നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Nobel Peace Prize 2021| സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ട് മാധ്യമപ്രവർത്തകർക്ക്; പുരസ്കാരം ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന്

    Nobel Peace Prize 2021| സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ട് മാധ്യമപ്രവർത്തകർക്ക്; പുരസ്കാരം ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന്

    ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറദോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്.

    Maria Ressa, Dmitry Muratov

    Maria Ressa, Dmitry Muratov

    • Share this:
      സ്‌റ്റോക്ക്‌ഹോം: 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് രണ്ട് മാധ്യപ്രവര്‍ത്തകര്‍ അര്‍ഹരായി. ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറദോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നത്തിയ ഉദ്യമങ്ങള്‍ മാനിച്ചാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്- നോര്‍വീജീയന്‍ നൊബേല്‍ കമ്മിറ്റി അറിയിച്ചു.

      ഫിലിപ്പീന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സി ഇ ഒയാണ് മരിയ റെസ്സ. മുൻപ് സി എന്‍ എന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിന്റെ പേരിൽ‌ ഫിലിപ്പീന്‍സില്‍ ആറു വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് റെസ്സക്കെതിരെ ശിക്ഷ വിധിച്ചത്. തീവ്രവാദത്തിന്റെ ഭീഷണിയെക്കുറിച്ചും മരിയ റെസ്സ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സീഡ്‌സ് ഓഫ് ടെറര്‍: ആന്‍ ഐവിറ്റ്‌നസ് അക്കൗണ്ട് ഓഫ് അല്‍ഖൈ്വദാസ് ന്യൂവസ്റ്റ് സെന്റര്‍, ഫ്രം ബിന്‍ ലാദന്‍ ടു ഫെയ്‌സ്ബുക്ക്: 10 ഡെയ്‌സ് ഓഫ് അബ്ഡക്ഷന്‍, 10 ഇയേഴ്‌സ് ഓഫ് ടെററിസം എന്നീ പുസ്തകങ്ങളും റെസ്സ എഴുതിയിട്ടുണ്ട്.



      റഷ്യന്‍ പത്രമായ നൊവായ ഗസെറ്റയുടെ എഡിറ്ററര്‍ ഇന്‍ ചീഫാണ് ദിമിത്രി മുറദോവ്. സര്‍ക്കാരിന്റെ അഴിമതിയും മനുഷ്യാവകാശലംഘനങ്ങളും തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.

      English Summary: The Norwegian Nobel Committee has decided to award the 2021 Nobel Peace Prize to Maria Ressa and Dmitry Muratov “for their efforts to safeguard freedom of expression, which is a precondition for democracy and lasting peace”. Maria Ressa uses freedom of expression to expose abuse of power, use of violence and growing authoritarianism in her native country, the Philippines.Dmitry Muratov has for decades defended freedom of speech in Russia under increasingly challenging conditions.
      Published by:Rajesh V
      First published:
      )}