നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Nobel Prize for Literature 2021| സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

    Nobel Prize for Literature 2021| സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

     2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ട എഴുത്തുകാരനാണ് അബ്ദുൾറസാഖ് ഗുർണ.

    Tanzanian Novelist Abdulrazak Gurnah

    Tanzanian Novelist Abdulrazak Gurnah

    • Share this:
      സ്‌റ്റോക്ക്‌ഹോം: 2021ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്. കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്‌കാര ലബ്ധിക്ക് കാരണമെന്ന് നൊബേല്‍ ജൂറി അഭിപ്രായപ്പെട്ടു. സ്വർണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്കാരം.

      2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ട എഴുത്തുകാരനാണ് അബ്ദുൾറസാഖ് ഗുർണ. അബ്ദുൾ റസാഖ് ഗുർണ യു കെയിലാണ് താമസിക്കുന്നത്. പാരഡൈസ് ആണ് അബ്ദുള്‍റസാഖിന്‍റെ വിഖ്യാതകൃതി. ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് മറ്റ് പ്രമുഖ കൃതികള്‍. 21ാം വയസ്സിൽ എഴുതാൻ ആരംഭിച്ച ഇദ്ദേഹം 10 നോവലുകളും അസംഖ്യം ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



      ടാൻസാനിയയിലെ സാന്‍സിബറില്‍ ജനിച്ച ഗുര്‍ണ 1968ൽ അഭയർഥിയായാണ് ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. കെന്‍റ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അദ്ദേഹം. ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്.

      English Summary: The Nobel prize in literature has been awarded to the novelist Abdulrazak Gurnah, for his “uncompromising and compassionate penetration of the effects of colonialism and the fate of the refugee in the gulf between cultures and continents”. Gurnah, who grew up on one of the islands of Zanzibar and arrived in England as a refugee in the 1960s, has published 10 novels as well as a number of short stories.
      Published by:Rajesh V
      First published:
      )}