ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഉത്തേജകങ്ങളില്‍ (stimulant) ഒന്നാണ് കഫീന്‍ (caffeine). വിവിധ പാനീയങ്ങളിലായി (beverages) ലക്ഷക്കണക്കിന് ആളുകളാണ് ഇത് ഉപയോഗിക്കുന്നത്. കഫീനിന്റെ ഗുണങ്ങളെക്കുറിച്ച് നിരവധി പഠന (study) റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. പല തരത്തില്‍ ഇത് വിപണിയില്‍ ലഭ്യമാണ്. കോഫിയും ചായയും മുതല്‍ വ്യായാമത്തിന് മുന്‍പുള്ള എനര്‍ജി ഡ്രിംഗ് (energy drink) ആയി വരെ കഫീന്‍ ഉപയോഗിക്കുന്നുണ്ട്. കഫീന്‍ അടങ്ങിയ എന്തെങ്കിലും പാനീയം കഴിച്ചതിന് ശേഷം നിങ്ങള്‍ ഷോപ്പിങ്ങിന് പോവുകയാണെങ്കില്‍ കൂടുതല്‍ പണം ചെലവാക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയാണ് (university of south florida) ഈ പഠനത്തിന് പിന്നില്‍.
ഇന്ത്യയില്‍ കോഫി, ചായ തുടങ്ങിയവ ലഭിക്കുന്ന കടകള്‍ വളരെ കൂടുതലാണ്. അതിശക്തമായ ഉത്തേജക വസ്തുവാണ് കഫീന്‍. ഇത് തലച്ചോറില്‍ ഡോപമിന്‍ പുറത്തുവിടുന്നു. മനസ്സിന് സന്തോഷവും ശരീരത്തിന് ഊര്‍ജ്ജവും നല്‍കാന്‍ ശേഷിയുള്ള ഹോര്‍മോണ്‍ ആണ് ഡോപമിന്‍. ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നതോടെ നമ്മള്‍ കയ്യിലുള്ള പണം പരമാവധി ചെലവാക്കാന്‍ തുടങ്ങുമത്രേ.
Also Read-പാൽ കുടിച്ചാൽ മൂത്രത്തിൽ കല്ല് ഉണ്ടാകുമോ? കഫം കൂടുമോ?
മനുഷ്യന്റെ സ്വയം നിയന്ത്രണ ശേഷിയിലും ഡോപമിന്‍ സ്വാധീനം ചെലുത്തുന്നുവെന്നാണ് പഠന റിപ്പോർട്ട്. 300 പേര്‍ക്ക് 100 മില്ലിഗ്രാം കഫീന്‍ അടങ്ങിയ കോഫി നല്‍കിക്കൊണ്ടായിരുന്നു പഠനം നടത്തിയത്. മറ്റുള്ളവര്‍ക്ക് വെള്ളവും കഫീന്‍ അടങ്ങിയിട്ടില്ലാത്ത കോഫിയും നല്‍കി. കഫീന്‍ കഴിച്ച ആളുകള്‍ 50 ശതമാനം അധികം പണം ചെലവാക്കുകയും 30% അധികം സാധനങ്ങള്‍ വാങ്ങിയ്ക്കുകയും ചെയ്തു. മണമുള്ള മെഴുകുതിരികള്‍, സുഗന്ധ വസ്തുക്കള്‍ പോലുള്ള അനാവശ്യ സാധങ്ങളും ഇവര്‍ വാങ്ങി കൂട്ടിയതായി പഠനത്തിൽ പറയുന്നു. വീട്ട് സാധനങ്ങള്‍ പോലുള്ള കാര്യങ്ങളില്‍ ഇരു കൂട്ടരും ഏകദേശം ഒരു പോലെയാണ് സാധങ്ങള്‍ വാങ്ങിയത്. സ്‌റ്റോറേജ് ബാസ്‌ക്കറ്റുകള്‍, അടുക്കള സാധനങ്ങള്‍ തുടങ്ങിയയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
Also Read- മഞ്ഞൾവെള്ളം കുടിച്ച് ദിവസം ആരംഭിക്കാം; ഗുണങ്ങൾ നിരവധി
കഫീന്‍ കഴിച്ച ആളുകള്‍ മസ്സാജര്‍ പോലുള്ള വസ്തുക്കള്‍ വാങ്ങാന്‍ കൂടുതല്‍ താല്‍പര്യം കാണിച്ചിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിങിലും ഇതേ പഠനം ആവര്‍ത്തിച്ചു. അപ്പോഴും ഫലം ഒന്നു തന്നെയായിരുന്നു.
അതേസമയം, കുറഞ്ഞതും മിതമായതുമായ അളവില്‍ കഫീന്‍ കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. അമിതമായ അളവില്‍ കഫീന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചായയും കാപ്പിയും കുടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഡയറ്റീഷ്യന്‍ മനീഷ മേത്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു. ശരീരത്തിലെ എപിനെഫ്രിന്‍ പുറത്തുവിടാന്‍ സഹായിക്കുന്ന ഉത്തേജകങ്ങളാണ് ചായയും കാപ്പിയും എന്നാണ് അവര്‍ വെളിപ്പെടുത്തിയത്.
ചില പാര്‍ശ്വഫലങ്ങളും കഫീന് ഉണ്ട്. ഉയര്‍ന്ന അളവില്‍ കഫീന്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. കഫീന്റെ ഏറ്റവും മികച്ച ഗുണം അത് നമ്മെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്നു എന്നതാണ്. എന്നാല്‍ കഫീന്റെ അമിതമായ ഉപയോഗം ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. അല്ലെങ്കില്‍ നിലവില്‍ ഉറക്കമില്ലായ്മ നേരിടുന്നുണ്ടെങ്കില്‍ അതിനെ കൂടുതല്‍ വഷളാക്കും. ഭാഗ്യവശാല്‍, കഫീന്‍ മിക്ക ആളുകളിലും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കാണുന്നില്ല. എന്നാല്‍ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്നതിനാല്‍ കഫീന്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coffee drinkers, Drink coffee