നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനി മുതൽ ഓൺലൈനിലും

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനി മുതൽ ഓൺലൈനിലും

    ഒഴിവുള്ളതും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്ക് ചെയ്തിട്ടുള്ളതുമായ ബെർത്തുകളെ കുറിച്ച് ഇതിലൂടെ അറിയാം.

    news18

    news18

    • Share this:
      ട്രെയിൻ യാത്രക്കാർ ഇതാ ഒരു സന്തോഷ വാർത്ത. ബുക്കിംഗ് സ്ഥിരീകരണത്തെ ചൊല്ലി നിങ്ങൾക്ക് ഇനി ആശങ്കപ്പെടേണ്ടി വരില്ല. റിസർവേഷൻ ചാർട്ടുകൾ ഇനി മുതൽ ഓൺലൈനിൽ കാണുന്നതിനുള്ള സൗകര്യവുമായി ഇന്ത്യൻ റെയിൽവെ.

      ഒഴിവുള്ളതും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്ക് ചെയ്തിട്ടുള്ളതുമായ ബെർത്തുകളെ കുറിച്ച് ഇതിലൂടെ അറിയാം. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷമാണ് ഈ വിവരങ്ങൾ അറിയാൻ കഴിയുക.

      also read:ഒരു ലക്ഷത്തില്‍പ്പരം റെക്കോഡുകള്‍, 260 പ്ലെയറുകള്‍; സണ്ണി മാത്യുവിന്റെ ഗ്രാമഫോണ്‍ മ്യൂസിയം ദേശീയശ്രദ്ധയില്‍

      റെയിൽവെ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. തടസ്സരഹിതമായ ട്രെയിൻ യാത്ര: യാത്രക്കാർക്ക് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്ന, ബുക്ക് ചെയ്ത, ഭാഗികമായി ബുക്ക് ചെയ്ത ട്രെയിൻ ബെർത്തുകളെ കുറിച്ച് റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷം ഒരു ബട്ടൺ ക്ലിക്കിലൂടെ അറിയാം- എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.





      ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് ആദ്യ ചാർട്ട് പുറത്തുവിടും . രണ്ടാമത്തെ ചാർട്ട് 30 മിനിട്ടിനു മുമ്പും പുറത്തും വിടും. സീറ്റ് മാറ്റത്തെ പ്പറ്റിയുള്ള വിവരങ്ങൾ രണ്ടാമത്തെ ചാർട്ടിലാകും ഉണ്ടാവുക. ഐആർസിടിസിയുടെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും വിവരങ്ങൾ അറിയാൻ കഴിയും.

      ചാര്‍ട്ടുകൾ പരിശോധിക്കുന്നത്

      • ആദ്യം ഐആർസിടിസി വെബ്സൈറ്റിൽ പ്രവേശിക്കുക. ഇവിടെ ചാർട്ടുകൾ/ഒഴിവുകൾ എന്ന പുതിയ ഓപ്ഷൻ ഉണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയൊരു പേജിലേക്ക് എത്തും.

      • ഇവിടെ ട്രെയിൻ നമ്പർ, യാത്ര തീയതി, ബോർഡിംഗ് സ്റ്റേഷൻ എന്നീ വിവരങ്ങൾ നൽകുക. അതിനു ശേഷം ട്രെയിൻ ചാർട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

      • ഇപ്പോൾ റിസർവേഷൻ ചാർട്ട് കാണാം. ക്ലാസ് തിരിച്ചുള്ള, കോച്ച് തിരിച്ചുള്ള ഒഴിഞ്ഞ ബെർത്തുകളുടെ എണ്ണം കാണാൻ കഴിയും.

      • കോച്ച് നമ്പറിൽ ക്ലിക്ക് ചെയ്താൽ ബെർത്തിന്റെ ലേ ഔട്ടും ലഭിക്കും.


      Published by:Gowthamy GG
      First published:
      )}