ചാലിപ്പുഴയിലും ഇരുവഴിഞ്ഞിയിലും ഇത്തവണ ഓളപ്പരപ്പിൽ തുഴയെറിയില്ല; കയാക്കിങ്ങും കോവിഡ് കവർന്നു

ചാലിപ്പുഴയിലെയും ഇരുവഴിഞ്ഞിപ്പുഴയിലെയും ഓളപ്പരപ്പിൽ ഇത്തവണ തുഴയെറിയാൻ കയാക്കിങ് പ്രതിഭകൾ എത്തില്ല. കോവിഡ് കവർന്ന കയാക്കിങ് മലയോരത്തുകാർക്ക് നഷ്ടങ്ങളുടെ കാലം കൂടിയാണ്. കോടഞ്ചേരിയെ ലോക വിനോദസഞ്ചാരഭൂപടത്തിലേക്ക് ഉയർത്തിയ സാഹസിക വിനോദ ഇനമായിരുന്നു കയാക്കിങ്.

News18 Malayalam | news18-malayalam
Updated: July 20, 2020, 2:30 PM IST
ചാലിപ്പുഴയിലും ഇരുവഴിഞ്ഞിയിലും ഇത്തവണ ഓളപ്പരപ്പിൽ തുഴയെറിയില്ല; കയാക്കിങ്ങും കോവിഡ് കവർന്നു
News18 Malayalam
  • Share this:
കോഴിക്കോട്: കോവിഡ്  19 കായിക മേഖലയ്ക്കുണ്ടാക്കിയതും സമാനതകളില്ലാത്ത നഷ്ടം. കോഴിക്കോടിൻ്റ മലയോര മേഖലയിൽ എല്ലാ വർഷവും നടത്തി വരാറുള്ള കയാക്കിംങ്ങ് ഇത്തവണയില്ല.

ചാലിപ്പുഴയിലെയും ഇരുവഴിഞ്ഞിപ്പുഴയിലെയും ഓളപ്പരപ്പിൽ ഇത്തവണ തുഴയെറിയാൻ കയാക്കിങ് പ്രതിഭകൾ എത്തില്ല. കോവിഡ് കവർന്ന കയാക്കിങ് മലയോരത്തുകാർക്ക് നഷ്ടങ്ങളുടെ കാലം കൂടിയാണ്. കോടഞ്ചേരിയെ ലോക വിനോദസഞ്ചാരഭൂപടത്തിലേക്ക് ഉയർത്തിയ സാഹസിക വിനോദ ഇനമായിരുന്നു കയാക്കിങ്. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു  മത്സരങ്ങൾ ഒരുക്കാറുള്ളത്.

ഓർമയുണ്ടോ ഈ നിമിഷങ്ങൾ? ഓളപ്പരപ്പിൽ ആവേശം തീർത്ത മലബാർ റിവർ ഫെസ്റ്റിവൽ- ചിത്രങ്ങള്‍ കാണാം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിപേർ എത്തിയിരുന്ന മത്സരങ്ങൾ പ്രദേശത്തുകാർക്ക് നല്ലൊരു വരുമാന മാർഗം കൂടിയായിരുന്നു. മത്സരത്തിന് മാസങ്ങൾക്കുമുമ്പേ പലരും പ്രദേശത്തെ വീടുകളിൽ താമസമുറപ്പിക്കും. കോടഞ്ചേരിയിലെയും പരിസരപ്രദേശത്തെ ഹോട്ടലുകളും മത്സരാർഥികളെയും സാഹസികവിനോദപ്രേമികളെയുംകൊണ്ട്‌ നിറയും.

കുറഞ്ഞകാലത്തേക്ക്‌ വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നൽകി വരുമാനമുണ്ടാക്കുന്നവരും ഇത്തവണ നിരാശയിലാണ്. കയാക്കിങ്ങിന്റെ ഭാഗമായി പ്രദേശത്തുകാർക്ക് കിട്ടിയിരുന്ന കരാർജോലികളും ഇത്തവണ കോവിഡ് കവർന്നു. വിനോദസഞ്ചാരവകുപ്പിനുകീഴിൽ നടത്തിയിരുന്ന കയാക്കിങ് മത്സരം കഴിഞ്ഞതവണ വകുപ്പിനുകീഴിലെ സാഹസിക ടൂറിസം വിഭാഗമാണ് സംഘടിപ്പിക്കുന്നത്.

TRENDING:പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം: CPM കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS]'എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; ടിക്കറ്റ് 50 രൂപ; സ്ത്രീകൾ കാണരുത്': നടി ഷക്കീല [PHOTOS]

മാസങ്ങൾനീണ്ട ഒരുക്കങ്ങൾ മത്സരത്തിനായി വേണ്ടിവരാറുണ്ട്. ഒട്ടേറെപ്പേർക്ക് ഇതുമായി ബന്ധപ്പെട്ട് ജോലിയും കിട്ടും. കയാക്കിങ് തുടങ്ങിയതുമുതൽ, മിക്ക മത്സരങ്ങൾക്കും ചാലിപ്പുഴയിലെയും ഇരുവഴിഞ്ഞി പുഴയിലെയും കയാക്കർ മാർക്കുള്ള റാംപുകൾ നിർമിച്ചിരുന്നത് നെല്ലിപ്പൊയിൽ മധുവാണ്. അതിനുവേണ്ട കമ്പിയും മരപ്പലകയും ഉൾപ്പെടെയുള്ളവ വാങ്ങുകയുംചെയ്തു.

മത്സരം ഇല്ലെന്നറിഞ്ഞതോടെ ഇത്തവണ കയാക്കിങ് ലക്ഷ്യമിട്ടുവാങ്ങിയ പലസാധനകളും നശിച്ചുപോകുമെന്ന ആശങ്കയിലാണ് മധു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ പങ്കെടുക്കുന്ന മത്സരയിനമാണ് കയാക്കിങ്. അതിനാൽത്തന്നെ കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അതേക്കുറിച്ച് ആലോചിച്ചിട്ടില്ലന്ന് മധു പറയുന്നു. കോടഞ്ചേരിയിലെ പുലിക്കയത്താണ് പ്രധാനമായും കയാക്കിംങ്ങ് മൽസരങ്ങൾ നടക്കുക.
Published by: Rajesh V
First published: July 20, 2020, 2:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading