• HOME
 • »
 • NEWS
 • »
 • life
 • »
 • Jharkhand Foundation Day | ഇന്ന് ജാർഖണ്ഡ് സ്ഥാപകദിനം; ജാർഖണ്ഡിനെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ

Jharkhand Foundation Day | ഇന്ന് ജാർഖണ്ഡ് സ്ഥാപകദിനം; ജാർഖണ്ഡിനെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ

സ്വാതന്ത്രാനന്തരം, സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാര്‍ തങ്ങള്‍ക്കായി ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു

റാഞ്ചിയിലെ സ്വാമി വിവേകാനന്ദൻ സ്മാരകം

റാഞ്ചിയിലെ സ്വാമി വിവേകാനന്ദൻ സ്മാരകം

 • Last Updated :
 • Share this:
  നവംബര്‍ 15 ജാര്‍ഖണ്ഡ് (Jharkhand) സംസ്ഥാനത്തിന്റെ സ്ഥാപകദിനമായാണ് (Foundation Day) ആചരിക്കുന്നത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. വനത്തിന്റെ നാട് (Land of Forest) അല്ലെങ്കില്‍ ബുഷ്‌ലാന്‍ഡ് (Bushland) എന്നും ഈ സംസ്ഥാനം അറിയപ്പെടുന്നു.

  എങ്ങനെയാണ് ജാര്‍ഖണ്ഡ് ഒരു പ്രത്യേക സംസ്ഥാനമായത്?

  2000 നവംബര്‍ 15നാണ് ഛോട്ടാനാഗ്പൂര്‍ എന്ന പ്രദേശം ബിഹാറിന്റെ തെക്കന്‍ പകുതിയില്‍ നിന്ന് വേര്‍പെടുത്തി ജാര്‍ഖണ്ഡ് എന്ന സംസ്ഥാനം രൂപീകരിക്കുന്നത്. അതുകൊണ്ടുതന്നെ ജാര്‍ഖണ്ഡ് 28ാമത്തെ ഇന്ത്യന്‍ സംസ്ഥാനമായി മാറി. സ്വാതന്ത്രാനന്തരം, സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാര്‍ തങ്ങള്‍ക്കായി ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അവര്‍ക്ക് തുച്ഛമായ സാമൂഹിക സാമ്പത്തിക നേട്ടങ്ങളേ ലഭിച്ചിരുന്നുള്ളൂ എന്നതായിരുന്നു അതിന് പിന്നിലെ കാരണം.

  ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രൂപീകരിക്കപ്പെടുകയും 1947ല്‍ ഇന്ത്യ സ്വതന്ത്രമായതിന് പിന്നാലെ അവര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് സംസ്ഥാന പദവി വേണമെന്ന് അവർ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തല്‍ഫലമായി സര്‍ക്കാര്‍ 1995-ല്‍ ജാര്‍ഖണ്ഡ് ഏരിയ സ്വയംഭരണ കൗണ്‍സില്‍ ആരംഭിക്കുകയും 2000-ല്‍ അവരുടെ ആവശ്യത്തിന് വഴങ്ങുകയും ചെയ്തു.  ജാർഖണ്ഡിനെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ

  2000 മുതല്‍ ജാര്‍ഖണ്ഡിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ഇക്വിറ്റി 113 ദശലക്ഷം യുഎസ് ഡോളറായി മാറി. 2000 ഏപ്രിലിനും 2018 ഡിസംബറിനും ഇടയില്‍ രേഖപ്പെടുത്തിയ മൂല്യമാണിത്.

  ഗോത്രവര്‍ഗ സംസ്ഥാനമായ ജാര്‍ഖണ്ഡിന് 24 ജില്ലകളുണ്ട്. ജാര്‍ഖണ്ഡിന്റെ മൊത്തം വിസ്തീര്‍ണ്ണം ഏകദേശം 79,716 ചതുരശ്ര കിലോമീറ്ററാണ്, ഈ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ 15-ാമത്തെ വലിയ സംസ്ഥാനമായി ജാര്‍ഖണ്ഡ് മാറി. വടക്കൻ ബീഹാര്‍, വടക്ക് പടിഞ്ഞാറൻ ഉത്തര്‍പ്രദേശ്, പടിഞ്ഞാറൻ ഛത്തീസ്ഗഡ്, തെക്കൻ ഒഡീഷ, കിഴക്കൻ പശ്ചിമ ബംഗാള്‍ എന്നിവയുമായി സംസ്ഥാനം അതിര്‍ത്തി പങ്കിടുന്നു.

  അതിമനോഹരമായ വെള്ളച്ചാട്ടങ്ങള്‍, പ്രകൃതിരമണീയമായ കുന്നുകള്‍, വന്യജീവി സങ്കേതം, ദാമോദര്‍ നദിയിലെ പഞ്ചെറ്റ് ഡാം, പുണ്യസ്ഥലങ്ങള്‍ (ബൈദ്യനാഥ് ധാം, പരസ്‌നാഥ്, രാജ്രപ്പ) എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ജാര്‍ഖണ്ഡിലെ പ്രധാന കേന്ദ്രങ്ങളാണ്.

  ജാര്‍ഖണ്ഡിലെ 'ചൗ നാച്ച്' എന്ന കൗതുകകരമായ നാടോടി നൃത്തരൂപം വളരെ ജനപ്രിയമാണ്. മുഖാവരണം ധരിച്ചുകൊണ്ടുള്ള നൃത്ത പ്രകടനം മികച്ച ദൃശ്യാനുഭവമാണ് നല്‍കുന്നത്. കല്‍ക്കരി, ഇരുമ്പയിര്, ചെമ്പ് അയിര്, യുറേനിയം, മൈക്ക, ബോക്സൈറ്റ്, ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, വെള്ളി, ഡോളമൈറ്റ് തുടങ്ങിയ ധാതു വിഭവങ്ങളാല്‍ സംസ്ഥാനം സമ്പന്നമാണ്.

  കന്നുകാലി ഉത്സവം അല്ലെങ്കില്‍ സൊഹ്റായ്, സാര്‍ഹുല്‍ എന്ന പുഷ്‌പോത്സവം, വിളവെടുപ്പിനു ശേഷമുള്ള ഉത്സവമായ മാഗെ പറബ് എന്നിവ ഗോത്രവര്‍ക്കാരുടെ ചില പ്രധാനപ്പെട്ട ആഘോഷങ്ങളാണ്. സംസ്ഥാനത്തെ നിലവിലുള്ള ജനസംഖ്യ ഏകദേശം 3.19 കോടിയാണ്. റാഞ്ചിയാണ് ഝാര്‍ഖണ്ഡിന്റെ തലസ്ഥാന നഗരം. ദുംക ജാര്‍ഖണ്ഡിന്റെ ഉപ തലസ്ഥാനമാണ്.

  Summary: It was on November 15 in 2000 when the Chhotanagpur area was segregated from the southern half of Bihar to give rise to another state named Jharkhand
  Published by:user_57
  First published: