HOME /NEWS /Life / Numerology April 20 | 2022ൽ ഹർദിക് പാണ്ഡ്യയ്ക്ക് ഐപിഎൽ ട്രോഫി ഉയർത്താനായത് എങ്ങനെ? സംഖ്യാശാസ്ത്രപരമായി വിലയിരുത്താം

Numerology April 20 | 2022ൽ ഹർദിക് പാണ്ഡ്യയ്ക്ക് ഐപിഎൽ ട്രോഫി ഉയർത്താനായത് എങ്ങനെ? സംഖ്യാശാസ്ത്രപരമായി വിലയിരുത്താം

ഹർദിക് പാണ്ഡ്യ

ഹർദിക് പാണ്ഡ്യ

ആശയവിനിമയത്തിന്റെയും വിവേകത്തിന്റെയും കാര്യത്തിൽ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരമാണ് അദ്ദേഹം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ആത്മവിശ്വാസമാണ് ഹർദിക് പാണ്ഡ്യയുടെ പ്രധാന വ്യക്തിത്വ സവിശേഷത. 1993 ഒക്ടോബര്‍ 11നാണ് അദ്ദേഹം ജനിച്ചത്. ആശയവിനിമയത്തിന്റെയും വിവേകത്തിന്റെയും കാര്യത്തിൽ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരമാണ് അദ്ദേഹം. നിരവധി താഴ്ചകളിലൂടെയും ഉയര്‍ച്ചകളിലൂടെ കടന്നു പോയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. 2022 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ഹർദിക് പാണ്ഡ്യയ്ക്ക് എങ്ങനെ കിരീടം ഉയര്‍ത്താനായി എന്ന് നോക്കാം. 2022 മെയ് 29നാണ് ഐപിഎല്‍ ഫൈനല്‍ നടന്നത്. ആ തീയതി കൂട്ടുമ്പോൾ 4 ആയി സംഗ്രഹിച്ചിരിക്കുന്നു.

    കഠിനാധ്വാനത്തിന്റെ ഫലം സമ്മാനിക്കാൻ കഴിയുന്ന സംഖ്യയാണിത്. ക്യാപ്റ്റനായ ഹർദിക് പാണ്ഡ്യയുടെ ഡെസ്റ്റിനി സംഖ്യ 7 ആണ്. 4മായി വളരെയധികം യോജിപ്പ് ഉണ്ടാകാന്‍ സാധ്യതയില്ലാത്ത സംഖ്യയുമാണിത്. ഈ കഠിനമായ സാഹചര്യത്തിലും അദ്ദേഹത്തിന് വിജയം കൈവരിക്കാന്‍ എങ്ങനെ സാധിച്ചുവെന്നതാണ് ചോദ്യം.

    Also read: Summer | വെള്ളം കുടിക്കൂ, കുടിപ്പിക്കൂ; വേനലിൽ നിർജലീകരണം തടയാൻ നിർദേശങ്ങളുമായി ഡോ: സുൽഫി

    ഉത്തരം വളരെ നിസ്സാരമാണ്. ഹർദികിന്റെ ജനനതീയതി 11 (ഇവ തമ്മിൽ കൂട്ടുമ്പോൾ 2) ആണ്. മത്സരം നടന്ന തീയതി 29 (ഇവ തമ്മിൽ കൂട്ടുമ്പോൾ 2). ഇവ രണ്ടും തമ്മില്‍ പ്രത്യക്ഷ അനുപാതം ഉണ്ട്. അതിലുപരി ഇത് ഒരു മാസ്റ്റര്‍ സംഖ്യയായി മാറുന്നു. ഏഴ് എന്ന സംഖ്യയുമായി ഏറ്റവും കൂടുതല്‍ യോജിപ്പുള്ള സംഖ്യയാണ് 2. അതിനാല്‍ ഈ ദിവസം മികച്ചതോ മോശപ്പെട്ടതോ ആകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഫൈനല്‍ മത്സരത്തില്‍ ഡെസ്റ്റിനി സംഖ്യ 7ന്റെയും രണ്ടിന്റെയും ശക്തി ഹർദിക് പാണ്ഡ്യയ്ക്ക് ലഭിച്ചുവെന്ന് പറയാം. അതിലൂടെ അദ്ദേഹത്തിന് ഗുജറാത്ത് ടൈറ്റന്‍സിനായി കിരീടം ഉയര്‍ത്താൻ സാധിച്ചു.

    സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.

    സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

    ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.

    സൂര്യന്‍ – 1 ചന്ദ്രന്‍ – 2 വ്യാഴം – 3 രാഹു ( യുറാനസ്സ് ) – 4 ബുധന്‍ – 5 ശുക്രന്‍ – 6 കേതു ( നെപ്റ്റിയൂണ്‍ ) – 7 ശനി -8 ചൊവ്വ – 9

    First published:

    Tags: Hardik pandya, Hardik Pandya Cricketer