HOME » NEWS » Life » NEW PLANT SPECIES DISCOVERED IN WESTERN GHATS UPDATE AS TV

പശ്ചിമഘട്ടത്തിൽ നിന്ന് പുതിയൊരു സസ്യം കൂടി; കണ്ടെത്തലിന് പിന്നിൽ പാലോട് ബൊട്ടാണിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ

അക്കാന്തേസിയ' ഇനത്തിൽപ്പെട്ട സസ്യത്തിന്റെ പേര് ‘റങ്കിയ ലോൺജിഫോളിയ സബ് സ്പീഷ് കേരളൻസിസ്'

News18 Malayalam | news18-malayalam
Updated: June 8, 2021, 6:50 AM IST
പശ്ചിമഘട്ടത്തിൽ നിന്ന് പുതിയൊരു സസ്യം കൂടി; കണ്ടെത്തലിന് പിന്നിൽ പാലോട് ബൊട്ടാണിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ
റങ്കിയ ലോൺജിഫോളിയ സബ് സ്പീഷ് കേരളൻസിസ്
  • Share this:
തിരുവനന്തപുരം: സസ്യലോകത്തേയ്ക്ക് പുതിയ സസ്യം കൂടി. പശ്ചിമഘട്ട മലനിരകളുടെ കേരളത്തിലെ നിത്യ ഹരിത വനങ്ങളിൽ നിന്നുമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. ‘അക്കാന്തേസിയ' ഇനത്തിൽപ്പെട്ട ഈ പുതിയ സസ്യത്തിന് ‘റങ്കിയ ലോൺജിഫോളിയ സബ് സ്പീഷ് കേരളൻസിസ്' എന്നാണ് പേര് നൽകിയത്. പശ്ചിമഘട്ടത്തിലെ കേരള വന പ്രദേശത്ത് നിന്നും കണ്ടെത്തിയതിനാലാണ് പുതിയ സസ്യത്തിന് കേരളൻസിസ് എന്ന പേര് നൽകിയത്. പുതിയ സസ്യത്തിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പഠിക്കുമെന്ന് പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഡോക്ടർ ഗംഗാപ്രസാദ് അറിയിച്ചു

‘അക്കാന്തേസിയ' എന്ന സസ്യകുടുംബത്തിലെ അംഗമായ റങ്കിയ ലോൺജിഫോളിയ എന്ന ശ്രീലങ്കൻ സസ്യത്തിന്റെ ഉപജാതീയ ഇനത്തിൽപ്പെട്ടതാണ് ഈ പുതിയ സസ്യം. കൊല്ലം ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിലും തിരുവനന്തപുരം ജില്ലയിലെ ബ്രെയ്റ്റർ വനമേഖലയിലും മാത്രം കണ്ടുവരുന്ന ഈ സസ്യത്തെക്കുറിച്ചുള്ള ലേഖനം കേരള സർവ്വകലാശാല ബോട്ടണി ഡിപ്പാർട്ട്മെന്റിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ജേർണലായ 'എബ്രഹാമിയ ഇൻറർനാഷണൽ ജേണൽ ഓഫ് പ്ലാൻറ് സയൻസ്’ ന്റെ ഏറ്റവും  പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Also Read-തൃശ്ശൂരിൽ കണ്ട 'ചുവന്ന ചെവിയൻ ആമ' ജലജീവികള്‍ക്ക് ഭീഷണി; സൂക്ഷിക്കണമെന്ന് വിദഗ്ധർ

റങ്കിയ എന്ന ജനുസിൽപ്പെട്ട 19-ഓളം ഈ സസ്യങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നു. അതിൽ 15-ഓളം സസ്യങ്ങൾ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നവയാണ്. പിങ്കിൽ വെള്ള കലർന്ന നിറത്തോടു കൂടിയുള്ള പൂക്കളാണ് ഈ സസ്യത്തിനുള്ളത്. ഈ സസ്യം ആഗസ്റ്റ് മുതൽ ഫെബ്രുവരി വരെ മാത്രമേ നിലനിൽക്കാറുള്ളൂ. നിത്യ ഹരിത വനങ്ങളും ചോലക്കാടുകളും നിറഞ്ഞ ഇവയുടെ ആവാസ വ്യവസ്ഥ കേരളം ഉൾപ്പെടുന്ന തെക്കൻ പശ്ചിമഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ് ആയതിനാൽ ഈ പ്രദേശങ്ങൾ വളരെയധികം സംരക്ഷണ പ്രാധാന്യം അർഹിക്കുന്നു.

Also Read-ശരിക്കും 'മെയ്ഡ് ഇൻ ഇന്ത്യ' ; വംശനാശം സംഭവിച്ച അപൂർവ ഇനം തവളകൾ പശ്ചിമ ഘട്ടത്തിൽ

പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ. ഇ. എസ്. സന്തോഷ് കുമാർ, ഡോ. സാം പി. മാത്യു, കേരള സർവ്വകലാശാല ബോട്ടണി ഡിപ്പാർട്ട്മെൻറിലെ ഗവേഷകനായിരുന്ന ഡോ. ആർ. ജഗദീശൻ, കേരള സർവ്വകലാശാല സെന്റർ ഫോർ ബയോഡൈവേഴ്സിറ്റിയുടെ ഡയറക്ടറായ പ്രൊഫ. ഡോ. എ. ഗംഗാപ്രസാദ് എന്നിവരാണ് ഈ ചെടിയുടെ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.ഈ സസ്യത്തിന്റെ ഔഷധ ഗുണങ്ങളും മറ്റും ഇനിയും ശാസ്ത്ര ലോകം കണ്ടെത്തിയിട്ടില്ല.
Published by: Asha Sulfiker
First published: June 8, 2021, 6:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories