#MissionPaani നമുക്ക് ജലം സംരക്ഷിക്കാം; നെറ്റ്വര്ക്ക് 18 സംരഭത്തിൽ പങ്കുചേരാം
ജലക്ഷാമം കാരണം ഇന്ത്യയുടെ ആഭ്യന്തര വളർച്ചയിൽ ആറുശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. 2030ഓടെ 40 ശതമാനം ഇന്ത്യക്കാർക്ക് കുടിവെള്ളം കിട്ടാതെയാകുമെന്നാണ് റിപ്പോർട്ട്
news18
Updated: July 1, 2019, 9:05 PM IST

Water-Crisis
- News18
- Last Updated: July 1, 2019, 9:05 PM IST
ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതുമൂലം രണ്ടു ലക്ഷം ഇന്ത്യക്കാരാണ് പ്രതിവർഷം മരിക്കുന്നത്. രൂക്ഷമായ വേനൽ രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാക്കുന്നുണ്ട്. ഓരോ തുള്ളി ജലവും അമൂല്യമാണ്. ഈ ഘട്ടത്തിൽ ജലസംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് Network18 മിഷൻ പാനി എന്ന പേരിൽ ഒരു ക്യാംപയ്ൻ അവതരിപ്പിക്കുകയാണ്. ജലം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിലൂടെയുള്ള ആഹ്വാനം ഏറ്റെടുത്ത് മിഷൻപാനി എന്ന ഹാഷ്ടാഗിൽ പ്രചാരണ പദ്ധതി ആരംഭിക്കുകയാണ്. ജലം ലഭിക്കാത്ത അവസ്ഥ ഒരു ഇന്ത്യക്കാരനും ഉണ്ടാകരുത് എന്നതാണ് പ്രചാരണ പദ്ധതിയുടെ ലക്ഷ്യം.
ജലക്ഷാമം കാരണം ഇന്ത്യയുടെ ആഭ്യന്തര വളർച്ചയിൽ ആറുശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. 2030ഓടെ 40 ശതമാനം ഇന്ത്യക്കാർക്ക് കുടിവെള്ളം കിട്ടാതെയാകുമെന്നാണ് റിപ്പോർട്ട്. ഒരു തുള്ളി വെള്ളത്തിനായി കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥ ഇന്ത്യയിൽ പലഭാഗങ്ങളിലുമുണ്ട്. ഈ സാഹചര്യത്തിലാണ് ജലസംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന മിഷൻ പാനി ക്യാംപയ്ൻ നെറ്റ്വര്ക്ക് 18 അവതരിപ്പിക്കുന്നത്.
ജലക്ഷാമം കാരണം ഇന്ത്യയുടെ ആഭ്യന്തര വളർച്ചയിൽ ആറുശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. 2030ഓടെ 40 ശതമാനം ഇന്ത്യക്കാർക്ക് കുടിവെള്ളം കിട്ടാതെയാകുമെന്നാണ് റിപ്പോർട്ട്.