നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Nobel Prize for Physics 2021| കാലാവസ്ഥയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾ; മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

    Nobel Prize for Physics 2021| കാലാവസ്ഥയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾ; മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

    സ്യുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ, ജോർജോ പരീസി എന്നിവരാണ് ജേതാക്കൾ.

    nobel prize in physics 2021

    nobel prize in physics 2021

    • Share this:
      സ്റ്റോക്ക്‌ഹോം: കാലാവസ്ഥയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്ക് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം. മൂന്ന് ശാസ്ത്രജ്ഞരാണ് ഇത്തവണ പുരസ്കാര ജേതാക്കൾ. സ്യുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ, ജോർജോ പരീസി എന്നിവരാണ് ജേതാക്കൾ.

      നൊബേൽ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറിന്റെ (8.2 കോടി രൂപ) പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവർക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്. 'സങ്കീർണ്ണ സംവിധാനങ്ങൾ നമുക്ക് മനസിലാക്കാൻ പാകത്തിലാക്കുന്നതിൽ വലിയ മുന്നേറ്റം നടത്തിയതിനാ'ണ് ഇവർ മൂവരും നൊബേലിനർഹരായതെന്ന് - നൊബേൽ കമ്മറ്റിയുടെ വാർത്താക്കുറിപ്പ് അറിയിച്ചു.

      ജപ്പാനിലെ ഷിൻഗുവിൽ 1931 ൽ ജനിച്ച മനാബ, ടോക്യോ സർവകലാശാലയിൽ നിന്ന് പി എച്ച് ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. നിലവിൽ യു എസ് എയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ സീനിയർ മീറ്റീരിയോളജിസ്റ്റാണ് അദ്ദേഹം. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് എങ്ങനെയാണ് ഭൂമിയുടെ ഉപരിതലത്തിൽ താപനില വർധിപ്പിക്കുന്നതെന്ന് തെളിയിച്ചതിനാണ് മനാബെ പുരസ്കാരത്തിന് അർഹനായത്.

      Also Read- സ്പർശനവും ഊഷ്മാവും ശരീരം തിരിച്ചറിയുന്നത് എങ്ങനെ? വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച കണ്ടുപിടിത്തം

      ജർമനിയിലെ ഹാംബർഗ്ഗിൽ 1931 ൽ ജനിച്ച ഹാസിൽമാൻ, ജർമനിയിലെ ഗോട്ടിങാം സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡി നേടി. നിലവിൽ ഹാംബർഗ്ഗിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മീറ്റീരിയോളജിയിൽ പ്രൊഫസറാണ്. കാലാവസ്ഥയെയും ദിനാന്തരീക്ഷത്തെയും ബന്ധിപ്പിക്കുന്ന മാതൃക സൃഷ്ടിച്ചതിനാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

      ഇറ്റലിയിലെ റോമിൽ 1948 ൽ ജനിച്ച പരീസി, റോമിലെ സാപിയൻസ സർവകലാശാലയിൽ നിന്നാണ് പി എച്ച് ഡി എടുത്തത്. നിലവിൽ, അതേ സർവകലാശാലയിലെ പ്രൊഫസറാണ്. ക്രമരഹിതമായ സങ്കീർണ്ണ വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തിയതിനാണ് അദ്ദേഹത്തിന് നൊബേൽ ലഭിച്ചത്. അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തങ്ങൾ കോംപ്ലക്സ് സിസ്റ്റം തിയറിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്നാണ്.

      English Summary: The Nobel Prize for physics has been awarded to scientists from Japan, Germany and Italy. Syukuro Manabe, 90, and Klaus Hasselmann, 89, were cited for their work in “the physical modeling of Earth’s climate, quantifying variability and reliably predicting global warming”. The second half of the prize was awarded to Giorgio Parisi, 73, for “the discovery of the interplay of disorder and fluctuations in physical systems from atomic to planetary scales.” The panel said Manabe and Hasselmann “laid the foundation of our knowledge of the Earth’s climate and how humanity influences it.
      Published by:Rajesh V
      First published:
      )}