• HOME
  • »
  • NEWS
  • »
  • life
  • »
  • സലിം സുലൈമാന്റെ ഗാനവുമായി News18 Network BYJU’S ‘Young Genius’ തുടക്കം

സലിം സുലൈമാന്റെ ഗാനവുമായി News18 Network BYJU’S ‘Young Genius’ തുടക്കം

'യംഗ് ജീനിസ്' ജനുവരി 16 മുതൽ ആരംഭിക്കും.

Salim-Sulaiman

Salim-Sulaiman

  • Last Updated :
  • Share this:
    രാജ്യമെമ്പാടുമുള്ള വിവിധ മേഖലകളിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ അവരുടെ കഴിവുകൾ പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നതിനുമുള്ള 'യംഗ് ജീനിസ്' എന്ന പരിപാടി ജനുവരി 16 മുതൽ ആരംഭിക്കും. ന്യൂസ് 18 നെറ്റ് വർക്കും ബൈജൂസും സംയുക്തമായാണ് 'യംഗ് ജീനിസ്' സംഘടിപ്പിക്കുന്നത്.

    അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുവപ്രതിഭകളെയാണ്  11 ഭാഗങ്ങളുള്ള പ്രതിവാര ഷോയിൽ അവതരിപ്പിക്കുന്നത്. ഓരോ എപ്പിസോഡിലും അക്കാദമിക്, ആർട്സ്, ടെക്നോളജി, സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകളാണ് അവരുടെ കഴിവുകൾ അവതരിപ്പിക്കുന്നത്.

    Also Read ഇന്ത്യയൊട്ടാകെയുളള യുവപ്രതിഭകളെ തേടി BYJU’S Young Genius

    നീതി ആയോഗ് അമിതാഭ് കാന്ത്, സി.ഇ.ഒ, നിതി ആയോഗ്, പത്മഭൂഷൺ ഡോ. മല്ലിക സാരാഭായ്, സർദാർ സിംഗ്, മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ, സിഎൻബിസി-ടിവി 18 മാനേജിംഗ് എഡിറ്റർ ഷെറീൻ ഭാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രമുഖ ജൂറിയാണ് പ്രതിഭകളെ വിലയിരുത്തുന്നത്.



    ഷോയുടെ ഭാഗമായി  സലിം-സുലൈമാൻ സംഗീതം നൽകിയ ഗാനവും പുറത്തിറക്കി.  ശ്രദ്ധ പണ്ഡിറ്റ് രചിച്ച ‘ഉമർ ചോതി, കാം ബഡെ’ എന്ന ഗാനം വിവിധ മാധ്യമങ്ങളിലൂടെ പുറത്തിറക്കും.  സ്റ്റോറി യാൻ ഫിലിംസ് നിർമ്മിച്ച ഗാനത്തിൽ കുട്ടികൾ പ്രൊഫഷണലുകൾക്ക് നൽകുന്ന  ആദരവ് കൂടിയാണ്.

    Published by:Aneesh Anirudhan
    First published: