നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കമോൺ സ്ത്രീകളെ, നമുക്ക് നോർവേയിൽ പോയി പാർക്കാം

  കമോൺ സ്ത്രീകളെ, നമുക്ക് നോർവേയിൽ പോയി പാർക്കാം

  ഇന്ത്യയുടെ സ്ഥാനം കേട്ടാൽ ഞെട്ടരുത്

  • Share this:
   ലോകത്തെ സ്ത്രീകൾക്ക് ഏറ്റവും മികച്ച രീതിയിൽ ജീവിക്കാൻ സാധ്യമായ സ്ഥലം ഏതെന്ന് ചിന്തിച്ചലയേണ്ട. വിമെൻസ് ലിവബിലിറ്റി ഇൻഡക്സ് പ്രകാരം ഒന്നാം സ്ഥാനം നോർവേക്കാണ്. 10ൽ 8.7 പോയിന്റുകളുമായാണ് നോർവേ ഒന്നാം സ്ഥാനത്തെത്തിയത്. തൊട്ടു പിന്നിലായി സ്വീഡൻ, കാനഡ, ഫിൻലൻഡ്‌ എന്നിവർ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്. 100 രാജ്യങ്ങളിലായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 8.1 മുതൽ 8.7 വരെ പോയിന്റുമായി ആദ്യ പത്തു സ്ഥാനങ്ങൾ നിറയുമ്പോൾ, ഇന്ത്യയുടെ സ്ഥാനം കേട്ടാൽ ഞെട്ടരുത്. നാല് പോയിന്റുകളിമായി 87-ാം സ്ഥാനത്താണ് നമ്മുടെ രാജ്യം.   അടിസ്ഥാന സൗകര്യം, അസമത്വം, നിയമനിർമ്മാണം, തൊഴിൽ എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പട്ടിക നിർമ്മാണം.

   എന്തുകൊണ്ട് നോർവേ?

   വീട്ടുകാര്യങ്ങൾക്കായി പുരുഷന്മാർക്ക് കൂടുതൽ സമയം അനുവദിച്ചു നൽകിയ രാജ്യമാണ് നോർവേ. നോർവീജിയൻ പാർലമെന്റിൽ 40 ശതമാനവും സ്ത്രീകളാണ്. പ്രസവ ശേഷം സ്ത്രീകൾക്കൊപ്പം ചിലവഴിക്കാൻ നാലാഴ്ചത്തെ അവധി നല്കിയിട്ടുണ്ടിവിടെ. ഇത് സ്ത്രീകൾക്ക് പ്രസവാനന്തരം ജോലിയിലേക്ക് തിരികെ പ്രവേശിക്കാനുള്ള കാലാവധി എളുപ്പമാക്കി. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള നടപടികൾ ദ്രുതഗതിയിൽ നടപ്പിലാക്കുകയാണിവിടെ. സ്ത്രീകൾക്കെതിരെയുള്ള അക്രമം കുറവാണ്. വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾ സ്ത്രീകൾക്കായി നടപ്പാക്കുന്നു.

   First published:
   )}