ജന്മസംഖ്യകളായ ഏഴും എട്ടും തമ്മിലുള്ള പൊരുത്തം അറിയാം: ശനിയാണ് എട്ട് എന്ന സംഖ്യയുടെ അധിപന്. വളരെ സ്വതന്ത്രമനോഭാവത്തോടെ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഈ സംഖ്യ പ്രതിനിധാനം ചെയ്യുന്നവര്‍. ഏഴ് എന്ന സംഖ്യയുമായി നിക്ഷ്പക്ഷ ബന്ധമാണ് എട്ടിനുള്ളത്. എട്ട്, 7 എന്നീ സംഖ്യകള്‍ പ്രതിനിധാനം ചെയ്യുന്നവര്‍ മുന്നോട്ട് കൊണ്ടുപോകുന്ന ബിസിനസ്സുകള്‍ അധികകാലം ഒരുമിച്ച് പോകില്ല. ബിസിനസ്സ് ചെയ്യുന്ന രീതിയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന രീതിയും വളരെ വ്യത്യസ്ഥമായിരിക്കും. ഈ സംഖ്യാ കോമ്പിനേഷനുള്ള ദമ്പതികളുടെ ദാമ്പത്യജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. പരസ്പരമുള്ള ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ രൂപപ്പെടുന്നതാണ്.
കഠിനാധ്വാനം, വ്യവസ്ഥാപിതമായ രീതി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന സംഖ്യയാണ് എട്ട്. എന്നാല്‍ പരമ്പരാഗത രീതികളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സ്വഭാവമാണ് 7നുള്ളത്. ഇതുകൊണ്ട് തന്നെയാണ് ഈ രണ്ട് സംഖ്യകളും പരസ്പരം ഒത്ത് ചേര്‍ന്ന് മുന്നോട്ട് പോകില്ലെന്ന് പറയുന്നത്. എന്നാല്‍ ഐടി പ്രൊഫഷണലുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കരകൗശലം, കായിക പരിശീലനം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളായ പ്രൊഫഷണലുകള്‍ക്ക് ഈ സംഖ്യാ കോമ്പിനേഷന്‍ ഗുണം ചെയ്യുന്നതാണ്. ഈ സംഖ്യാ കോമ്പിനേഷന്‍ ഉള്ള സ്ത്രീകളും പുരുഷന്മാരും ഗാര്‍ഹിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
ഭാഗ്യനിറം: നീല, അക്വാ ഭാഗ്യദിനം: തിങ്കള്‍ ഭാഗ്യ സംഖ്യ: 5
ദാനം ചെയ്യേണ്ടവ: കടുകെണ്ണ പാവപ്പെട്ടവര്‍ക്കോ ക്ഷേത്രങ്ങളിലോ ദാനം ചെയ്യുക.
ജന്മസംഖ്യകളായ ഏഴും ഒമ്പതും തമ്മിലുള്ള പൊരുത്തം അറിയാം: ചൊവ്വ ഗ്രഹമാണ് 9 എന്ന സംഖ്യയെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹം. ചൊവ്വ ഗ്രഹത്തിന്റെ എല്ലാ ഊര്‍ജവും ഈ സംഖ്യ പ്രതിനിധാനം ചെയ്യുന്ന വ്യക്തികള്‍ക്ക് ഉണ്ടായിരിക്കും. ഏഴിന്റെ സാന്നിദ്ധ്യം അവര്‍ക്ക് കരിയറില്‍ ഉയര്‍ച്ച നല്‍കുകയും ചെയ്യും. 9 എന്ന സംഖ്യ ജനനത്തീയതിയായി വരുന്നവര്‍ തങ്ങളുടേതായ മേഖലയില്‍ അഗ്രഗണ്യരായിരിക്കും. എന്നാല്‍ ഈ നേട്ടങ്ങള്‍ ഉണ്ടാകാന്‍ ഏഴ് എന്ന സംഖ്യയുടെ സാന്നിദ്ധ്യം കൂടി അത്യാവശ്യമാണ്. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കാന്‍ ഇവ നമ്മെ സഹായിക്കും.
7, 9 സംഖ്യാ കോമ്പിനേഷന്‍ ഉള്ളവര്‍ പ്രൊഫണല്‍ ജീവിതത്തില്‍ വിജയിക്കും. എന്നാല്‍ വ്യക്തി ബന്ധം ശക്തിപ്പെടുത്താന്‍ ആശയവിനിമയം നടത്തുകയും വികാരങ്ങള്‍ പ്രകടിപ്പിക്കുകയും വേണം. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരാണ് ഈ സംഖ്യാ കോമ്പിനേഷനില്‍ വരുന്ന വ്യക്തികള്‍. വിജയം ഉറപ്പിക്കാന്‍ കുങ്കുമം ധരിക്കുന്നത് ഉത്തമമാണ്. എപ്പോഴും ദൈവവിശ്വാസം കൈവിടാതെ കാക്കണം. അതുകൊണ്ട് തന്നെ ആത്മീയ കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധിക്കുന്നത് ഇക്കൂട്ടര്‍ക്ക് ഗുണം ചെയ്യും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ ധ്യാനം പോലുള്ളവ ചെയ്യുന്നതും ഉചിതമാണ്.
ഭാഗ്യനിറം: ഓറഞ്ച് ഭാഗ്യദിനം: ചൊവ്വ ഭാഗ്യസംഖ്യ: 9 ദാനം ചെയ്യേണ്ടവ: ക്ഷേത്രങ്ങളില്‍ കുങ്കുമം ദാനം ചെയ്യുക.
സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2023 Astrology, Numerology