• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special Jan 28 | നിങ്ങളുടെ പേരിൽ 'Q' എന്ന അക്ഷരമുണ്ടോ? സത്യസന്ധരും അര്‍പ്പണബോധമുള്ളവരുമായിരിക്കും

Numerology Special Jan 28 | നിങ്ങളുടെ പേരിൽ 'Q' എന്ന അക്ഷരമുണ്ടോ? സത്യസന്ധരും അര്‍പ്പണബോധമുള്ളവരുമായിരിക്കും

സത്യസന്ധതയും അര്‍പ്പണബോധവും ഉള്ളവരായിരിക്കും ഇവര്‍

  • Share this:

    നിങ്ങളുടെ പേരിലെ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്ന ഫലങ്ങളെപ്പറ്റിയാണ് ഇന്ന് പറയുന്നത്.

    Q എന്ന അക്ഷരം പേരിലുള്ളവര്‍ സത്യസന്ധതയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സത്യസന്ധതയും അര്‍പ്പണബോധവും ഉള്ളവരായിരിക്കും ഇവര്‍. ജീവിതത്തില്‍ ഒരു നിശ്ചിത ലക്ഷ്യമുള്ളവരായിരിക്കും. ഇവര്‍ തങ്ങളുടെ മൂല്യങ്ങളിലും തത്ത്വങ്ങളിലും ഉറച്ചുനില്‍ക്കും. അവര്‍ ഒരിക്കലും അതിര് കടന്ന് മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടില്ല. കാര്യക്ഷമതയുള്ള നേതാക്കളാകും. ഇവര്‍ക്കൊപ്പം പണ്ഡിതരോ വിദ്യാഭ്യാസ ഖേലയിലുള്ളവരോ ചിന്തകരോ, എഴുത്തുകാരോ സംഗീതജ്ഞരോ ആയിട്ടുളള അനുയായികള്‍ ഉണ്ടാകും. പേരില്‍ ഈ അക്ഷരമുള്ള ബിസിനസുകാർ ഗ്രൂപ്പായി ജോലി ചെയ്താല്‍ മാത്രമേ ഉയര്‍ച്ചയുണ്ടാകയുള്ളൂ. ഇവര്‍ക്ക് സ്വന്തം ബിസിനസോ കുടുംബ ബിസിനസോ ആണ് നല്ലത്. ഇവര്‍ തികഞ്ഞ ഈശ്വരവിശ്വാസം ഉളളവരാണ്.

    കുട്ടികള്‍ അക്കാദമിക് തലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇവര്‍ക്ക് സാങ്കേതികവിദ്യയോടും ശാസ്ത്രത്തോടും കൂടുതല്‍ താല്‍പ്പര്യമുണ്ടാകും. ഈ അക്ഷരമുള്ള സ്ത്രീകള്‍ ഗവേഷണം, അധ്യാപന മേഖലകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

    ഭാഗ്യ നിറങ്ങള്‍: നീല, ചാരനിറം, ഭാഗ്യ നമ്പര്‍: 5, 6

    Q എന്ന അക്ഷരം പേരിനൊപ്പമുള്ളവര്‍ വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മുതിര്‍ന്നവരുടെയും പൂര്‍വ്വികരുടെയും അനുഗ്രഹം വാങ്ങുക. മദ്യം, മാംസാഹാരം എന്നിവ കഴിക്കുന്നത് നിര്‍ത്തുക. ലെതർ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

    അക്ഷരം എന്നപോലെ തന്നെ മൊബൈല്‍ ന്യൂമറോളജിയും ഇന്ന് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഇതു പ്രകാരം ഏഴ് എന്ന സംഖ്യയുടെ പ്രധാന്യത്തെക്കുറിച്ചറിയാം. മൊബൈല്‍ നമ്പറില്‍ ഈ സംഖ്യ ഉള്ളവര്‍ ആത്മീയതയോട് താത്പര്യം ഉള്ളവര്‍ ആയിരിക്കും. ഇക്കൂട്ടര്‍ക്ക് അവരുടേതായ വ്യക്തിത്വവും ഉണ്ടായിരിക്കും. ഇവര്‍ ക്ഷമാശീലരും സഹായമനസ്‌കരും, ത്യാഗം ചെയ്യുന്നവരും ആയിരിക്കും.

    മൊബൈല്‍ നമ്പറില്‍ 7 എന്ന സംഖ്യ ഒരിക്കല്‍ മാത്രമാണുള്ളതെങ്കില്‍: കഴിഞ്ഞ കാലത്തുണ്ടായ നഷ്ടങ്ങളില്‍ നിന്നും നിരാശയില്‍ നിന്നും അവര്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നു എന്നതിന്റെ സൂചകമാണ് ഇത്. ഇതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ട് അവര്‍ ജീവിതത്തില്‍ പക്വത കൈവരിക്കും.

    മൊബൈല്‍ നമ്പറില്‍ 7 എന്ന സംഖ്യ രണ്ടു തവണ ഉണ്ടെങ്കില്‍: ഇവര്‍ ആത്മീയ കാര്യങ്ങളില്‍ താത്പര്യം ഉള്ളവര്‍ ആയിരിക്കും. ഇവര്‍ മറ്റുള്ളവരാല്‍ വഞ്ചിക്കപ്പെടും. ആരോഗ്യവും സമ്പത്തും ക്ഷയിക്കും.

    മൊബൈല്‍ നമ്പറില്‍ 7 എന്ന സംഖ്യ മൂന്നു തവണ ഉണ്ടെങ്കില്‍: അടുപ്പമുള്ള ആളുകള്‍ ഇവരെ ചതിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ അതില്‍ നിന്നെല്ലാം പഠിച്ച് ഇവര്‍ കരുത്താര്‍ജിക്കും. അവര്‍ വേദനയിലും ദുഃഖത്തിലും ജീവിക്കും. ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

    മൊബൈല്‍ നമ്പറില്‍ 7 എന്ന സംഖ്യ നാലോ അതിലധികമോ തവണ ഉണ്ടെങ്കില്‍: ഇവര്‍ വളരെ ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരായിരിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും നിരവധി ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യും.അവര്‍ ധാരാളം അറിവ് നേടുകയും നല്ല പ്രാസംഗികരാകുകയും ചെയ്യും.

    Published by:user_57
    First published: