നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • New Year 2022 | ന്യൂ ഇയർ റെസല്യൂഷൻ എടുത്തോ? ഈ പുതുവർഷത്തിൽ നിങ്ങൾ പ്രാധാന്യം നൽകേണ്ടത് എന്തിന്?

  New Year 2022 | ന്യൂ ഇയർ റെസല്യൂഷൻ എടുത്തോ? ഈ പുതുവർഷത്തിൽ നിങ്ങൾ പ്രാധാന്യം നൽകേണ്ടത് എന്തിന്?

  പുതിയ വർഷത്തിൽ നിങ്ങൾ മികച്ച മാനസികാരോഗ്യത്തിന് ആയിരിക്കണം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത്.

  • Share this:
   പുതിയ തീരുമാനങ്ങളുമായി 2022നെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആളുകൾ. ഉറച്ച തീരുമാനങ്ങൾ എപ്പോഴും നല്ലതാണ്. എന്നാൽ ന്യൂ ഇയർ റെസല്യൂഷൻ ( New year resolutions) എടുക്കുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൗൺസിലിംഗ് സൈക്കോളജിസ്റ്റുകളായ മൈത്രി ധിംഗ്രയും (Maitri Dhingra) ഡോ. സോണൽ ആനന്ദും (Dr. Sonal Anand ) പറഞ്ഞതനുസരിച്ച് പുതിയ വർഷത്തിൽ നിങ്ങൾ മികച്ച മാനസികാരോഗ്യത്തിന് ആയിരിക്കണം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത്.

   നിരവധി പുതിയ തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങളുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്താൻ കാരണമാകും. ഇത് പിന്നീട് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. ഒരുപാട് തീരുമാനങ്ങൾ എടുക്കുകയും അത് കൃത്യമായി പാലിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ സ്വാഭാവികമായും വിഷമമുണ്ടാകും. അതുകൊണ്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ കുറച്ച് നാളുകളിലെ ആളുകളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ നാം ഏറ്റവും മുൻഗണന നൽകേണ്ടത് മനസ്സിന്റെ ആരോഗ്യത്തിന് തന്നെയാണ്.

   പല ഘട്ടങ്ങളിലും പുതിയ വർഷത്തെ തീരുമാനങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിക്ക് വളരെയധികം സമ്മർദ്ദം ചെലുത്തേണ്ടി വരാറുണ്ടെന്ന് ധിംഗ്ര അഭിപ്രായപ്പെട്ടു. ഈ സമ്മർദ്ദം കാരണം വ്യക്തികൾ ഉത്കണ്ഠയിലൂടെയും ആത്മാഭിമാന കുറവിലൂടെയും (anxiety and low self esteem) കടന്നു പോകേണ്ടി വരുന്നു. ചെറിയ തീരുമാനങ്ങൾ ആണെങ്കിൽ പോലും ഇത് ഒരു വ്യക്തിയുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

   ചെറിയ കാലത്തേക്കുള്ളതും നടപ്പാക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ളതുമായ തീരുമാനങ്ങൾ പുതുവത്സരത്തിൽ എടുക്കുന്നതാണ് നല്ലതെന്ന് ഡോ. ആനന്ദ് അഭിപ്രായപ്പെട്ടു. സ്വന്തം മാനസികാരോഗ്യത്തിനാണ് ഈ വർഷം ആളുകൾ മുൻഗണന നൽകേണ്ടത്. അതിനൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പരിശീലനം നേടണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.

   കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും ഡോക്ടർ സംസാരിച്ചു. കുട്ടികൾ വെറുതെ ഇരുന്ന് ഒന്നും ചെയ്യാതെ സമയം കളയുന്നതിനേക്കാൾ നല്ലത് അവരെ കൂടുതൽ ഇൻഡോർ ഗെയിമുകളിലും (indoor games) വ്യായാമങ്ങളിലും സജീവമായി പങ്കെടുപ്പിക്കുകയാണ് വേണ്ടതെന്നും ഡോക്ടർ നിർദ്ദേശിച്ചു.

   ഈ വർഷം ആളുകൾ സ്വയം വിശകലനം നടത്തി നമ്മെ കുറിച്ച് തന്നെ ഒരു അവബോധം വികസിപ്പിച്ചെടുക്കണമെന്നും ഡോക്ടർ പറഞ്ഞു. നാം ഒരു മികച്ച വ്യക്തിയായി മാറുമ്പോൾ ക്രമേണ നമുക്ക് ചുറ്റുമുള്ള കാര്യങ്ങളും മെച്ചപ്പെടും. ഓരോ നിമിഷം കഴിയുന്തോറും മാനസികാരോഗ്യം ആശങ്കാജനകമായ ഒരു കാര്യമായി മാറുകയാണ്. 15-29 വയസ്സുള്ള ആളുകളിൽ മരണത്തിന്റെ രണ്ടാമത്തെ വലിയ കാരണമായി ആത്മഹത്യ മാറുകയാണ്. അതുകൊണ്ട് തന്നെ ആളുകൾ അവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഗൗരവമായി കാണേണ്ട സമയമാണിത്.
   Published by:Jayesh Krishnan
   First published: