ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പുതുതായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിലവാരത്തിലുള്ള എക്സിക്യൂട്ടീവ് വെയ്റ്റിംഗ് ലോഞ്ച് പണിതിരിക്കുകയാണ് അധികൃതർ. ട്രെയിനിനായും മറ്റുമുള്ള ആളുകളുടെ കാത്തിരിപ്പ് സമയം ഇവിടെ ഇനി സുഖമായി ചെലവഴിക്കാൻ കഴിയും. പഹാഡഗഞ്ചിലേക്കുള്ള പ്ലാറ്റ്ഫോം നമ്പർ 1 ലാണ് ഈ ലോകോത്തര നിലവാരത്തിലുള്ള എക്സിക്യൂട്ടീവ് ലോഞ്ച് യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ നിർമ്മിച്ചത്.
പ്ലാറ്റ്ഫോം 1-ന്റെ ഒന്നാം നിലയിൽ നിർമ്മിച്ചിരിക്കുന്ന എക്സിക്യൂട്ടീവ് ലോഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത് ലോകോത്തര നിലവാരമുള്ള എയർപോർട്ട് ലോഞ്ചിന്റെ മാതൃകയിലാണ്. ഇത് പണിയുന്നതിനായി ശാന്തമായ അന്തരീക്ഷത്തോടുകൂടിയ നല്ലൊരു സ്ഥലം തിരഞ്ഞെടുക്കുന്നതിൽ റെയിൽവേ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ചിട്ടുള്ള ക്യാപ്‌സ്യൂൾ ലിഫ്റ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് എക്സിക്യൂട്ടീവ് ലോഞ്ച് സന്ദർശിക്കാം. മനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെയായിരിക്കും ലോഞ്ച് നിങ്ങളെ വരവേൽക്കുന്നത്. പത്രങ്ങൾ മാസികകൾ, കമ്പ്യൂട്ടർ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ്, ഫാക്സ് എന്നിവയടക്കം നിരവധി സേവനങ്ങളാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.ഇതിനു പുറമേ സന്ദർശകർക്ക് ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ, മൾട്ടി-കുസീൻ ബുഫെ മുതലായവ പോലുള്ള സൗജന്യവും അല്ലാത്തതുമായ സേവനങ്ങൾ ലഭിക്കും. മികച്ച സൗകര്യങ്ങളോടുകൂടിയ അന്തർദേശീയ നിലവാരമുള്ള ടോയ്‌ലറ്റുകളും ലോഞ്ചിലുണ്ട്. ലോഞ്ചിലെ നിങ്ങളുടെ കാത്തിരിപ്പിന്റെ സമയത്ത് ഹൈ-സ്പീഡ് വൈഫൈ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗവും സുഖമമാക്കാൻ സാധിക്കും.
ഇത്രയൊക്കെ സൗകര്യങ്ങളുള്ള എക്സിക്യൂട്ടീവ് ലോഞ്ചിൽ നിങ്ങളുടെ കാത്തിരിപ്പ് സമയം ആസ്വദിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ട്രെയിനുകൾ നഷ്ടപ്പെട്ടു പോവില്ലേ എന്ന സംശയമുണ്ടോ? എന്നാൽ ഇന്ത്യൻ റെയിൽവേ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പോലെ ശരിയായ ട്രെയിൻ വിവരങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും മറ്റു അറിയിപ്പുകൾ സന്ദർശകരെ കൃത്യമായി അറിയിക്കുകയും ചെയ്യുന്നു. ഇതുവഴി നിങ്ങൾക്ക് നിങ്ങളുടെ ട്രെയിൻ നഷ്ടപ്പെടുത്താതെ തന്നെ കാത്തിരിപ്പു സമയം ആസ്വദിക്കാം.
Also Read-
ബംഗ്ലാവിൽനിന്ന് അപരിചിത ശബ്ദങ്ങൾ; പ്രേതമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളുമായി അന്വേഷണ സംഘംലോകോത്തര ലോഞ്ചിന്റെ സേവനം പ്രയോജനപ്പെടുത്താൻ, ഒരു യാത്രക്കാരൻ ഒരു മണിക്കൂറിന് 150 രൂപയും ഓരോ അധിക മണിക്കൂറിലും 99 രൂപയും നൽകണം. ലോഞ്ച് 24 മണിക്കൂറും പ്രവർത്തിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി കുളിക്കാനുള്ള സ്ഥലവും ലോഞ്ചിലുണ്ട്. ആവശ്യാനുസരണം ലോഞ്ച് സന്ദർശകർക്ക് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണ പഥാർത്ഥങ്ങൾ ഐആർസിടിസി നൽകുന്നു. ബുഫെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ആളുകൾ 250 രൂപ മുതൽ 385 രൂപ വരെ നൽകണം. ഐആർസിടിസി 600 രൂപയ്ക്ക് ഒരു പ്രത്യേക പാക്കേജും നൽകുന്നുണ്ട്. അതിൽ രണ്ട് മണിക്കൂർ താമസം, ഒരു കുളി, സമീകൃത ബുഫെ ഭക്ഷണം എന്നിവ ഉൾപ്പെടുന്നു.
ഇത്തരത്തിൽ ഉയർന്ന നിലവാരത്തിലൊരു വെയ്റ്റിംഗ് ലോഞ്ച് റെയിവേ യാത്രക്കാർക്ക് മികച്ച അനുഭമായിരിക്കും നൽകുക. ഭാവിയിൽ മറ്റു റെയിൽവേ സ്റ്റേഷനുകളും ഇത് മാതൃകയാക്കിയെടുക്കുമെന്ന് പ്രത്യാശിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.