• HOME
 • »
 • NEWS
 • »
 • life
 • »
 • Wole Zoyinka 50 വര്‍ഷത്തിന് ശേഷം ആദ്യ നോവലുമായി നൊബേല്‍ സമ്മാന ജേതാവ് വോള്‍ സോയിങ്ക

Wole Zoyinka 50 വര്‍ഷത്തിന് ശേഷം ആദ്യ നോവലുമായി നൊബേല്‍ സമ്മാന ജേതാവ് വോള്‍ സോയിങ്ക

ഒരു നോബല്‍ സമ്മാന ജേതാവിന്റെ പുതിയ സൃഷ്ടികള്‍ പൊതുവെ ഗംഭീരമായ ആഘോഷ വരവേല്‍പ്പുകളാണ് ലഭിക്കുന്നത്. എന്നാല്‍ വോള്‍ സോയിങ്കയുടെ കാര്യത്തില്‍ വായനക്കാര്‍ പതിറ്റാണ്ടുകളായി അത്തരമൊരു ആഘോഷത്തിനായി കാത്തിരിക്കുകയാണ്.

 • Last Updated :
 • Share this:
  ഒരു നോബല്‍ സമ്മാന ജേതാവിന്റെ പുതിയ സൃഷ്ടികള്‍ പൊതുവെ ഗംഭീരമായ ആഘോഷ വരവേല്‍പ്പുകളാണ് ലഭിക്കുന്നത്. എന്നാല്‍ വോള്‍ സോയിങ്കയുടെ കാര്യത്തില്‍ വായനക്കാര്‍ പതിറ്റാണ്ടുകളായി അത്തരമൊരു ആഘോഷത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹം തന്റെ അവസാന നോവലായ 'വ്യാഖ്യാതാക്കള്‍' (The Interpreters) പ്രസിദ്ധീകരിച്ചിട്ട് ഏകദേശം 50 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കവിത, നാടകങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ഉപന്യാസങ്ങള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലായി അദ്ദേഹത്തിന്റെ കൃതികള്‍ വ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിനിടയിലെ അദ്ദേഹത്തിന്റെ ആദ്യ കൃതിയായ പുതിയ നോവല്‍, 'ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ആളുകളുടെ ദിനവൃത്താന്തം' (Chronicles from the Land of the Happiest People on Earth) ഒരു പുതിയ പശ്ചാത്തലമാണ് വരിച്ചിടുന്നത്.

  സ്റ്റോക്ക്ഹോം ആദരിച്ച ആദ്യത്തെ ആഫ്രിക്കന്‍ രചയിതാവായ 87-കാരനായ വോള്‍ സോയിങ്ക, ഇപ്പോഴും ഒരു മികച്ച ചിന്തകനും വൈദഗ്ദ്ധ്യമുള്ള സാഹിത്യകാരനുമാണ്. അദ്ദേഹത്തിന്റെ പുതിയ പുസ്തകം 'ക്രോണിക്കിള്‍സ്..' ഒരു കൊലപാതക രഹസ്യത്തിന്റെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ്. 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്' പോലെയുള്ള ആധുനിക ശക്തിയുടെയും വഞ്ചനയുടെയും ഘടകങ്ങളെ സംയോജിപ്പിക്കുന്നു ഒരു നോവലാണിത്.

  ഈ നോവലില്‍ നൈജീരിയ്ക്ക് വേണ്ടി അല്ലെങ്കില്‍ തന്റെ സ്വന്തം രാജ്യത്തിനായി നിലക്കൊള്ളുകയാണ് രചയിതാവ്. ജനങ്ങളുടെ സന്തോഷത്തിന്റെ വാര്‍ഷിക ഉത്സവം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ നോവല്‍ സര്‍ക്കാരിന്റെ ഇരട്ടതാപ്പുകളെക്കുറിച്ച് വിമര്‍ശിക്കുന്നു. നോവലിന്റെ കഥാപശ്ചത്തലത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് സംബന്ധിച്ച് ലോസ് ഏഞ്ചല്‍സ് ടൈംസിനോട് വോള്‍ സോയിങ്ക വെളിപ്പെടുത്തിയിരുന്നു.

  അതുപ്രകാരം - ഭരിക്കുന്ന പാര്‍ട്ടിയിലെ ('POMP') ആളുകള്‍ രാജ്യത്തെ അക്രമണങ്ങളെപ്പോലും നിരുപദ്രവകരവുമായ ഒരു റിയാലിറ്റി ഷോയാക്കി മാറ്റി, രാജ്യത്തുടനീളം നാശം വിതയ്ക്കുന്ന മതഭ്രാന്തും നിഷ്ഠൂരമായ കൊള്ളയും നടപ്പിലാക്കി. പക്ഷേ, ബോക്കോ ഹറാമിന്റെ ഇരകളായ അംഗഛേദം വന്നവരെ പരിചരിക്കുന്നതില്‍ പ്രശസ്തനായ ഡോ. കിഘാരെ മെന്‍ക, മനുഷ്യ ശരീരഭാഗങ്ങളിലെ ഒരു കരിഞ്ചന്തക്കാരുടെ ഇടയിലേക്കെത്തുമ്പോള്‍, രാജ്യത്തിന്റെ വൃത്തികെട്ട പല രഹസ്യങ്ങളും പുറത്തുവരാന്‍ തുടങ്ങുന്നു.

  പപ്പ ഡിവിന എന്ന ചര്‍ലാറ്റന്‍ പ്രഭാഷകന്‍ മുതല്‍ പ്രസിഡന്റ് സര്‍ ഗോഡ്ഫ്രി ഒ. ഡാന്‍ഫറേ വരെ നീളുന്ന ഗൂഡാലോചനകളുടെ തുടക്കം മാത്രമാണിത്. സ്വാതന്ത്ര്യത്തിന്റെ പ്രാരംഭ വര്‍ഷങ്ങളില്‍ മെന്‍കയോടൊപ്പം പ്രായപൂര്‍ത്തിയായ മെന്‍കയുടെ സഹോദരനായ ഡ്യുയോള്‍ പിറ്റന്‍-പെയ്‌നിന്റെ ദുരൂഹമായ മരണം ഗൂഡാലോചനയുടെ വലയെ മുറുകുന്നു. അവന്‍ എന്താണ് അറിഞ്ഞത്? ആരാണ് അവന്‍ മരിക്കാന്‍ ആഗ്രഹിച്ചത്? എപ്പോഴാണ് നൈജീരിയ ഇത്രയും അധപതിച്ചു പോയത്? ഇത്തരം വ്യക്തിപരവും, ധാര്‍മ്മികവും, സാമൂഹികവും, രാഷ്ട്രീയവുമായ മറ്റ് പല ചോദ്യങ്ങളും സോയിങ്ക തന്റെ ആക്ഷേപഹാസ്യ നോവലില്‍ ഉന്നയിക്കുന്നു.

  അധികാരവും അത്യാഗ്രഹവും എങ്ങനെയാണ് ഒരു രാജ്യത്തിന്റെ ആത്മാവിനെ ദുഷിപ്പിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു കറുത്ത ആക്ഷേപഹാസ്യമാണ് ഈ നോവല്‍. 'ശാരീരികമായും മാനസികമായും മനുഷ്യരോടുള്ള കഠിനമായ അപമാനം' ആണ് രാജ്യത്ത് നടത്തുന്നതെന്ന് തന്റെ പുതിയ പുസ്തകത്തെക്കുറിച്ചും മാതൃരാജ്യത്തെക്കുറിച്ചും സ്വന്തം പാരമ്പര്യത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ സോയിങ്ക വ്യക്തമാക്കി.
  Published by:Jayashankar AV
  First published: