പുകവലി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, കോവിഡ് -19 അണുബാധയ്ക്കും കാരണമാക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഈയടുത്ത് എലികളില്‍ നടത്തിയ ഒരു പുതിയ പഠനം അനുസരിച്ച് ഇ-സിഗരറ്റ് ഉപയോഗിക്കുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കോവിഡ് - 19 അണുബാധയ്ക്കും കാരണമാകുന്നുവെന്ന് കാണിക്കുന്നു.
ഫിലാഡൽഫിയയിലെ തോമസ് ജെഫേഴ്സൺ സർവകലാശാലയിൽ നിന്നുള്ള ഇന്ത്യൻ വംശജരിൽ ഒരാൾ ഉൾപ്പെടെയുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ, ഇ-സിഗരറ്റ് പുകക്ക് വിധേയരായ എലികളുടെ ശ്വാസകോശകലകളില്‍ വീക്കം ഉണ്ടെന്നും ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയുന്നുവെന്നും തെളിയുകയുണ്ടായി. ഇത് 'വാപ്പിംഗിന്റെ' അപകടങ്ങളെക്കുകുറിച്ച് സൂചിപ്പിക്കുന്നു.
ബിഹാറിൽ രണ്ട് മാസം മുമ്പ് കോവിഡ് ബാധിച്ച് മരണപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന് ‘സ്ഥലംമാറ്റം’ഇ - സിഗരറ്റിലെ പുകയില്‍ അടങ്ങിയ നിക്കോട്ടിൻ കോവിഡ് ബാധയേൽക്കുന്ന കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും എന്നതുകൊണ്ട് തന്നെ പുതിയ കണ്ടെത്തൽ മനുഷ്യരിലും വളരെ പ്രസക്തമാണ്. 'ഞങ്ങളുടെ കണ്ടെത്തലുകൾ മനുഷ്യരുടെ ശ്വാസകോശത്തിൽ എയ്‌സ് - 2 ലെവലിൽ വ്യാപിക്കുന്നതിന്റെ കാരണത്തെപ്പറ്റിപ്പറയുന്നത് യുക്തിസഹമാണ്' - ട്രാൻസ് ലേഷണല്‍ മെഡിസിനായുള്ള വാഴ്സിറ്റി സെന്ററിൽ നിന്നുള്ള പവൻ ശർമ്മ പറഞ്ഞു.
'എയ്‌സ് - 2ന്റെ സമാനമായ ഒരു ഇൻഡക്ഷൻ കണ്ടാൽ, കോവിഡ് - 19 അപകടസാധ്യത ഉണ്ടാക്കുന്ന ഘടകമായി മാറുന്നതിനുള്ള കൂടുതൽ തെളിവുകൾ ഇത് നൽകുന്നു. മാത്രമല്ല ജനങ്ങൾക്കിടയിൽ ഈ അണുബാധ എങ്ങനെ തടയാമെന്നും ലഘൂകരിക്കാമെന്നും മനസിലാക്കാൻ ഇത് സഹായിക്കും' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻവെസ്റ്റിഗേറ്റീവ് മെഡിസിൻ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
ഗർഭിണിക്ക് മർദ്ദനം; ഭർത്താവ് ഒളിവിലെന്ന് പൊലീസ്പരീക്ഷണത്തിന്റെ ഭാഗമായി ഗവേഷകർ പെൺഎലികളെയും ആൺ എലികളെയും ഒരു ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ ഘടിപ്പിച്ചിട്ടുള്ള ഒരു പെട്ടിയിൽ സൂക്ഷിച്ചു. കൃത്യമായി നിയന്ത്രിത അളവിലുള്ള ഇ - സിഗരറ്റ് പുക നിക്കോട്ടിൻ ഉപയോഗിച്ചോ അല്ലാതെയോ ഒരു ദിവസം രണ്ടു നേരം എന്ന കണക്കിൽ 30 മിനിറ്റ് നേരം 21 ദിവസത്തേക്ക് നൽകുകയുണ്ടായി.
മുറിയിലെ വായു ശ്വസിക്കുന്ന എലികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇ-സിഗരറ്റ് പുകയ്ക്ക് വിധേയമാകുന്ന ആണും പെണ്ണും എലികളിലെ ശ്വാസകോശത്തിലെ എയ്സ് -2 റിസപ്റ്ററിന്റെ അളവ് വർദ്ധിച്ചു.
നിലവിലെ പഠനത്തിൽ ഇത് പരീക്ഷിച്ചിട്ടില്ലെങ്കിലും, ഉയർന്ന അളവിലുള്ള എയ്‌സ് - 2 റിസപ്റ്റർ വൈറസിന് വായു മാർഗത്തിലേക്ക് പ്രവേശിക്കാനാവുന്നത് എളുപ്പമാക്കുമെന്നും ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷകർ പറഞ്ഞു.
രസകരമെന്നു പറയട്ടെ, പുകയിലെ നിക്കോട്ടിന്റെ സാന്നിധ്യം പ്രത്യേകിച്ചും പുരുഷ എലികളിൽ എയ്‌സ് - 2 ന്റെ അളവ് വർദ്ധിപ്പിച്ചു. കോവിഡ് -19ന്റെ അപകടസാധ്യത ഘടകങ്ങളുടെ സങ്കീർണ്ണത മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, ഈ ഫലം സ്ത്രീ പുരുഷന്മാരിലെ ശാരീരിക ലൈംഗിക വ്യത്യാസങ്ങളിലേക്ക് വെളിച്ചം വീശുന്നു. അതായത് പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ കോവിഡ് ബാധിതരാകാനുള്ള സാധ്യതയുണ്ടെന്നര്‍ത്ഥം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.