• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മലയാളത്തിന്റെ സൗന്ദര്യം ഇനി 'സുന്ദറി'ലൂടെ


Updated: February 10, 2018, 3:47 PM IST
മലയാളത്തിന്റെ സൗന്ദര്യം ഇനി 'സുന്ദറി'ലൂടെ

Updated: February 10, 2018, 3:47 PM IST
അക്ഷരങ്ങളുടെയും വാക്കുകളുടെയും ആരാധകനായിരുന്ന എഴുത്തുകാരനും കാര്‍ട്ടുണിസ്റ്റുമായ സുന്ദറിന് ആദരം. മലയാളം അച്ചടി ഇനി സുന്ദറിന്റെ പേരില്‍ മനോഹരമാകും. 'രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫി ' (RIT) രൂപകല്‍പ്പന ചെയ്ത ആദ്യ മലയാളം യൂണികോഡ് ഫോണ്ടിന് സുന്ദറിന്റെ പേര് നല്‍കി. അനേകം ചെറുകഥകളും ലേഖനങ്ങളും രചിച്ച സുന്ദര്‍ കാര്‍ട്ടൂണുകളെ കുറിച്ച് ദീര്‍ഘമായി പഠിക്കുകയും ചെയ്തിരുന്നു. നിരവധി പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.


നാരായണ ഭട്ടതിരിയുടെ മലയാളം കാലിഗ്രഫിയുടെ ആരാധകനായിരുന്നു സുന്ദര്‍. അതിന്റെ സൗന്ദര്യബോധം ഇന്ത്യയിലും പുറത്തും ആളുകളില്‍ എത്തിക്കാനായി സുന്ദര്‍ ഏറെ പരിശ്രമിക്കുകയും ചെയ്തിരുന്നു. സുന്ദറിന്റെ ഈ ആരാധന തന്നെയാണ് നാരായണ ഭട്ടതിരി വിഭാവനം ചെയ്ത അലങ്കാര ഫോണ്ടിന് 'സുന്ദര്‍' എന്ന് പേരിടാന്‍ പ്രേരണയായത്.



1953ന് കൊല്ലത്താണ് സുന്ദര്‍ ജനിച്ചത്. കഥാകൃത്ത്, നിരൂപകൻ, കാർട്ടൂണിസ്റ്റ് എന്നിവയ്ക്ക് പുറമെ ചരിത്രകാരൻ എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. ട്രാജിക് ഇഡിയം, സോഷ്യല്‍ ഡിവലപ്‌മെന്റ് ഇന്‍ കേരള; ഇല്യൂഷന്‍ ഓര്‍ റിയാലിറ്റി?, ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കില്‍, ഹൃദയത്തിനുള്ളിലെ ഇടം എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. മലയാളത്തിന് അലങ്കാരം നല്‍കുന്ന ഇത്തരത്തിലൊരു ഫോണ്ട് രൂപകല്‍പ്പന ചെയ്യുക എന്നത് സുന്ദറിന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. എന്നാല്‍ ഇത് സാധ്യമാകും മുമ്പ് 2016ല്‍ അദ്ദേഹം അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഓസ്ട്രേലിയയിൽ വച്ചായിരുന്നു അന്ത്യം. ഭട്ടതിരിയുടെ  പ്രതിഭയ്ക്ക് ആഗോള അംഗീകാരം ലഭിക്കാന്‍ സുന്ദര്‍ ചെയ്ത പ്രയത്‌നത്തിനോടുള്ള ചാരിതാര്‍ഥ്യം കൂടിയായാണ് ഫോണ്ടിന് സുന്ദറിന്റെ പേര് നല്‍കിയത്. സുന്ദറിന്റെ ഭാര്യ ഗിരിജ കൃഷ്ണസ്വാമിയ്ക്ക് നല്‍കിക്കൊണ്ട് ഡോ. ഇക്ബാലാണ് ഫോണ്ട് പ്രകാശനം ചെയ്തത്.


തലക്കെട്ടുകള്‍ക്ക് പറ്റിയ നല്ല അലങ്കാര ഫോണ്ടുകളുടെ അഭാവം കാരണം യൂണികോഡ് അച്ചടിയിലേക്ക് മാറാന്‍ വിമുഖത കാട്ടിയിരുന്ന പുസ്തക, ആനുകാലിക, പത്ര പ്രസാധകര്‍ക്ക് ഇത് വലിയ ആശ്വാസവും പ്രോത്സാഹനവുമായിരിക്കുമെന്ന് ഇക്ബാല്‍ പറഞ്ഞു.


മാസം ഒരു ഫോണ്ട് വീതം ഒരു വര്‍ഷം കൊണ്ട് 12 ഫോണ്ടുകള്‍ പുറത്തിറക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്നാണ് രചന ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി കെഎച്ച് ഹുസൈന്‍ പറയുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മലയാളം പ്രസാധനത്തില്‍ സംഭവിക്കാന്‍ പോകുന്ന വലിയ മാറ്റങ്ങള്‍ക്കായി ഒരുങ്ങിയിരിക്കാന്‍ പദ്ധതിക്ക് ധന- സാങ്കേതിക പിന്തുണ നല്‍കുന്ന 'സായാഹ്ന ഫൗണ്ടേഷന്‍' സാരഥി സിവി രാധാകൃഷ്ണന്‍ ആഹ്വാനം ചെയ്തു.


രചനയുടെ സമഗ്ര ലിപി സഞ്ചയത്തിലധിഷ്ഠിതമായ യുണികോഡ് അലങ്കാര ഫോണ്ടുകളുടെ ഒരു ശ്രേണി തന്നെ ഒരുക്കുന്ന പദ്ധതിയുമായി രചന ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ടു പോവുകയാണ്. വരാന്‍ പോകുന്ന എല്ലാ ഫോണ്ടുകളുടെയും പ്രകാശന ഉദ്ഘാടനം കൂടിയാണ് നടന്നത്. സുന്ദര്‍ അടക്കം രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫി നിര്‍മ്മിക്കുന്ന എല്ലാ ഫോണ്ടുകളും http://rachana.org.in/ല്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
First published: February 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍