നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പുതിയ തരം തവളകൾക്ക് സർവകലാശാല മുൻ വൈസ് ചാൻസലറുടെ പേര്; കണ്ടെത്തിയത് ഡൽഹി സർവകലാശാല ശാസ്ത്രജ്ഞർ

  പുതിയ തരം തവളകൾക്ക് സർവകലാശാല മുൻ വൈസ് ചാൻസലറുടെ പേര്; കണ്ടെത്തിയത് ഡൽഹി സർവകലാശാല ശാസ്ത്രജ്ഞർ

  ഡൽഹി സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം തവളകളുടെ പുതിയ സ്പീഷീസിനെ പശ്ചിമ ഘട്ടത്തിൽ കണ്ടെത്തി. സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും പ്ലാന്റ് ജെനറ്റിസിസ്റ്റുമായ ദീപക് പെന്റലിന്റെ പേരാണ് ഈ പുതിയ സ്പീഷീസിന് നൽകിയിരിക്കുന്നത്.

  The new species is found in western ghats of India only

  The new species is found in western ghats of India only

  • Share this:
   ഡല്‍ഹി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം തവളകളുടെ പുതിയ സ്പീഷീസിനെ പശ്ചിമ ഘട്ടത്തില്‍ കണ്ടെത്തി. സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും പ്ലാന്റ് ജെനറ്റിസിസ്റ്റുമായ ദീപക് പെന്റലിന്റെ പേരാണ് ഈ പുതിയ സ്പീഷീസിന് നല്‍കിയിരിക്കുന്നത്.

   പശ്ചിമ ഘട്ടത്തിലെ ജൈവവൈവിധ്യ ഹോട്‌സ്‌പോട്ടില്‍ നിന്ന് ഡൈക്രോഗ്ലോസിഡേ എന്ന കുടുംബത്തില്‍പ്പെടുന്ന തവളയുടെ പുതിയ സ്പീഷീസിനെ കണ്ടെത്തിയതായി ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ എസ് ഡി ബിജു, ഡോ. സൊണാലി ഗാര്‍ഗ് എന്നിവര്‍ അറിയിച്ചു. 'മിനേവാര്യ പെന്റാലി' എന്ന് പേരിട്ട ഈ തവളകള്‍ ദക്ഷിണ മേഖലകളില്‍ മാത്രമാണ് കാണപ്പെടുന്നത് എന്ന് വിദഗ്ദ്ധര്‍ അറിയിച്ചു.

   മിനേവാര്യ വിഭാഗത്തിലെ തവളകളെക്കുറിച്ച് നടത്തിയ 10 വര്‍ഷക്കാലത്തെ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത് എന്ന് സര്‍വകലാശാല ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'വര്‍ഷകാലത്ത് തവളകളെ നിരീക്ഷിക്കുന്നതിനിടയില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും പാതയോരങ്ങളിലെ സസ്യജാലങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സ്പീഷീസിന്റെ സാന്നിധ്യം കണ്ടെത്തിയത്. മിനേവാര്യന്‍ തവളകളില്‍ വച്ച് അംഗസംഖ്യ കുറഞ്ഞ സ്പീഷീസുകളില്‍ ഒന്ന് കൂടിയാണ് ഇത്. ഇതുവരെ ഈ സ്പീഷീസ് തിരിച്ചറിയപ്പെടാതിരിക്കാനുള്ള കാരണവും അതാവാം', ഡല്‍ഹി സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്റ്ററല്‍ ഫെലോയും ഈ പഠനസംഘത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഡോ. സൊണാലി ഗാര്‍ഗ് പറയുന്നു.

   ബാഹ്യരൂപം, ഡിഎന്‍എ തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പുതിയ സ്പീഷീസിനെ തിരിച്ചറിഞ്ഞത്. വിവിധ സ്പീഷീസുകളുടെ ഭൂമിശാസ്ത്രപരമായ പരിധികള്‍ നിര്‍വചിക്കുകയും രൂപപരമായും ജനിതകപരമായും തിരിച്ചറിയപ്പെടുന്ന സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ സ്പീഷീസുകളുടെ വിതരണം സംബന്ധിച്ച വിവരങ്ങള്‍ പുതുതായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ പഠനം. കൂടാതെ ഇന്ത്യന്‍ ഉപദ്വീപില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളുടെ വര്‍ഗീകരണസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ പഠനം ശ്രമിക്കുന്നു. അന്താരാഷ്ട്ര ജേര്‍ണലായ 'ഏഷ്യന്‍ ഹെര്‍പ്പറ്റോളജിക്കല്‍ റിസേര്‍ച്ചി'ലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 'ഡിഎന്‍എ ബാര്‍കോഡിംഗ് ആന്‍ഡ് സിസ്റ്റമാറ്റിക് റിവ്യൂ ഓഫ് മിനേവാര്യന്‍ ഫ്രോഗ്സ് (ഡൈക്രോഗ്ലോസിഡേ: മിനേവാര്യ) ഓഫ് പെനിന്‍സുലാര്‍ ഇന്ത്യ: റെസൊല്യൂഷന്‍ ഓഫ് എ ടാക്‌സോണമിക് കൊണന്‍ഡ്രം വിത്ത് ഡിസ്‌ക്രിപ്ഷന്‍ ഓഫ് എ ന്യൂ സ്പീഷീസ്' എന്ന തലക്കെട്ടിലാണ് ഈ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

   2006ല്‍ പ്രൊഫസര്‍ ബിജുവാണ് സിസ്റ്റമാറ്റിക് ലാബ് സ്ഥാപിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ സയന്‍സ് ഫാക്കല്‍റ്റിയുടെ മുന്‍ ഡീനും എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് വിഭാഗത്തിന്റെ തലവനും കൂടിയാണ് പ്രൊഫസര്‍ ബിജു. ഡല്‍ഹി സര്‍വകലാശാല, ഇന്ത്യന്‍ സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതികവിദ്യാ വകുപ്പ്, കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, യു എസിലെ ക്രിട്ടിക്കല്‍ ഇക്കോസിസ്റ്റം പാര്‍ട്ണര്‍ഷിപ്പ് ഫണ്ട്, ഗ്ലോബല്‍ വൈല്‍ഡ്ലൈഫ് കണ്‍സര്‍വേഷന്‍ എന്നിവയുടെ പൂര്‍ണ സഹായത്തോടെയും പിന്തുണയോടെയുമാണ് ഈ പഠനം സംഘടിപ്പിച്ചതെന്ന് സര്‍വകലാശാല ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
   Published by:Jayashankar AV
   First published:
   )}