കുടുംബത്തോടൊപ്പം കഴിയുമ്പോഴാണോ നിങ്ങൾക്ക് കൂടുതൽ സന്തോഷം? അല്ലെന്ന് പുതിയ പഠനം

ഓരോരുത്തരും സുഹൃത്തുക്കൾ, പങ്കാളി, കുട്ടികൾ എന്നിവർക്കൊപ്പം കഴിയുമ്പോഴുള്ള മാനസികനിലയാണ് പഠനവിധേയമാക്കിയത്.

News18 Malayalam | news18-malayalam
Updated: September 27, 2020, 9:51 PM IST
കുടുംബത്തോടൊപ്പം കഴിയുമ്പോഴാണോ നിങ്ങൾക്ക് കൂടുതൽ സന്തോഷം? അല്ലെന്ന് പുതിയ പഠനം
happy
  • Share this:
കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പം സമയം ചെലവഴിക്കുമ്പോഴാണോ നിങ്ങൾ ഏറ്റവും സന്തോഷത്തോടെ ഇരിക്കുക. എന്നാൽ അങ്ങനെയല്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഒരാൾ ഏറ്റവുമധികം സന്തോഷത്തോടെ ഇരിക്കുന്നത് സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോഴാണെന്ന് പഠനം പറയുന്നു.

എസ്എംയു സൈക്കോളജി വിഭാഗം പ്രൊഫസർ നഥാൻ, ഹഡ്സൺ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനറിപ്പോർട്ട് ജേർണൽ ഓഫ് പേഴ്സണലി ആൻഡ് സോഷ്യൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

400 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഓരോരുത്തരും സുഹൃത്തുക്കൾ, പങ്കാളി, കുട്ടികൾ എന്നിവർക്കൊപ്പം കഴിയുമ്പോഴുള്ള മാനസികനിലയാണ് പഠനവിധേയമാക്കിയത്. സുഹൃത്തുക്കൾക്കൊപ്പമുള്ളപ്പോൾ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് കൂടുതൽ പേർ അഭിപ്രായപ്പെടുന്നു.

കുടുംബത്തോടൊപ്പം കഴിയുമ്പോൾ പുറമെ സന്തോഷം തോന്നുമെങ്കിലും മനശാസ്ത്രപരമായി കൂടുതൽ സംതൃപ്തി അനുഭവപ്പെടുന്നത് സുഹൃത്തുക്കൾക്കൊപ്പമാകുമ്പോഴാണെന്ന് പഠനം പറയുന്നു.

പങ്കാളിക്കും കുട്ടികൾക്കുമൊപ്പം സമയം ചെലവിടുമ്പോൾ പോസിറ്റീവായി ഇടപെടുന്നതിനുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ഓരോരുത്തരും തയ്യാറാകേണ്ടതെന്ന് പ്രൊഫസർ ഹഡ്സൺ പറയുന്നു. പോസിറ്റീവായുള്ള ഇത്തരം അവസരങ്ങൾ മാനസികപരമായി കൂടുതൽ സന്തോഷവും സംതൃപ്തിയും കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Published by: Anuraj GR
First published: September 27, 2020, 9:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading