മുംബൈ: നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ നിത അംബാനിയും മുകേഷ് അംബാനിയും എത്തിയത് ചാരുതയാർന്ന വേഷത്തിൽ. സംഗീതം, നാടകം, ഫൈൻ ആർട്ട്സ്, കരകൗശലവസ്തുക്കൾ എന്നിവയിൽ ഇന്ത്യയിലെ ഏറ്റവും മികച്ചവ പ്രദർശിപ്പിക്കുന്ന മുംബൈയിലെ ഒരു അതുല്യ സാംസ്കാരിക ഇടമാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ.
Also Read- നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ: ഇന്ത്യയുടെ പാരമ്പര്യങ്ങളിലേക്കും പൈതൃകത്തിലേക്കുമുള്ള ആമുഖഗീതം
നീല ബനാറസി സാരിയിലാണ് നിത അംബാനി എത്തിയത്. നീലയും സ്വർണ നിറത്തിലുള്ള ബോർഡറുകളുള്ള പരമ്പരാഗത സാരിയ്ക്കൊപ്പം പരമ്പരാഗത കുന്ദൻ ആഭരണങ്ങളും ചാരുത വർധിപ്പിച്ചു. സാരിയ്ക്ക് അനുയോജ്യമായ മേക്കപ്പിനൊപ്പം വെള്ളപൂക്കളാൽ അലങ്കരിച്ച മൃദുവായ റഫ്ൾഡ് ബണ്ണുകൊണ്ട് മുടി മനോഹരമായി സ്റ്റൈൽ ചെയ്തു.
Also Read- കലാസ്വാദകർക്കായി പുതിയ ഇടം; നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഇന്ന് തുറക്കും
മരതകങ്ങൾ കൊണ്ട് അലങ്കരിച്ച കുന്ദൻ നെക്ലേസ് ചടങ്ങിനെത്തിയവരുടെ മനംകവര്‍ന്നു. നെക്ലേസിന് ഇണങ്ങിയ കുന്ദൻ കമ്മലുകളും വളകളും വജ്രമോതിരവും അണിഞ്ഞാണ് നിത അംബാനി ചടങ്ങിനെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.