നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Startup | പേരക്കുട്ടികളെ ആവശ്യമുണ്ട്‌‌; പ്രായമായവരുടെ ഏകാന്തത കുറയ്ക്കാൻ രത്തൻ ടാറ്റയുടെ പിന്തുണയോടെ പുതിയ സ്റ്റാർട്ടപ്പ്

  Startup | പേരക്കുട്ടികളെ ആവശ്യമുണ്ട്‌‌; പ്രായമായവരുടെ ഏകാന്തത കുറയ്ക്കാൻ രത്തൻ ടാറ്റയുടെ പിന്തുണയോടെ പുതിയ സ്റ്റാർട്ടപ്പ്

  ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ രത്തന്‍ ടാറ്റയുടെ സഹായിയായ ശന്തനു നായിഡു ആണ് ഗുഡ് ഫെല്ലോസ് എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്

  • Share this:
   പ്രായമായ ആളുകളുടെ സംരക്ഷണത്തിനായി നിരവധി കെയര്‍ ഹോമുകള്‍ നിലവിലുണ്ട്. എന്നാല്‍ അവരുടെ ഏകാന്തത കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍വഹിക്കുന്ന കെയര്‍ ഹോമുകള്‍ വളരെ കുറവാണ്. അത്തരത്തില്‍ പ്രായമായവരുടെ ഏകാന്തത കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ഒരു സ്റ്റാര്‍ട്ടപ്പിന് ഇന്ത്യയിലും തുടക്കമിടുന്നു. ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ രത്തന്‍ ടാറ്റയുടെ സഹായിയായ ശന്തനു നായിഡു ആണ് ഗുഡ് ഫെല്ലോസ് എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

   'ദൈനംദിന ജീവിതത്തില്‍ പ്രായമായവരെ സഹായിക്കാന്‍ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പ് ആണ് ഗുഡ് ഫെല്ലോസ്. പ്രായമായവരുടെ ഏകാന്തത കുറയ്ക്കാനും അവരോട് സൗഹൃദം പുലര്‍ത്താനുമായി 30 വയസ്സ് വരെ പ്രായമുള്ള യുവ ബിരുദധാരികളെയാണ് ഗുഡ് ഫെല്ലോസ് ഇതിനായി നിയമിക്കുന്നത്. ' നായിഡു ഒരു കുറിപ്പില്‍ പറഞ്ഞു. ഈ സ്റ്റാര്‍ട്ടപ്പ് ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്റെ പിന്തുണയിലാണെങ്കിലും അദ്ദേഹം ഈ സംരംഭത്തിനായി എത്ര തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

   'ഒറ്റയ്ക്ക് ജീവിക്കുന്ന പ്രായമായവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഗുഡ് ഫെല്ലോസ്. ഈ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്ന് അറിയാന്‍ ആകാംഷാഭരിതനാണ് ഞാന്‍. ശാന്തനുവിനും അദ്ദേഹത്തിന്റെ യുവ ടീമിനും എല്ലാവിധ ആശംസകളും നേരുന്നു.' ടാറ്റ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന് അയച്ച ഇമെയില്‍ പ്രസ്താവനയില്‍ അറിയിച്ചു.

   'പേപ്പര്‍വര്‍ക്കുകളിലൂടെയും ഇ-മെയിലുകളിലൂടെയും അവര്‍ പ്രായമായവരെ സഹായിക്കും, അല്ലെങ്കില്‍ പ്രായമായവരോടൊപ്പം അവര്‍ സമയം ചെലവഴിക്കും,' നായിഡു കൂട്ടിച്ചേര്‍ത്തു. യുവര്‍ സ്റ്റോറിയിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ചെറുപ്പക്കാരുടെ സഹാനുഭൂതി അളക്കാന്‍ രൂപകല്‍പ്പന ചെയ്ത നിരവധി സൈക്കോമെട്രിക് ടെസ്റ്റുകളിലൂടെയാണ് ജോലിക്കായി ഓരോരുത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ യുവ ബിരുദധാരികള്‍ പ്രായമായവരുടെ പേരക്കുട്ടികള്‍ ആയി മാറുകയും അവരുടെ ജീവിതത്തിലെ ഏകാന്തത ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.

   യുവ ഗുഡ് ഫെല്ലോയും ഗ്രാന്‍ഡ് പേരന്റും ഒരു നല്ല ജോഡിയായി മാറുമെന്നാണ് ഈ സംരംഭത്തിലൂടെ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരു നല്ല ജോഡി ആയാല്‍ ഗ്രാന്‍ഡ്‌പേരന്റ്‌സിന് വേണ്ടി അവര്‍ എന്ത് കാര്യവും ചെയ്യും. അവരോടൊപ്പം നടക്കുക, സിനിമ കാണുക, ഷോപ്പിംഗിന് സഹായിക്കുക, ഡോക്ടറെ സന്ദര്‍ശിക്കുക, സാങ്കേതികവിദ്യ പഠിപ്പിക്കുക, പേപ്പര്‍ വര്‍ക്കുകളും ഇമെയിലുകളും ചെയ്യാന്‍ സഹായിക്കുക, അല്ലെങ്കില്‍ അവരോടൊപ്പം സമയം ചെലവഴിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും പ്രായമായവരുടെ സന്തോഷങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

   ഏകദേശം 25 മില്യണ്‍ പ്രായമായവര്‍ ഇന്ത്യയില്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരില്‍ പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവരില്‍ കോവിഡ്-19 ആരംഭിച്ചതിനുശേഷം വിഷാദം, ഉത്കണ്ഠ എന്നിവ വര്‍ദ്ധിക്കുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് പല മാനസിക പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നതായും രണ്ടാം തരംഗത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
   Published by:Jayashankar AV
   First published:
   )}