ഇന്റർഫേസ് /വാർത്ത /Life / നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ: ഇന്ത്യയുടെ പാരമ്പര്യങ്ങളിലേക്കും പൈതൃകത്തിലേക്കുമുള്ള ആമുഖഗീതം

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ: ഇന്ത്യയുടെ പാരമ്പര്യങ്ങളിലേക്കും പൈതൃകത്തിലേക്കുമുള്ള ആമുഖഗീതം

മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഇന്ത്യൻ പാരമ്പര്യങ്ങളുടെയും പൈതൃകങ്ങളുടെയും സമ്പൂർണ്ണമായ പരിച്ഛേദമായി ഈ കേന്ദ്രം മാറുന്നത് എങ്ങനെയെന്ന് നോക്കാം.

മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഇന്ത്യൻ പാരമ്പര്യങ്ങളുടെയും പൈതൃകങ്ങളുടെയും സമ്പൂർണ്ണമായ പരിച്ഛേദമായി ഈ കേന്ദ്രം മാറുന്നത് എങ്ങനെയെന്ന് നോക്കാം.

മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഇന്ത്യൻ പാരമ്പര്യങ്ങളുടെയും പൈതൃകങ്ങളുടെയും സമ്പൂർണ്ണമായ പരിച്ഛേദമായി ഈ കേന്ദ്രം മാറുന്നത് എങ്ങനെയെന്ന് നോക്കാം.

  • Share this:

മുംബൈ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് സെന്റർ ഇപ്പോൾ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ (NMACC) ആസ്ഥാനമാണ്. ഇത് ഇന്ത്യൻ കലയുടെയും സംസ്‌കാരത്തിന്റെയും ഏറ്റവും മികച്ചത് ലോകമെമ്പാടും പ്രദർശിപ്പിക്കാനും ശ്രദ്ധ ആകർഷിക്കാനുമുള്ള കേന്ദ്രമായി ഇതു മാറും. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി, മുംബൈയുടെ കേന്ദ്രഭാഗത്തുള്ള ഇത്തരത്തിലുള്ള ആദ്യത്തെ,  തന്റെ പേരിലുള്ള കേന്ദ്രത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കിട്ടു. ”ഇന്ത്യയിലെ ഏറ്റവും അത്യാധുനികവും ഐതിഹാസികവും ലോകോത്തരവുമായ സാംസ്കാരിക കേന്ദ്രവും ദൃശ്യകലകളുടെ അവതരണ കേന്ദ്രവുമായ എൻഎംഎസിസി ഗംഭീരമായ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്”.

“ഈ സാംസ്കാരിക കേന്ദ്രത്തിന് ജീവൻ നൽകിയത് ഒരു പുണ്യ യാത്രയാണ്. സിനിമയിലും സംഗീതത്തിലും നൃത്തത്തിലും നാടകത്തിലും സാഹിത്യത്തിലും നാടോടിക്കഥകളിലും കലയിലും കരകൗശലത്തിലും ശാസ്ത്രത്തിലും ആത്മീയതയിലും നമ്മുടെ കലാ-സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ഇടം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഞങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഇടമാണിത്”- ചടങ്ങിൽ സംസാരിച്ച നിത അംബാനി പറഞ്ഞു.

Also Read- കലാസ്വാദകർക്കായി പുതിയ ഇടം; നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഇന്ന് തുറക്കും

തന്റെ അമ്മയുടെ കലയോടും സംസ്‌കാരത്തോടുള്ള സ്‌നേഹത്തിന്റെ ആദരവായി ഇത്തരമൊരു കേന്ദ്രം തുറക്കുമെന്ന് 2022 ഒക്ടോബറിൽ റിലയൻസ് റീട്ടെയിൽ സിഇഒ ഇഷ അംബാനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എൻഎംഎസിസി പിറവിയെടുക്കുന്നത്.

നിലവിൽ യുഎസിലോ യൂറോപ്പിലോ ഉള്ളതിനേക്കാള്‍ മികച്ച അന്താരാഷ്ട്ര വേദി, ഇന്ത്യൻ കലാകാരന്മാർക്ക് ലഭ്യമാക്കണമെന്നുള്ള നിത അംബാനിയുടെ കാഴ്ചപ്പാടാണ് എൻഎംഎസിസി. നാല് നിലകളുള്ള എൻഎംഎസിസിയിൽ 16,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രദർശന സ്ഥലവും മൂന്ന് തിയേറ്ററുകളും ഉണ്ടാകും. ഇവയിൽ ഏറ്റവും വലുത് 2,000 സീറ്റുകളുള്ള ഗ്രാൻഡ് തിയേറ്ററാണ്. ഇതിലുള്ള താമര പ്രമേയമാക്കിയ തൂക്കുവിളക്കിൽ 8400 സ്വരോവ്സ്കി ക്രിസ്റ്റൽസും പതിപ്പിച്ചിരിക്കുന്നു.

കുട്ടികൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഈ സാംസ്ക്കാരിക കേന്ദ്രത്തിൽ പ്രവേശനം സൗജന്യമായിരിക്കും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പരിപാടികളും മത്സരങ്ങളും പ്രദർശനങ്ങളും, കലാ അധ്യാപകർക്കുള്ള അവാർഡുകൾ എന്നിവയ്ക്കും നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ നേതൃത്വം നൽകും.

First published:

Tags: Mukesh Ambani, Nita Ambani, Reliance foundation