ഭക്ഷണക്രമം, പരിസ്ഥിതി,  ജീവിതശൈലി എന്നിവയിൽ ഉണ്ടാകുന്ന അടിമുടിയുള്ള മാറ്റം കാരണം പ്രമേഹം വളരെ സാധാരണമായ ഒരു രോഗം  ആയിക്കൊണ്ടിരിക്കുകയാണ്. വാസ്തവത്തിൽ രോഗനിർണയം നടത്താത്ത 43.9 ദശലക്ഷം പ്രമേഹ രോഗികൾ ഇന്ത്യയിലുണ്ട്1. വളരെ അമൂല്യമായ ഒന്നാണ് നിങ്ങളുടെ കാഴ്ച, അതിന് നിങ്ങളുടെ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതുവരെ കാത്തിരിക്കരുത്,കാഴ്ച പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ നിങ്ങളുടെ കുടുംബത്തെയും ഉറ്റവരെയും ബാധിക്കുന്നു.

  Netra Suraksha സംരംഭത്തെകുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി News18.com ഫോളോ ചെയ്യുക, ഡയബറ്റിക് റെറ്റിനോപ്പതിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ പങ്ക് ചേരാൻ സജ്ജമാകുക.

  1. IDF Atlas, International Diabetes Federation, 9th edition, 2019

  2. Balasubramaniyan N, Ganesh KS, Ramesh BK, Subitha L. Awareness and practices on eye effects among people with diabetes in rural Tamil Nadu, India. Afri Health Sci. 2016;16(1): 210-217.

  3. https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/diabetic-retinopathy 10 Dec, 2021

  Published by:Rajesh V
  First published: