നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Viagra For Cancer Treatment | ക്യാൻസർ ഭേദമാക്കാൻ വയാഗ്ര ഉപയോഗിക്കാമെന്ന് പഠനം

  Viagra For Cancer Treatment | ക്യാൻസർ ഭേദമാക്കാൻ വയാഗ്ര ഉപയോഗിക്കാമെന്ന് പഠനം

  വയാഗ്ര, ക്യാൻസറിനെതിരെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് ഇ - ക്യാൻസർ മെഡിക്കൽ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അവകാശവാദം

  Cancer_

  Cancer_

  • Share this:
   ഒരു രോഗം ഭേദമാക്കുന്ന മരുന്ന് എന്ന തരത്തിൽ വയാഗ്ര ഇതുവരെ ജനശ്രദ്ധ നേടിയിട്ടില്ല. എന്നാൽ വയാഗ്ര എന്ന പേരിൽ അറിയപ്പെടുന്ന സിൽഡെനാഫിൽ, ലൈംഗികവേളയിൽ പുരുഷന്മാരുടെ പ്രകടനം മെച്ചപ്പെടുത്തുന്ന മരുന്ന് എന്ന തരത്തിലാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ, ഒരു പുതിയ ഗവേഷണം അവകാശപ്പെടുന്നത് വയാഗ്രയ്ക്ക് അപൂർവ തരം അർബുദത്തെ (Cancer) ഭേദമാക്കാൻ കഴിയുമെന്നാണ്. വയാഗ്ര, ക്യാൻസറിനെതിരെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് ഇ - ക്യാൻസർ മെഡിക്കൽ സയൻസ് (eCancermedicalscience) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അവകാശവാദം.

   ഗവേഷണമനുസരിച്ച്, വയാഗ്രയിൽ അടങ്ങിയിരിക്കുന്ന ഫോസ്‌ഫോഡിസ്റ്ററേസ് 5 -പിഡിഇ5 മൂലകം സംസ്‌കരിച്ച് വികസിപ്പിച്ച് ഒരു പുതിയ മരുന്ന് വികസിപ്പിക്കാൻ കഴിയുന്നതിനുള്ള സാധ്യത ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. വയാഗ്ര ഉണ്ടാക്കുന്ന എല്ലാ മരുന്നുകളിലും പിഡിഇ5 ഉണ്ട്. ബെൽജിയത്തിലെ ആന്റി ക്യാൻസർ ഫണ്ടും അമേരിക്കൻ സംഘടനയായ ഗ്ലോബൽ ക്യൂറും ചേർന്നായിരുന്നു ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. വയാഗ്രയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും വിവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഈ പുതിയ കണ്ടെത്തൽ ക്യാൻസർ ഗവേഷണത്തിന് പുതിയ വഴികൾ തുറന്നേക്കാം. ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെങ്കിലും, നിലവിലെ കണ്ടെത്തലുകൾ ക്യാൻസറിനുള്ള മികച്ച ചികിത്സയിലേയ്ക്ക് വഴിതുറക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.

   സാധാരണക്കാർക്ക് അജ്ഞാതമായ നിരവധി ഗുണങ്ങൾ വയാഗ്രയിലുണ്ടെന്ന് ആന്റി ക്യാൻസർ ഫണ്ടിലെ ഡോ. പാൻ പന്ത്സിയാർക്ക പറഞ്ഞു. തൊണ്ടയിലെ പ്രശ്നമായ ആൻജീനയ്ക്കാണ് വയാഗ്ര ആദ്യമായി വികസിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആൻജീനയ്ക്ക് വയാഗ്ര ഉപയോഗിച്ചതിന് ശേഷം, ഉദ്ധാരണക്കുറവ് ഭേദമാക്കാൻ മരുന്നിന് കഴിഞ്ഞുവെന്ന് നിരീക്ഷിക്കപ്പെട്ടു. ഇത് പിന്നീട് വലിയ വിജയമായി മാറുകയായിരുന്നു. അതോടെ വയാഗ്രയുടെ യഥാർത്ഥ പ്രയോജനം ആളുകൾ മനസ്സിലാക്കി. ആൻജീന ഭേദമാക്കാൻ ഉപയോഗിച്ച ശേഷം, ഹൈപ്പർ ടെൻഷൻ സുഖപ്പെടുത്താനും വയാഗ്ര ഉപയോഗിക്കാൻ തുടങ്ങി.

   ഇപ്പോൾ, വിദഗ്ദ്ധർ ക്യാൻസറിനെ ഇല്ലാതാക്കാനുള്ള വയാഗ്രയുടെ കഴിവ് തിരിച്ചറിഞ്ഞിരിക്കുന്നു. ഭാവിയിൽ, ഈ മരുന്ന് തീർച്ചയായും ക്യാൻസറിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ഉപയോഗപ്പെടുത്തിയേക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്, ശാസ്ത്രജ്ഞർ ഉടൻ തന്നെ ഒരു വഴിത്തിരിവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   മനുഷ്യശരീരത്തിൽ അസാധാരണമായ കോശ വിഭജന സ്വഭാവമുള്ള മാരകമായ അവസ്ഥയാണ് അർബുദം. നമ്മുടെ ശരീരം കോടി കണക്കിന് കോശങ്ങളാൽ നിർമ്മിതമാണ്. ആരോഗ്യകരമായ കോശങ്ങൾ ശരീരത്തിന്റെ ആവശ്യകത അനുസരിച്ച് വളരുകയും വിഭജിക്കുകയും ചെയ്യുന്നു. പ്രായമാകുമ്പോഴോ കേടുപാടുകൾ സംഭവിക്കുമ്പോഴോ, ഈ കോശങ്ങൾ നശിക്കുകയും പകരം പുതിയത് ഉണ്ടാകുകയും ചെയ്യുന്നു. ഒരാൾക്ക് ക്യാൻസർ ഉണ്ടാകുമ്പോൾ, കോശങ്ങൾ ഇതുപോലെ പ്രവർത്തിക്കുന്നത് നിർത്തും.
   Published by:Anuraj GR
   First published:
   )}