Y എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന പേരുകളുള്ള ആളുകള്‍ കൂടുതലും അവരുടേതായ ലോകത്ത് മാത്രമായി ഒതുങ്ങുന്നവരായിരിക്കും. അവര്‍ക്ക് പൊതുവെ ജീവിതത്തില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരിക്കുകയുള്ളൂ.
ഭാഗ്യ നിറങ്ങള്‍: മഞ്ഞ
ഭാഗ്യ ദിനം: തിങ്കളാഴ്ച
ഭാഗ്യ നമ്പര്‍: 7
ദാനം ചെയ്യേണ്ടത്:
വീട്ടുജോലിക്കാരിക്ക് മഞ്ഞ സാരി ദാനം ചെയ്യുക.
എല്ലാ തിങ്കളാഴ്ചകളിലും ശിവന് പാല് അഭിഷേകവും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കേതു ഗ്രഹ പൂജയും നടത്തുക.
ദിനചര്യയുടെ ഭാഗമായി പെരുംജീരകം നിര്‍ബന്ധമായും കഴിക്കുക
നിങ്ങളുടെ ബാഗില്‍ എപ്പോഴും ഒരു ചെമ്പ് അല്ലെങ്കില്‍ വെങ്കലത്തിനുള്ള ‘7’ എന്ന അക്കം സൂക്ഷിക്കുക
മാംസാഹാരം , മദ്യം, പുകയില, തുകല്‍ എന്നിവ ഒഴിവാക്കുക.
Also Read- നിങ്ങളുടെ പേര് ‘V’ൽ ആണോ ആരംഭിക്കുന്നത്? അഭിമാനികളും ആത്മവിശ്വാസമുള്ളവരുമായിരിക്കും
Z എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന പേരുകളുള്ള ആളുകള്‍ ധാര്‍ഷ്ട്യമുള്ളവരും സാഹസികത ഇഷ്ടപ്പെടുന്നവരുമാണ്. അവര്‍ ചിലപ്പോള്‍ അപകടകാരികളാകാന്‍ സാധ്യതയുണ്ട്. അവര്‍ അപകടരമായ രീതിയില്‍ പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ട്.
അവര്‍ ധൈര്യശാലികളും അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ സ്വീകരിക്കുന്ന ഏത് മാര്‍ഗങ്ങളെയും അവര്‍ ന്യായീകരിക്കുകയും ചെയ്യുന്നു.
ഭാഗ്യ നിറങ്ങള്‍: പച്ച, ഗ്രേ,
ഭാഗ്യ ദിനങ്ങള്‍: ശനി, വെള്ളി ദിവസങ്ങള്‍
ഭാഗ്യ നമ്പര്‍: 5, 6
ദാനം ചെയ്യേണ്ടത്:
കന്നുകാലികള്‍ക്കും ദരിദ്രര്‍ക്കും പച്ചക്കറികളോ പഴങ്ങളോ ദാനം ചെയ്യുക
മൃഗങ്ങളെ മേയാന്‍ വിടുകയും മൃഗങ്ങളോട് വാത്സല്യത്തോടെ പെരുമാറുകയും ചെയ്യുക.
ഉറക്കമുണര്‍ന്ന ഉടനെ നിങ്ങളുടെ പുതപ്പ് മടക്കിവെക്കുക.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ശനി പൂജ നടത്തുക
മുതിര്‍ന്നവരോടും വീട്ടുജോലിക്കാരോടും എപ്പോഴും ബഹുമാനത്തോടെ പെരുമാറുക.
മാംസാഹാരം, മദ്യം, പുകയില, മൃഗങ്ങളുടെ തൊലി അല്ലെങ്കില്‍ തുകല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
A,B,C,D,E,G,I,L,P,Q,R,T,U,Y എന്നീ അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുതരും. അതിനാല്‍ ഒരു നവജാത ശിശുവിനോ, ഒരു സംരംഭത്തിനോ, ഒരു പുതിയ ബ്രാന്‍ഡ് അല്ലെങ്കില്‍ വീട് ,കമ്പനി എന്നിവയ്ക്ക് പേരിടുന്നതിന് ഈ അക്ഷരങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലതാണ്.
അക്ഷരങ്ങളുടെ പ്രാധാന്യം പോലെ സംഖ്യാശാസ്ത്ര പ്രകാരം മൊബൈല്‍ നമ്പറിനും പ്രാധാന്യമുണ്ട്. മൊബൈല്‍ ന്യൂമറോളജിയില്‍ നാല് എന്ന സംഖ്യയുടെ പ്രധാന്യത്തെക്കുറിച്ച് നോക്കാം. ബുദ്ധി, പണം, സ്വത്ത് എന്നിവയെ എല്ലാം സൂചിപ്പിക്കുന്ന നമ്പറാണിത്. തന്റെ മൊബൈല്‍ നമ്പറില്‍ നാല് എന്ന അക്കമുള്ള ഒരാള്‍ തന്റെ ബുദ്ധിയെ ശരിയായ ദിശയില്‍ ഉപയോഗിക്കുകയും കഠിനാധ്വാനം ചെയ്യുകയും നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുകയും ചെയ്താല്‍ അയാളുടെ ജീവിതം സുഗമമായി നീങ്ങുകയും മറ്റുള്ളവര്‍ക്ക് പ്രയോജനകരമാകുകയും ചെയ്യും.ഇത്തരക്കാര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവര്‍ ആയിരിക്കും.
ശക്തമായ ഇച്ഛാശക്തിയും യാഥാര്‍ത്ഥ്യബോധവും ഉള്ളവരായിരിക്കും ഇക്കൂട്ടര്‍. എന്നാല്‍ ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ നെഗറ്റീവ് ആയി ചിന്തിക്കുകയും മറ്റുള്ളവരുമായി ഒന്നും പങ്കുവെക്കാതിരിക്കുകയും ചെയ്യും. മൊബൈല്‍ നമ്പറില്‍ 4 എന്ന അക്കം ഒരിക്കല്‍ മാത്രം ഉള്ളത് നല്ല സൂചനയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.