• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഈ ഭക്ഷണങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്

news18
Updated: May 23, 2018, 7:29 PM IST
ഈ ഭക്ഷണങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
news18
Updated: May 23, 2018, 7:29 PM IST
വീട്ടിലെ ഫ്രിഡ്ജ് നിരവധി ആഹാര സാധനങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമാണ്. പഴങ്ങളും പച്ചക്കറികളും മറ്റ് പല ആഹാര സാധനങ്ങളും കേടുകൂടാതെ പുതുമയോടെ നീണ്ടകാലം ഇരിക്കുന്നതിനാണ് ഫ്രിഡ്ജിൽ തന്നെ ഇവ സൂക്ഷിക്കുന്നത്. എന്നാൽ ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. സാധാരണ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ് അവയ്ക്ക് നല്ലത്. ഇതൊന്നും അറിയാതെയാണ് എല്ലാ ഭക്ഷണങ്ങളെയും ഫ്രിഡ്ജിലേക്ക് കയറ്റിവയ്ക്കുന്നത്. ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഇതാ...

 

നട്ട്സ്

ബദാം, കടല, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്ട്സ് ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. ഇവ വായു കടക്കാത്ത ബോക്സിൽ സൂക്ഷിക്കുന്നത് നീണ്ടകാലം രുചിയോടെയിരിക്കാൻ നല്ലതാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം ഇവ തണുത്ത് രുചി കുറയുന്നു.

 

വെള്ളരി
വെള്ളരി ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്നാണ് പറയുന്നത്. മുറിക്കുള്ളിലെ സാധാരണ ഊഷ്മാവ് തന്നെയാണ് വെള്ളരിക്ക് നല്ലത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം വെള്ളരി പെട്ടെന്ന് അഴുകിപ്പോകുന്നു.
Loading...

 

വെളുത്തുള്ളി

വെളുത്തുള്ളി സൂക്ഷിക്കുന്നതിനും മുറിക്കുള്ളിലെ സാധാരണ താപനിലയാണ് ഏറ്റവും നല്ലത്. വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം ഇവ പെട്ടെന്ന് നശിച്ച് പോകുന്നു. ഭക്ഷണത്തിന് ഉപയോഗിക്കാൻ തയ്യാറാക്കി വച്ചിരിക്കുന്ന വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

തക്കാളി
തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവ വേഗത്തിൽ അഴുകിപ്പോകാൻ കാരണമാകുന്നു. അടുക്കളയിൽ തന്നെ തക്കാളി സൂക്ഷിക്കുന്നതാണ് നല്ലത്. അളവിൽ കൂടുതൽ ഉണ്ടെങ്കിൽ നിരത്തിയിടാവുന്നതാണ്.

തേൻ
തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. നന്നായി അടച്ച് വച്ചാൽ മതിയാകും. തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കട്ടപിടിക്കാൻ കാരണമാകുന്നു.

സവാള
അധികം ചൂട് കടക്കാത്ത ഇരുണ്ട ഇടങ്ങളിൽ സവാള സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സവാള അഴുകിപ്പോകാൻ കാരണമാകുന്നു.

ഉരുളക്കിഴങ്ങ്

സൂര്യപ്രകാശം അധികം കടന്നു വരാത്ത തണുത്ത സ്ഥലങ്ങളിലാണ് ഉരുളക്കിഴങ്ങ് സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം ഉരുളക്കിഴങ്ങിന്റെ രുചി കുറയുന്നു.

എണ്ണ
ഒരു തരത്തിലുള്ള എണ്ണയും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. സാധാരണ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ് എണ്ണ സൂക്ഷിക്കാൻ ഉത്തമം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം എണ്ണ കട്ട പിടിച്ച് പോകുന്നു.

ബ്രെഡ്
ബ്രെഡും ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം ബ്രെഡിന് രുചി വ്യത്യാസം ഉണ്ടാകുന്നു.

മത്തങ്ങ
മത്തങ്ങയും ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാന്‍ പാടില്ല. വായു സഞ്ചാരമുള്ള തണുത്ത പ്രതലം തന്നെയാണ് മത്തങ്ങ സൂക്ഷിക്കാൻ നല്ലത്.

മാങ്ങ
പഴുക്കാത്ത മാങ്ങ സൂക്ഷിക്കാൻ സാധാരണ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ് ഉത്തമം. എളുപ്പത്തിൽ പഴുക്കുന്നതിനായി മാങ്ങ പ്ലാസ്റ്റിൽ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചാൽ മതിയാകും.

കോഫി
കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. നേരിട്ട് സൂര്യപ്രകാശം എത്താത്ത ഇരുണ്ട ഇടങ്ങളിൽ കാപ്പിപ്പൊടി സൂക്ഷിച്ചാൽ മതി. കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഫ്രിഡ്ജിലെ മറ്റ് ആഹാരങ്ങളിലും കാപ്പിപ്പൊടിയുടെ ഗന്ധം ഉണ്ടാകും.

തണ്ണിമത്തൻ
മുഴുവൻ തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സ്ഥലം നഷ്ടമാകാൻ കാരണമാകുന്നു. ഇവ ചെറിയ പെട്ടിയിൽ സൂക്ഷിച്ചാൽ മതി. മുറിച്ച തണ്ണിമത്തൻ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഏത്തപ്പഴം
ഏത്തപ്പഴം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. സാധാരണ ഊഷ്മാവ് തന്നെയാണ് ഏത്തപ്പഴത്തിന് നല്ലത്.

കേക്ക്
കേക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. കേക്ക് കൂടുതൽ കാലം കേടുവരാതിരിക്കാൻ വായു കടക്കാത്ത ബോക്സിൽ സൂക്ഷിച്ചാൽ മതി. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കേക്കിന്റെ രുചി കുറയാൻ കാരണമാകും.
First published: May 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626