• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology May 13 | മെയ് 12ന് ജനനം; യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ജന്മദിനസംഖ്യയുടെ പ്രത്യേകതകൾ

Numerology May 13 | മെയ് 12ന് ജനനം; യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ജന്മദിനസംഖ്യയുടെ പ്രത്യേകതകൾ

12 എന്നത് ഋഷി സുനക്, സദ്ഗുരു ജഗ്ഗി തുടങ്ങിയ പ്രശസ്തവ്യക്തികളുടെ ജന്മ സംഖ്യയാണ്

ഋഷി സുനക്

ഋഷി സുനക്

  • Share this:

    യുകെ പ്രധാനമന്ത്രി ഋഷി സുനക് ജനിച്ചത് 1980 മെയ് 12 നാണ്. 12 എന്നത് ഋഷി സുനക്, സദ്ഗുരു ജഗ്ഗി തുടങ്ങിയ പ്രശസ്തവ്യക്തികളുടെ ജന്മ സംഖ്യയാണ്. ഗുരുവിന്റെ (വ്യാഴം) ഏറ്റവും ഉയർന്ന അനുഗ്രഹം ഉള്ള സംഖ്യയാണ് 12. അതിനാൽ 12-ൽ ജനിച്ച ആളുകളെ അവരുടെ ഗ്രഹാധിപൻ വളരെയധികം പിന്തുണയ്ക്കുന്നു. അവർ ബന്ധപ്പെടുന്ന വ്യവസായങ്ങളിൽ അതിന്റെ ഗോഡ്ഫാദറായി മാറും. അവരുടെ ജീവിതത്തിൽ അമ്മയ്ക്ക് ഒരു പ്രധാന പങ്കുണ്ട്, കാരണം അമ്മയാണ് അവരുടെ ആദ്യത്തെ ഗുരു.

    ഈ സംഖ്യയിൽ ജനിച്ച ഋഷി സുനക് എല്ലായിടത്തും അംഗീകാരമുള്ള വ്യക്തിയാണ്. 2022-നെ അപേക്ഷിച്ച് 2023-ൽ അദ്ദേഹത്തിന് അസ്വാസ്ഥ്യങ്ങൾ ഉണ്ടായേക്കാം. കാബിനറ്റ് മുമ്പാകെ തന്റെ നിലപാടുകൾ സ്ഥാപിച്ചെടുക്കാനും അയൽരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിലും അദ്ദേഹം വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.

    Also read: Rishi Sunak | ഋഷി സുനകിന്റെ ഇഷ്‌ട ഭക്ഷണം ഇഡ്‌ലിയും അപ്പവും പുട്ടുമല്ല; അത് ഇതാണ്

    ഒപ്പ് വിശകലനം: അദ്ദേഹത്തിന്റെ ഒപ്പ് വളരെ വ്യക്തവും ലളിതവുമാണ്. സംഖ്യാശാസ്ത്രം അനുസരിച്ച് അദ്ദേഹത്തിന്റെത് ഒരു സുവർണ്ണ കൈയൊപ്പാണ്. അദ്ദേഹത്തിന്റെ വിജയത്തിന്റെ മുഴുവൻ രഹസ്യവും ഒപ്പിലാണ് ഒളിഞ്ഞിരിക്കുന്നത്. അദ്ദേഹം വസ്തുനിഷ്ഠവും ഉറച്ച കാഴ്ചപ്പാടോടെയും തന്റെ ലക്ഷ്യം കൈവരിക്കുന്ന ആളായിരിക്കുമെന്നും ഇതിൽ നിന്ന് മനസിലാക്കാം.

    ഭാഗ്യ നിറം: പർപ്പിൾ

    ഭാഗ്യ ദിനം : വ്യാഴാഴ്ച

    ഭാഗ്യ നമ്പർ : 3

    ദാനം ചെയ്യേണ്ടത് : ആശ്രമങ്ങളിൽ സ്റ്റേഷനറി വസ്തുക്കൾ ദാനമായി നൽകുക.

    Published by:user_57
    First published: