നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Nobel Prize in Chemistry | രസതന്ത്ര നൊബേൽ സമ്മാനം ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് മക്മില്ലനും

    Nobel Prize in Chemistry | രസതന്ത്ര നൊബേൽ സമ്മാനം ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് മക്മില്ലനും

    സമ്മാനത്തുകയായ 11.4 ലക്ഷം ഡോളര്‍ (ഏകദേശം 8.2 കോടി രൂപ) ഇരുവരും തുല്യമായി പങ്കിടും

    Benjamin List- David MacMillan

    Benjamin List- David MacMillan

    • Share this:
      സ്റ്റോക്ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു. സി. മക്മില്ലനും പങ്കിട്ടു. അസിമ്മെട്രിക് ഓര്‍ഗനോകാറ്റലിസിസ് വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം.

      ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫസറാണ് ബെഞ്ചമിന്‍ ലിസ്റ്റ്. ന്യൂജഴ്സിയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകനാണ് ഡേവിഡ് ഡബ്ല്യു.സി. മക്മില്ലന്‍.

      ഔഷധ ഗവേഷണ മേഖലയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഇവര്‍ വികസിപ്പിച്ച അസിമ്മെട്രിക് ഓര്‍ഗനോകാറ്റലിസിസ് പ്രക്രിയ. സമ്മാനത്തുകയായ 11.4 ലക്ഷം ഡോളര്‍ (ഏകദേശം 8.2 കോടി രൂപ) ഇരുവരും തുല്യമായി പങ്കിടും.

      53കാരനായ ലിസ്റ്റ് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് ജനിച്ചത്. ഫ്രാങ്ക്ഫര്‍ട്ടിലെ ഗോഥെ സര്‍വകലാശാലയില്‍ നിന്നും പി എച്ച്‌ ഡി എടുത്തിട്ടുണ്ട്. ലിസ്റ്റ് നിലവില്‍ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഫുര്‍ കോഹ്ലന്‍ഫോര്‍ഷങിന്റെ ഡയറക്ടറാണ്. 1968 ല്‍ ബ്രിട്ടനിലെ ബെല്‍ഷില്ലില്‍ ആണ് മാക്മില്ലന്‍ ജനിച്ചത്. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പി എച്ച്‌ ഡി നേടിയ ആളാണ് മാക്മില്ലന്‍.

      സ്പർശനവും ഊഷ്മാവും ശരീരം തിരിച്ചറിയുന്നത് എങ്ങനെ? വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച കണ്ടുപിടിത്തം

      2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് പേര്‍ പങ്കിട്ടു. അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്‌നുമാണ് പുരസ്‌കാരം പങ്കുവെച്ചത്. ഊഷ്മാവ്, സ്പര്‍ശനം എന്നിവ ശരീരം തിരിച്ചറിയുന്നതിനെ കുറിച്ച് നടത്തിയ പഠനത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്.

      Also Read- Nobel Prize for Physics 2021| കാലാവസ്ഥയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾ; മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

      സൂര്യന്റെ ചൂട് അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുടെ ആലിംഗനം നമ്മുടെ ശരീരത്തിന് എങ്ങനെ അനുഭവപ്പെടുന്നുവെന്നാണ് ഇവർ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. നമ്മുടെ ശരീരം നാഡീവ്യവസ്ഥയിലെ ശാരീരിക സംവേദനങ്ങളെ വൈദ്യുത സന്ദേശങ്ങളാക്കി മാറ്റുന്നതെങ്ങനെയെന്നാണ് ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്‌നു പഠിച്ചത്. ഇവരുടെ കണ്ടെത്തലുകൾ വേദനയെ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള പുതിയ വഴികളിലേക്ക് ശാസ്ത്രലോകത്തിന് കടന്നു വരാൻ അവസരമൊരുക്കും.


      "ഇത് വളരെ പ്രധാനപ്പെട്ടതും അഗാധവുമായ കണ്ടെത്തലാണ്"- നൊബേൽ സമ്മാന സമിതിയിൽ നിന്നുള്ള തോമസ് പെർൾമാൻ പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ ഡേവിഡ് ജൂലിയസ് പ്രധാനമായും അന്വേഷിച്ചത്, ഒരു ചൂടുള്ള കുരുമുളക് കഴിക്കുന്നതിലൂടെ അനുഭവപ്പെടുന്ന കത്തുന്ന വേദനയെക്കുറിച്ചാണ്. കാപ്‌സൈസിനോടു പ്രതികരിക്കുന്ന പ്രത്യേക തരം റിസപ്റ്റർ നമ്മുടെ നാഡീ കോശങ്ങളുടെ ഒരു ഭാഗം അദ്ദേഹം കണ്ടെത്തി.

      കൂടുതൽ പരിശോധനകളിൽ റിസപ്റ്റർ ചൂടിനോട് പ്രതികരിക്കുകയും "വേദനാജനകമായ" താപനിലയിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നതായി കണ്ടെത്തി. ഉദാഹരണത്തിന്, ഒരു കപ്പ് ചൂട് കാപ്പിയിൽ നിങ്ങളുടെ കൈ സ്പർശിച്ചാൽ ഇതാണ് സംഭവിക്കുന്നത്. ഈ കണ്ടുപിടിത്തം മറ്റ് താപനില സെൻസറുകളെ കുറിച്ച് അന്വേഷിക്കുന്നതിനും കാരണമായി. പ്രൊഫസർ ജൂലിയസും പ്രൊഫ. ആർഡെം പടപൂട്ടെയ്നും തണുപ്പിനെ ശരീരത്തിന് തിരിച്ചറിയാൻ കഴിയുന്ന കണ്ടെത്തലിലേക്കുമെത്തി.
      Published by:Anuraj GR
      First published:
      )}