ഇത്തവണത്തെ ഐപിഎല്ലിലെ മിന്നും താരമാണ് റിങ്കു സിംഗ്. ഉത്തർപ്രദേശിലെ അലിഗഢിലാണ് റിങ്കു സിങ്ങ് ജനിച്ചതും വളർന്നതും. അദ്ദേഹത്തിന്റെ ജൻമദിനത്തിനുമുണ്ട് ചില പ്രത്യേകതകൾ. അവ എന്തൊക്കെയാണെന്നറിയാം.
1997 ഒക്ടോബർ 10 നാണ് (12-10-1997) റിങ്കു സിംഗ് ജനിച്ചത്. ഗുരു ഗ്രഹത്തിലാണ് ഈ താരത്തിന്റെ ജനനം. ഭാവനയും ആസൂത്രണ മികവുമൊക്കെ ചേർന്നവരായിരിക്കും ഈ ഗ്രഹത്തിൽ ജനിച്ചവർ. ഒരു പന്തിനെ നേരിടുന്നതിനു മുൻപേ റിങ്കു സിംഗിന് നന്നായി തന്ത്രം മെനയാൻ കഴിയും. തന്റെ പ്ലേസ്‌മെന്റും ബോൾ ഡെലിവറികളുടെ പ്ലേസ്‌മെന്റുമെല്ലാം താരത്തിന് നന്നായി അറിയാം.
മൂന്നിന്റെ നിരവധി കോമ്പിനേഷനുകൾ റിങ്കു സിംഗിന്റെ ജൻമദിനത്തിലുണ്ട്. പരിശീലകന്റെയോ ഉപദേശകന്റെയോ അനുഗ്രഹം എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. അതിന് എപ്പോഴും അവരോട് നന്ദിയുള്ളവനായിരിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപോ അല്ലെങ്കിൽ ബാറ്റ് ചെയ്യുമ്പോഴോ ഒക്കെ അവരുടെ നാമം ജപിക്കാൻ ഓർക്കുക.
മൂന്നിന്റെയും മറ്റ് സംഖ്യകളുടെയും കോമ്പിനേഷനുകൾ ജീവിതത്തിൽ അത്യാവശ്യമല്ലാത്ത ചില കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടാനും സാധ്യതയുണ്ട്. സ്വന്തം ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുക എന്നതാണ് ഇതിനെ മറികടക്കാൻ ചെയ്യേണ്ടത്. ഒരു ആത്മീയ വഴികാട്ടിക്കും അയാളുടെ ഉപദേശങ്ങൾക്കും റിങ്കു സിംഗിനെ മറ്റൊരു തലത്തിലേക്ക് നയിക്കാനാകും. അതുവഴി ധാരാളം നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും.
റിങ്കു സിംഗ് ചെയ്യേണ്ട ചില കാര്യങ്ങൾ
1. എല്ലാ ദിവസവും രാവിലെ അമ്മയുടെയും മുതിർന്നവരുടെയും പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുക
2. എപ്പോഴും തുളസി മാല ധരിക്കുക
2023 റിങ്കു സിംഗിന് എങ്ങനെയുള്ള വർഷമായിരിക്കും?
2023-ന്റെ ആദ്യപകുതിയിൽ റിങ്കു സിംഗിന് ധാരാളം പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. 2023-ൽ കഴിവ് പ്രകടിപ്പിക്കുന്നതിനും അത് ആസ്വദിക്കുന്നതിനും കൂടുതൽ അവസരങ്ങൾ ലഭിക്കും. ഈ വർഷത്തിന്റെ രണ്ടാം പകുതിയിലും 2024 ലും ഈ നേട്ടങ്ങൾ തുടരുകയും ചെയ്യും. ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെയോ രാജ്യാന്തര ക്രിക്കറ്റ് ടീമിൽ ഇടം നേടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങണം. ജേഴ്സി നമ്പർ 35 ൽ നിന്ന് 10ലേക്ക് മാറുന്നത് റിങ്കുവിനെ കൂടുതൽ കൂൾ ആക്കുകയും അദ്ദേഹത്തിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുകയും ചെയ്യും.
2018ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച റിങ്കു സിംഗ് ഇപ്പോൾ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ മിന്നും താരമാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഈ മാസം ഒൻപതിനു നടന്ന മൽസരത്തിൽ അവസാന അഞ്ച് ബോളും സിക്‌സർ പറത്തിയാണ് റിങ്കു കൊൽക്കത്തക്ക് വിജയം സമ്മാനിച്ചത്. ആർക്കും ചിന്തിക്കാനാകാത്ത വിധത്തിലും അവിശ്വസനീയമായ രീതിയിലുമാണ് റിങ്കു അവസാന അഞ്ചു പന്തുകൾ ബൗണ്ടറി കടത്തിയത്. ഓരോ പന്തും മികവോടെ അടിച്ചു പറത്തി, വലിയ സമ്മർദത്തിനിടയിലും ഈ യുവതാരം ഒരു മാസ്റ്റർക്ലാസ് കളിയാണ് കാണികൾക്ക് സമ്മാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Numerology