നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഒന്നല്ല, രണ്ടല്ല, അവൾ ശരിക്കും എത്രപേരെ പ്രണയിച്ചു?

  ഒന്നല്ല, രണ്ടല്ല, അവൾ ശരിക്കും എത്രപേരെ പ്രണയിച്ചു?

  • Share this:
   #ഭവേഷ് സക്സേന

   രാകേഷുമായുള്ള റിമയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിന്റെയും മറ്റ് ചടങ്ങുകളുടെയും തീയതി ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു വീട്ടുകാർ. എന്നാൽ രണ്ട് വീടുകളിലേയും ഉത്സവ അന്തരീക്ഷം പെട്ടെന്ന് അവസാനിക്കുകയായിരുന്നു.

   മുംബൈയിൽ കുടുംബത്തോടൊപ്പം കഴിയുന്ന റിമ ഒരു മൾട്ടിനാഷണൽ കമ്പനിയിലെ ജീവനക്കാരിയാണ്. രാകേഷ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്. രണ്ട് കുടുംബങ്ങളും ഉന്നതമധ്യവർഗ വിഭാഗത്തിൽപ്പെട്ടവരുമാണ്. പരസ്യങ്ങളിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ ആയിരുന്നില്ല വീട്ടുകാർ തമ്മിൽ പരിചയപ്പെട്ടത്. രണ്ട് കുടുംബങ്ങളുടെയും പൊതു സുഹൃത്ത് വഴിയാണ് വിവാഹം വരെ എത്തിയത്. കൂടാതെ രാകേഷിന്റെയും റിമയുടെയും കുടുംബങ്ങൾ അന്വേഷണങ്ങളും നടത്തിയിരുന്നു. വിവാഹ ചടങ്ങുകൾക്കുള്ള തീയതി തീരുമാനിച്ചിരിക്കെയാണ് രാകേഷിന്റെ അമ്മാവൻ വീട്ടിലേക്ക് ഒരു മോശം വാർത്തയുമായി എത്തിയത്. റിമ ജോലി ചെയ്യുന്ന കമ്പനിയുടെ ഡയറക്ടർ അമ്മാവന്റെ സുഹൃത്തായിരുന്നു, അദ്ദേഹം വഴി റിമയുടെ എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ടായിരുന്നു അമ്മാവന്റെ വരവ്. റിമയെ കുറിച്ച് ഒാഫീസിൽ അത്ര നല്ല വിശേഷങ്ങളല്ല കേള്‍ക്കുന്നതെന്ന് ഇവർ അറിഞ്ഞു.

   കേട്ട വാർത്തകളൊന്നും അത്ര പെട്ടെന്ന് തള്ളികളയാൻ സാധിക്കുന്നതായിരുന്നില്ല. ഒാഫീസുകളിൽ പരദൂഷണം പരക്കുന്നത് പതിവാണ്, അതുകൊണ്ട് തന്നെ ഒാഫീസിലെ മറ്റ് ജീവനക്കാരോട് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും തോന്നി. സത്യമായ വാർത്തകൾ ശേഖരിക്കാൻ രാകേഷിന്റെ കുടുംബം തീരുമാനിച്ചു. രാകേഷിന്റെ അമ്മാവൻ തന്നെയാണ് ഡിറ്റക്ടീവ് ഏജൻസിയെ ഏൽപ്പിക്കാൻ നിർദേശിച്ചത്.

   അടുപ്പം കാണിക്കാത്ത ഭർത്താവ്; അന്വേഷിക്കാൻ ഭാര്യ ഏൽപിച്ചത് ഡിറ്റക്ടീവ് സംഘത്തെ, കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

   രാകേഷും അച്ഛനും ഡിറ്റക്ടീവ് ഏജൻസിയെ സമീപിച്ച് കാര്യങ്ങൾ വിശദീകരിച്ചു. കാര്യങ്ങൾ അറിഞ്ഞപ്പോൾ ഒരു സാധാരണ കേസായി മാത്രമേ ഡിറ്റക്ടീവിന് തോന്നിയുള്ളു. കാരണം സാധാരണ ഇത്തരം ഒരുപാട് കേസുകൾ വിവാഹത്തിന് മുമ്പായി അന്വേഷണത്തിന് എത്താറുണ്ട്. അടുത്ത ദിവസം മുതൽ തന്നെ റിമയെ പിന്തുടരാൻ ഡിറ്റക്ടീവ് സംഘം ആരംഭിച്ചു. ആദ്യ ദിവസം റിമ ഒാഫീസ് കാബിൽ ഒാഫീസിൽ എത്തി. ഉച്ചക്ക് സഹപ്രവർത്തകരുമായി ഒരുമിച്ച് ഭക്ഷണം കഴിച്ചു. തിരികെ വീട്ടിലേക്കും ഒാഫീസ് കാബിൽ തന്നെ പോയി. എന്നാൽ ആദ്യത്തെ ദിവസത്തെ നിരീക്ഷണത്തിൽ തന്നെ റിമ എപ്പോഴും ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

   രണ്ടാം ദിവസം ഒാഫീസ് കാബിൽ ഒാഫീസിലെത്തിയ റിമ റോഡ്സൈഡിലെ ചായക്കടയിൽ നിന്ന് ഒരു ചെറുപ്പക്കാരനുമായി അരമണിക്കൂറിലധികം സംസാരിക്കുന്നത് കണ്ടു. സംസാരത്തിന് ശേഷം റിമയെ ആശ്ലേഷിച്ച് ആ യുവാവ് കടന്നുപോയി. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ റിമ വീണ്ടും ആ ചായക്കടയിലേക്ക് തന്നെ എത്തി. സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനൊപ്പം റിമയും രണ്ടോ മൂന്നോ പഫ് വലിച്ചു. എന്നാൽ രാവിലെ കണ്ട ആളായിരുന്നില്ല വൈകുന്നേരം കണ്ടത്. കുറച്ച് സമയങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കാറിൽ കയറിയാണ് റിമ പോയത്. റിമയെ വീടിന്റെ അടുത്ത് ഇറക്കിയതിന് ശേഷം ആ ചെറുപ്പക്കാരൻ പോയി.

   ഒന്ന് രണ്ട് ദിവസങ്ങൾ ഇങ്ങനെ തന്നെ തുടർന്നു, എന്നാൽ മൂന്നാം ദിവസം ഒാഫീസിലേക്ക് തന്നെ ഇറങ്ങിയ റിമ ഒാഫീസ് കാബിൽ കയറിയില്ല. റിമയെ കാത്ത് നിന്ന മറ്റൊരു കാറിൽ കയറി. കാർ ഒാടിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ മാത്രമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. ഒരു ട്രാഫിക് സിഗ്നൽ കടന്നതിന് ശേഷം റിമ സഞ്ചരിച്ചിരുന്ന കാർ അപ്രത്യക്ഷമായി. എന്നാല്‍ കാറിന്റെ നമ്പർ നേരത്തെ നോട്ട് ചെയ്ത് വെച്ചിരുന്നതാൽ കുറച്ച് നേരത്തെ അന്വേഷണത്തിന് ഒടുവിൽ കാർ കണ്ടെത്തി. ഒരു കോളനിക്ക് മുമ്പിൽ പാർക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഡിറ്റക്ടീവ് സംഘവും സമീപത്തായി തന്നെ കാർ പാർക്ക് ചെയ്തു. കാറിൽ നിന്ന് പുറത്തിറങ്ങിയ റിമയും സുഹൃത്തും എവിടേക്കാണ് പോയതെന്ന് കൃത്യമായി അന്വേഷണ സംഘത്തിന് അറിയില്ലായിരുന്നു.

   രണ്ട് മണിക്കൂറിന് ശേഷം ഒരു ഫ്ലാറ്റിൽ നിന്ന് ഇറങ്ങിവന്ന റിമയും സുഹൃത്തും കാറിലേക്ക് തിരികെ കയറി. റിമയെ തിരികെ ഒാഫീസിൽ തന്നെ ഇറക്കി. ഒാഫീസിന് അകത്തേക്ക് പോയ റിമ അരമണിക്കൂറിന് ശേഷം ലഞ്ച് ബ്രേക്ക് സമയത്ത് പുറത്തേക്ക് വന്നു. ഈ സമയത്ത് കാറുമായി വന്ന മറ്റൊരു ചെറുപ്പക്കാരനൊപ്പം റിമ പോയി. ഇരുവരും ഒരു ഷോപ്പിംഗ് മാളിലെത്തി ഒരു സിനിമ തിയറ്ററിലേക്ക് കയറി. തിയറ്ററിൽ നിന്ന് ഇറങ്ങി വന്ന ഇരുവരും പിന്നീട് പോയത് ആ ചെറുപ്പക്കാരന്റെ ഫ്ലാറ്റിലേക്കാണ്. ആ ചെറുപ്പക്കാരന്റെ പേര് ആദിത്യയാണെന്നും അദ്ദേഹം അവിടെ ഒറ്റക്കാണ് താമസമെന്നും പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. രണ്ട് മണിക്കൂറിന് ശേഷം ഫ്ലാറ്റിൽ നിന്ന് ഇറങ്ങിവന്ന ഇരുവരും തിരികെ കാറിൽ കയറി പോയി.

   കുറച്ച് ദിവസത്തെ അന്വേഷണത്തിൽ തന്നെ റിമക്ക് രണ്ടിൽ അധികം പുരുഷന്മാരുമായി അടുപ്പമുണ്ടെന്ന് മനസിലായി. റിമയുടെ ഒാഫീസിലുള്ളവർക്കും സംശയമുണ്ടായിരുന്നു. അന്വേഷണത്തിൽ റിമക്ക് നാലോളം ചെറുപ്പക്കാരുമായി ബന്ധമുണ്ടെന്ന് മനസിലായി. രണ്ട് പേരും റിമയോടൊപ്പം ഒാഫീസിൽ ജോലി ചെയ്യുന്നവരാണ്. ഒരാൾ അടുത്തുള്ള ഒാഫീസിലും മറ്റൊരാൾ കോളേജ് സുഹൃത്തുമാണ്. എല്ലാവരുമായി ഒരുപോലെ അടുത്ത ബന്ധം റിമക്കുണ്ടായിരുന്നു. ഒരാളോടും മാനസിക അടുപ്പം റിമക്ക് ഉണ്ടായിരുന്നില്ല, എല്ലാവരുമായും ശാരീരിക ബന്ധം മാത്രമാണ് റിമക്ക് ഉണ്ടായിരുന്നത്.

   രാകേഷിനെയും കുടുംബത്തിനെയും വിളിച്ച് ശേഖരിച്ച എല്ലാ രേഖകളും കാണിച്ച് കൊടുത്തു. വിവാഹത്തിൽ നിന്ന് എങ്ങനെയെങ്കിലും പിന്മാറാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് രാകേഷും കുടുംബവും.

   (മുംബൈയിലെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുടെ ശേഖരത്തിലുള്ള ഒരു കേസ് ഡയറിയെ ആസ്പദമാക്കിയുള്ളതാണ് ഈ സംഭവം. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പേരുകൾ യഥാർഥമല്ല)
   First published:
   )}