നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Nomadic Tribes | കുറ്റകൃത്യങ്ങളില്ല, മദ്യ ഉപഭോഗമില്ല; 'അല വൈകുണ്ഠപുരം' മാതൃകയിൽ സ്വന്തമായി ഗ്രാമം നിര്‍മ്മിച്ച് നാടോടി ഗോത്രജനത

  Nomadic Tribes | കുറ്റകൃത്യങ്ങളില്ല, മദ്യ ഉപഭോഗമില്ല; 'അല വൈകുണ്ഠപുരം' മാതൃകയിൽ സ്വന്തമായി ഗ്രാമം നിര്‍മ്മിച്ച് നാടോടി ഗോത്രജനത

  ഏകദേശം 10 ഏക്കറോളം സ്ഥലത്ത് ഗ്രാമവാസികള്‍ സമ്പൂര്‍ണ കൃഷിയിലും പൂന്തോട്ടപരിപാലന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്.

  • Share this:
   ആന്ധ്രാ പ്രദേശിലെ (Andhra Pradesh) അക്ഷരജ്ഞാനമില്ലാത്ത ചില നാടോടി ഗോത്രങ്ങള്‍ 'അല വൈകുണ്ഠപുരം' (Ala Vaikuntapuram) മാതൃകയില്‍ അവര്‍ക്ക് സ്വന്തമായി ഒരു ഗ്രാമം നിര്‍മ്മിച്ചിരിക്കുകയാണ്.

   അവരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വികസനം എന്ന് വിളിക്കാവുന്ന ഈ നടപടിയിലൂടെ അവര്‍ അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. നല്ലമല വനമേഖലയുടെ പ്രാന്തപ്രദേശത്തുള്ള ഗുണ്ടൂര്‍ ജില്ലയിലുള്‍പ്പെടുന്ന കാരമ്പുടി ഗ്രാമത്തിനടുത്തുള്ള നരമലപ്പാടിലെ വൈകുണ്ഠപുരം ഗ്രാമത്തിലാണ് ഈ ഗ്രോതക്കാര്‍ ഇപ്പോള്‍ താമസിക്കുന്നത്. 1965 ല്‍ നാടോടി ഗോത്രവര്‍ഗക്കാരായ നാല് കുടുംബങ്ങള്‍ മാത്രമായിരുന്നു ഇവിടെകുടിലുകളില്‍ താമസിച്ചിരുന്നത്.

   വനവിഭവങ്ങള്‍ വില്‍ക്കുന്നത് പോലുള്ള വൈവിധ്യമാര്‍ന്ന ജോലികള്‍ക്ക് പേരുകേട്ട ഈ നാടോടി ഗോത്രങ്ങള്‍ അസാധ്യമെന്ന് തോന്നാവുന്ന ജീവിതനേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. പരമ്പരാഗത തൊഴിലുകളില്‍ നിന്ന് പുറത്തുവന്ന് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ അവര്‍ കാര്‍ഷിക ജോലിയില്‍ ഏര്‍പ്പെട്ടു. നാടോടികളായ ഗോത്രജനതപ്രാന്തപ്രദേശത്ത് കുറച്ച് വീടുകളുള്ള ഒരു ചെറിയ ഒരു ഗ്രാമം നിര്‍മ്മിച്ചു. അവിടെ അവര്‍ മദ്യ ഉപഭോഗം പൂര്‍ണ്ണമായും നിരോധിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ഈ ചെറിയ 'വൈകുണ്ഠപുര'ത്തിലെ ആളുകള്‍ക്ക് ഇപ്പോള്‍ മദ്യം ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിയില്ല എന്ന് പറയുന്നതാവും ശരി.

   കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതോടെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ സ്വന്തം ഗ്രാമത്തെ സമൃദ്ധമാക്കി. നേരത്തെ വനവിഭവങ്ങള്‍ വിറ്റ് ഉപജീവനം നടത്തിയിരുന്ന അവര്‍ക്ക് ചില സമയങ്ങളില്‍ ഭിക്ഷാടനം പോലും നടത്തേണ്ടി വന്നിരുന്നു. ഇപ്പോള്‍ അവര്‍ നെല്‍ കൃഷിയിലേക്കും പച്ചക്കറി കൃഷിയിലേക്കും തിരിഞ്ഞിരിക്കുന്നു. മുഖ്യധാരയില്‍ ചേരാന്‍ അവര്‍ക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വന്നെങ്കിലും ആ ആദിവാസി കുടുംബങ്ങള്‍ അവരുടെ ജീവിതത്തെ വികസനത്തിന്റെ പാതയില്‍ എത്തിച്ചു.

   നാടോടികളായ ഗോത്രങ്ങള്‍ മുമ്പ് ഗ്രാമങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ താല്‍ക്കാലിക വാസസ്ഥലങ്ങളില്‍ ബുദ്ധിമുട്ടുള്ള ജീവിതം നയിക്കുന്നവരായിരുന്നു. പരമ്പരാഗതമായി അവര്‍ കാട്ടില്‍ നിന്ന് തടി വെട്ടുകയും, കൃഷിയിടങ്ങളില്‍ എലികളെ പിടിക്കുകയും, ചെറിയ കുളങ്ങളില്‍ നിന്ന് മീന്‍ പിടിക്കുകയും ചെയ്യുമായിരുന്നു. വിദ്യാഭ്യാസം ലഭിച്ചത്തോടെ അവര്‍ക്ക് അവബോധം വളര്‍ന്നു, കുടുംബങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഒബ്ബാനി രംഗനായകുലു, രേവൂരി ലക്ഷ്മയ്യ, രാവുരി അങ്കുലു, കൊമരഗിരി നീലകണ്ഠം എന്നീ നാല് കുടുംബങ്ങള്‍ ഈ യാത്രയില്‍ ഒരു ചെറിയ കോളനി ഉണ്ടാക്കി.

   ഏകദേശം 10 ഏക്കറോളം സ്ഥലത്ത് ഗ്രാമവാസികള്‍ സമ്പൂര്‍ണ കൃഷിയിലും പൂന്തോട്ടപരിപാലന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. പരുത്തി,ചേന, നെല്ല്, മുളക് തുടങ്ങിയവയ്ക്ക് പുറമേ, അവര്‍ ഇപ്പോള്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പാദനത്തിലേക്കും തിരിഞ്ഞിരിക്കുന്നു. ഗ്രാമവാസികള്‍ തായ്വാന്‍ പേരക്ക, ബത്തായി, മാങ്ങ എന്നിവയുംകൃഷി ചെയ്യുന്നു.

   ഗ്രാമത്തലവനായ ലക്ഷ്മയ്യ, നാടോടി പാരമ്പര്യങ്ങളുടെ അനുഭവം അനുസ്മരിച്ചു. അവരുടെ പൂര്‍വ്വികര്‍ തടാകങ്ങള്‍ക്ക് ചുറ്റുമുള്ള മോശമായ അവസ്ഥയിലോ ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളിലോ കുടിലുകളിലായിരുന്നു താമസിച്ചിരുന്നത്. 'ഞങ്ങള്‍ക്ക് വീടും വാതിലുകളും ഇല്ലായിരുന്നു, ഇപ്പോള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ ഞങ്ങള്‍ക്ക് അവയെല്ലാം ലഭിച്ചു,' ലക്ഷ്മയ്യ പറഞ്ഞു, 'ഞങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ഇപ്പോള്‍ ഈ ഗ്രാമത്തില്‍ ഏകദേശം 310 വീടുകളാണുള്ളത്, 940 ആളുകള്‍ ഈ കോളനിയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി ഉപജീവനം നടത്തുന്നു. ഇവരില്‍ നൂറോളം പേര്‍ക്ക് ജഗനന്ന പാര്‍പ്പിട സൗകര്യം ലഭിച്ചു; എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്നു, ഗ്രാമത്തില്‍ നിന്നുള്ള 12 പേര്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭിച്ചു. പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ അവര്‍ക്കെതിരെ അനാവശ്യമായി കേസുകളൊന്നും ഫയല്‍ ചെയ്യാറില്ല.

   ഭരണകക്ഷിയായ വൈഎസ്ആര്‍സിപിയുടെ പിന്തുണയോടെ ഗ്രാമത്തിലെ ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളുമൊക്കെയായി മാറിയിട്ടുണ്ട്. വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കീഴില്‍ മിക്കവര്‍ക്കും നല്ല വീടുകള്‍ ലഭിച്ചു. ഈ കോളനിയിലെ ജനങ്ങളെ സര്‍ക്കാര്‍ നല്ല രീതിയില്‍ സഹായിക്കുന്നുണ്ടെന്ന് സ്ഥലം എംഎല്‍എ പിന്നെല്ലി രാമകൃഷ്ണ റെഡ്ഡി പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}