ഇന്റർഫേസ് /വാർത്ത /Life / Numerology May 1 | തൊഴിലാളി ദിനമായ മെയ് ഒന്നിന്റെ സംഖ്യാശാസ്ത്രപരമായ പ്രത്യേകതകള്‍

Numerology May 1 | തൊഴിലാളി ദിനമായ മെയ് ഒന്നിന്റെ സംഖ്യാശാസ്ത്രപരമായ പ്രത്യേകതകള്‍

ഈ വര്‍ഷത്തെ തൊഴിലാളി ദിനമായ 1-5-2023 -ന്റെ ആകെ തുക 4 ആണ്

ഈ വര്‍ഷത്തെ തൊഴിലാളി ദിനമായ 1-5-2023 -ന്റെ ആകെ തുക 4 ആണ്

ഈ വര്‍ഷത്തെ തൊഴിലാളി ദിനമായ 1-5-2023 -ന്റെ ആകെ തുക 4 ആണ്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ഇന്ത്യയിലുടനീളം മെയ് 1 തൊഴിലാളി ദിനമായിട്ടാണ് ആചരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ തൊഴിലാളി ദിനമായ 1-5-2023 -ന്റെ ആകെ തുക 4 ആണ്. കര്‍ഷകരെയും സെയില്‍സുമായി ബന്ധപ്പെട്ട ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെയുമാണ് ഈ ദിനം പ്രതിനിധീകരിക്കുന്നത്. 4 എന്ന സംഖ്യ ഒന്നുമായി സൗഹൃദപരമല്ല, അതിനാല്‍ കാര്‍ഷിക ഭൂമിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടതുണ്ട്.

സംഖ്യകളായ 1, 2, 4, 6, 8 എന്നിവയുടെ ശക്തമായ സാന്നിധ്യമുള്ള ആളുകള്‍ നിയമപരമായി ബന്ധപ്പെട്ട വാദങ്ങളും അപകടസാധ്യതകളും ഒഴിവാക്കാന്‍ ശ്രമിക്കണം. സംഖ്യകളായ 5-ന്റെയും 3-ന്റെയും സാന്നിധ്യമില്ലാത്തവര്‍ക്ക് മാര്‍ക്കറ്റിംഗില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടാവുന്നതാണ്. എന്നാല്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതോ രേഖകളില്‍ ഒപ്പിടുന്നതോ ഒഴിവാക്കണം. പ്രണയിക്കുന്നവര്‍ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണം.

Also read: അന്യാധീനപ്പെട്ട് കിടന്നതുൾപ്പെടെ 4236 കോടി രൂപയുടെ ക്ഷേത്ര സമ്പത്ത് തമിഴ്‌നാട് സർക്കാർ തിരിച്ചുപിടിച്ചു

ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിലോ യാചകര്‍ക്കോ ഗോതമ്പ് ദാനം ചെയ്യുക

………….

മൊബൈല്‍ ന്യൂമറോളജി പ്രകാരം ഒന്ന് എന്ന സംഖ്യ നിങ്ങളുടെ ജോലിഭാരത്തിനെയും അതിലുണ്ടാകുന്ന വര്‍ധനവിനെപ്പറ്റിയുമാണ് സൂചിപ്പിക്കുന്നത്. ഈ സംഖ്യ സ്വതന്ത്രമായ നിലപാടുകളെയും ആശയവിനിമയത്തെയും ആണ് സൂചിപ്പിക്കുന്നത്. ഈ സംഖ്യ പുതിയ പ്രതീക്ഷകള്‍ നല്‍കുകയും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നത് ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് പ്രശസ്തിയും മറ്റ് സൗഭാഗ്യങ്ങളും നേടിത്തരാന്‍ കാരണമാകുന്നു.

മൊബൈല്‍ നമ്പറുകളില്‍ 1 എന്ന നമ്പര്‍ ഒരു തവണ മാത്രം ഉള്ളപ്പോള്‍, ഉപഭോക്താക്കള്‍ എല്ലാക്കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടുള്ളവരായിരിക്കും. വളരെ കുറഞ്ഞ അളവില്‍ മാത്രം സംസാരിക്കുന്ന ഇക്കൂട്ടര്‍ ആവശ്യമായ സാഹചര്യങ്ങളില്‍ വേണ്ടതിലധികം സംസാരിക്കാനും തയ്യാറാകും. ഇനി 1 എന്ന സംഖ്യ നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ആവര്‍ത്തിച്ച് വന്നാല്‍, അത്തരം വ്യക്തികള്‍ തങ്ങളുടെ വ്യക്തിജീവിതവും പ്രൊഫഷണല്‍ മേഖലയും സന്തുലിതമായി കൊണ്ടുപോകും. ഒന്നിനുമേല്‍ ഒന്നിന്റെ ആധിക്യം ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കാന്‍ ഇവര്‍ക്കാകും. എന്നാല്‍ ഇവരില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഒന്ന് എന്ന സംഖ്യ മൂന്ന് തവണയില്‍ കൂടുതല്‍ ഒരു മൊബൈല്‍ സീരിസില്‍ വന്നാല്‍, ഈ വ്യക്തികള്‍ വളരെ ഊര്‍ജസ്വലരും സന്തോഷവാന്മാരും ആയിരിക്കും. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ മികച്ച വിജയം നേടാനും ഇവര്‍ക്ക് കഴിയും. 1 എന്ന സംഖ്യ നാലോ അഞ്ചോ തവണ മൊബൈല്‍ നമ്പറില്‍ ആവര്‍ത്തിച്ചാലുള്ള ഗുണം എന്തെന്നാല്‍ ധാരാളം സംസാരിക്കുന്ന പ്രകൃതക്കാരായ ഇവരുടെ അമിത ആത്മവിശ്വാസം ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അതുകൊണ്ട് 1 നാലില്‍ കൂടുതല്‍ തവണ ആവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പറുകള്‍ സ്വീകരിക്കാതിരിക്കുന്നതാണ് അഭികാമ്യം.

മൊബൈല്‍ നമ്പറില്‍ 1 എന്ന സംഖ്യ വന്നിട്ടില്ലെങ്കില്‍ അങ്ങനെയുള്ളവര്‍ നിര്‍വികാരന്‍മാരും കാര്യങ്ങളെ തണുപ്പന്‍ മട്ടിലെടുക്കുന്നവരും ആയിരിക്കും. ഇത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇത്തരക്കാര്‍ എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കുന്നവരായിരിക്കും.

First published:

Tags: Astro, Astrology, Numerology