• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

ക്രിസ്തുവിനൊപ്പം പിറന്നാൾ ആർക്കൊക്കെ?


Updated: December 25, 2018, 10:25 AM IST
ക്രിസ്തുവിനൊപ്പം പിറന്നാൾ ആർക്കൊക്കെ?

Updated: December 25, 2018, 10:25 AM IST
ഇന്ന് ഡിസംബർ 25. യേശു ക്രിസ്തുവിന്‍റെ പിറന്നാൾ ദിനം- ലോകം ക്രിസ്മസായി കൊണ്ടാടുന്ന സുദിനം. കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്ന അതേ ദിസംബർ 25ന് പിറന്ന ഒട്ടേറെ പ്രമുഖരുണ്ട്. ക്രിസ്തുവിനൊപ്പം പിറന്നാൾ ആർക്കൊക്കെയെന്ന് നോക്കാം...

1. എ ബി വാജ്പേയി(1924)- ബി ജെ പി നേതാവും, മൂന്നു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി.

2. സര്‍ ഐസക് ന്യൂട്ടണ്‍(1642) - പ്രമുഖ ശാസ്തഞ്ജന്‍ ആയിരുന്ന ഐസക് ന്യൂട്ടണ്‍.

3. പണ്ഡിറ്റ് രാം നാരായണ്‍(1927) - സാരംഗിയെ ഒരു അനുബന്ധ വാദ്യം എന്ന നിലയില്‍ നിന്നും ഒരു സമ്പൂര്‍ണ്ണ വാദ്യം എന്ന സ്ഥാനത്തേക്കെത്തിക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച പണ്ഡിറ്റ് രാം നാരായണ്‍.

4. അരുണ ബുദ്ധ റെഡി(1995)- ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് അരുണ ബുദ്ധ റെഡി

5. അലിസ്റ്റര്‍ കുക്ക് (1984)- ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ നായകന്‍ അലിസ്റ്റര്‍ നഥാന്‍ കുക്ക് എന്ന അലിസ്റ്റയര്‍ കുക്ക്.

ന്യൂസ് 18 മലയാളം ക്രിസ്മസ് സ്പെഷ്യൽ
Loading...

6. ഡൈഡോ(1979)- 21 ദശക്ഷത്തിലധികം റെക്കോഡുകള്‍ വിറ്റഴിച്ച പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായികയാണ് ഡൈഡോ എന്ന ഫ്‌ലോറിയന്‍ ക്ലൊഡ് ഡി ബോന്‍വില്ലെ ആംസ്‌ട്രോങ്ങ്.

7. മദന്‍ മോഹന്‍ മാളവ്യ (1861)- ഏഷ്യയിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായ, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും , സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവര്‍ത്തകന്‍, എന്നീനിലകളിലും പ്രസിദ്ധനായിരുന്ന മദന്‍ മോഹന്‍ മാളവ്യ.

8. മുഹമ്മദലി ജിന്ന (1876) - മുസ്ലീം രാഷ്ട്രീയ നേതാവും ആള്‍ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താന്‍ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, ആദ്യത്തെ ഗവര്‍ണര്‍ ജനറലും ഖ്വായിദ്-ഇ-ആസം എന്നും ബാബ-ഇ-ഖതം എന്നും അറിയപ്പെടുന്ന മുഹമ്മദ് അലി ജിന്ന.

9. നഗ്മ(1974)- തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും നായികയായി തിളങ്ങിയ നഗ്മ പിന്നീട് രാഷ്ട്രീയനേതാവായി.

10. ഐ സി ചാക്കോ(1875) - വ്യാഖ്യാതാവ്, നിരൂപകന്‍, ഗവേഷകന്‍, ശാസ്ത്രജ്ഞന്‍, കവി, ബഹുഭാഷ പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തൻ.

11. കോട്ടയം ഭാസി(1912) - ഒന്നാം കേരളാ നിയമസഭയില്‍ കോട്ടയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു കോട്ടയം ഭാസി എന്നറിയപ്പെടുന്ന പി. ഭാസ്‌കരന്‍ നായര്‍.

12. അന്‍വര്‍ സാദത്ത് (1918)- 1973-ലെ ഒക്ടോബര്‍ യുദ്ധത്തിന് നേതൃത്വം നല്‍കുകയും, ഇസ്രയേല്‍ സന്ദര്‍ശിച്ച് ക്യാമ്പ് ഡേവിഡ് കരാറിൽ ഒപ്പിട്ട ഈജിപ്ത ഭരണാധികാരി. സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരം നേടിയിട്ടുള്ള മുഹമ്മദ് അന്‍വര്‍ അല്‍ സാദത്ത് ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു.

കൂടാതെ മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ്‌(1994), സി രാജഗോപാലാചാരി(1972), ചാർളി ചാപ്ലിൻ(1977) തുടങ്ങിയ പ്രമുഖരുടെ ചരമവാർഷിക ദിനം കൂടിയാണ് ഡിസംബർ 25
First published: December 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...