ന്യൂയോർക്ക്: മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ഓണററി ട്രസ്റ്റിയായി വിദ്യാഭ്യാസപ്രവർത്തകയും മനുഷ്യസ്‌നേഹിയും ബിസിനസുകാരിയുമായ നിത അംബാനിയെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച മ്യൂസിയം ചെയർമാൻ ഡാനിയൽ ബ്രോഡ്‌സ്‌കിയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 12 ന് നടന്ന ബോർഡ് മീറ്റിംഗിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് നിത അംബാനി.
"മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിനോടും ഇന്ത്യൻ കലയും സംസ്കാരവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രീമതി അംബാനിയുടെ പ്രതിബദ്ധത തികച്ചും അസാധാരണമാണ്. അവരുടെ പിന്തുണ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും കല പഠിക്കാനും പ്രദർശിപ്പിക്കാനും ഉള്ള മ്യൂസിയത്തിന്റെ പ്രവർത്തനങ്ങളെ നിത അംബാനി നൽകുന്ന പിന്തുണ വളരെയധികം സ്വാധീനിക്കുന്നുണ്ട്. നിത അംബാനിയെ ബോർഡിലേക്ക് സ്വാഗതം ചെയ്യുന്നത് സന്തോഷകരമാണ്, ”ബ്രോഡ്‌സ്കി പറഞ്ഞു.
Also Read- വിശ്വാസമോ ഭരണഘടനയോ ?ശബരിമല കേസിൽ വിധി നാളെ
ഒരു ആഗോള വേദിയിൽ ഇന്ത്യൻ കലയെയും സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നതിനായി താൻ പ്രതിജ്ഞാബദ്ധയാണെന്ന് നിത അംബാനി പറഞ്ഞു, “കഴിഞ്ഞ കുറേ വർഷങ്ങളായി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിനെ പിന്തുണയ്ക്കുകയും ഇന്ത്യയിലെ കലകൾ പ്രദർശിപ്പിക്കുന്നത് ഊർജ്ജിതമാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും അത്തരം പദ്ധതികൾ വിപുലീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന ആഗ്രഹത്തിൽ പ്രവർത്തിക്കുകയും ചെയ്ത എനിക്ക് ഈ നേട്ടത്തിൽ വളരെ ചാരിതാർഥ്യമുണ്ട്. ഇന്ത്യൻ കലയെയും സംസ്കാരത്തെയും ആഗോള വേദിയിൽ പ്രതിനിധീകരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ പര്യാപ്തമാക്കുന്നതിന് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിനുള്ള അദമ്യമായ താൽപ്പര്യം എന്നെ അഗാധമായി സ്പർശിക്കുകയും എനിക്ക് വളരെ പ്രചോദനം നൽകുകയും ചെയ്തു. എന്റെ ശ്രമങ്ങളെ ഇരട്ടിയാക്കുന്നതിനായി പുരാതനകാലം മുതൽ സമകാലികം വരെയുള്ള ഇന്ത്യയുടെ പൈതൃകത്തിന്റെ പേരിൽ ഈ വലിയ നേട്ടം എന്നെ പ്രചോദിപ്പിക്കുന്നു" അവർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: New york, Nita Ambani, Reliance foundation