ജന്മസംഖ്യകള്‍ തമ്മിലുള്ള പൊരുത്തം അറിയാം
ജന്മസംഖ്യ: 2
ഗ്രഹം: ചന്ദ്രന്‍
ജന്മസംഖ്യകളായ രണ്ടും ആറും തമ്മിലുള്ള പൊരുത്തം അറിയാം
സംഖ്യ രണ്ടും ആറും പ്രതിബദ്ധതയെ സൂചിപ്പിക്കുന്ന സംഖ്യകളാണ്. അതിനാല്‍ വിവാഹത്തിനും ബിസിനസ്സ് പങ്കാളിത്തത്തിനും മികച്ച പൊരുത്തമുള്ള രണ്ട് ജന്മസംഖ്യകളാണിവ. ആറ് ജന്മസംഖ്യയായുള്ളവർ കുടുംബാംഗങ്ങളാലും സുഹൃത്തുക്കളാലും സമ്പന്നരായിരിക്കും. രണ്ട് ജന്മസംഖ്യയായുള്ളവർ ആ ബന്ധങ്ങളെ മനോഹരമാക്കുന്നതിൽ താത്പര്യം കാണിക്കുന്നവരായിരിക്കും. ഈ രണ്ട് ജന്മസംഖ്യകളുള്ളവരും സാമൂഹിക ക്ഷേമം, ഗവണ്‍മെന്റ്, രാജ്യം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നവരായിരിക്കും. ഒറ്റയ്ക്കോ പങ്കാളിത്ത സ്ഥാപനമോ നടത്തുന്ന ആറ് ജന്മസംഖ്യയായുള്ളവര്‍ക്ക് അവരുടെ ബിസിനസ്സ് മൊബൈൽ നമ്പറിന്റെ ആകെ തുക രണ്ട് വരുന്ന രീതിയിൽ തിരഞ്ഞെടുക്കാവുന്നതാണ്. പാല്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍, അലങ്കാര വസ്തുക്കൾ, പ്രതിരോധ സേവനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, ആഭരണങ്ങള്‍, വെള്ളം, നിയമം, ഭക്ഷണം എന്നീ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന രണ്ട് ജന്മസംഖ്യയായുള്ളവര്‍ക്ക് മികച്ച അവസരങ്ങള്‍ക്കായി മൊബൈല്‍ നമ്പറിന്റെ ആകെ തുകയായി ആറ് വരുന്ന രീതിയിൽ നമ്പർ തിരഞ്ഞെടുക്കാം.
Also Read- നിങ്ങളുടെ ജന്മസംഖ്യ ഒന്നാണോ? ജന്മസംഖ്യ ആറും ഏഴും തമ്മിലുള്ള പൊരുത്തം അറിയാം
ജന്മസംഖ്യകളായ രണ്ടും ഏഴും തമ്മിലുള്ള പൊരുത്തം അറിയാം
യുക്തിപരമായി ചിന്തിക്കുന്നവരായിരിക്കും ഏഴ് ജന്മസംഖ്യയായുള്ളവർ. എന്നാല്‍ രണ്ട് ജന്മസംഖ്യയായുള്ളവർ എപ്പോഴും കാര്യങ്ങൾ വൈകാരികമായി കാണുന്നവരായിരിക്കും. ഇത് ബന്ധങ്ങളില്‍ ചില വിള്ളലുകൾ ഉണ്ടാക്കിയേക്കാം. അതേ സമയം, സംഖ്യ ഏഴും രണ്ടും ജന്മസംഖ്യകളായുള്ളവർ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും പരസ്പരം പിന്തുണയ്ക്കുകയും സൗഹാര്‍ദ്ദപരമായി മുന്നോട്ട് പോകുകയും ചെയ്യാറുണ്ട്. അതിനാല്‍ ഈ ജന്മസംഖ്യയിലുള്ളവര്‍ തമ്മിലുള്ള ബിസിനസ്സ് പങ്കാളിത്തത്തില്‍ ലാഭവും പ്രശസ്തിയും നേടാനാകും. ചന്ദ്രനെ പ്രതിനിധീകരിക്കുന്ന രണ്ടും കേതുവിനെ പ്രതിനിധീകരിക്കുന്ന ഏഴും ശിവന്റെ അനുഗ്രഹത്തിനായി പാല്‍ അഭിഷേകം നടത്തുക.
ശുക്രനുമായി ബന്ധപ്പെട്ട സംഖ്യയാണ് ആറ്. ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക് ആഡംബരം, അവസരങ്ങള്‍, കുടുംബം, സുഹൃത്തുക്കള്‍, ഭാഗ്യം, ഐശ്വര്യം എന്നിവ ലഭിക്കും. എന്നാല്‍ ചില സമയങ്ങളില്‍, ഇവരുടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും അവസരങ്ങള്‍ കുറയുന്നതിനും ഇടവന്നേക്കാം. ഈ സംഖ്യയില്‍ ജനിച്ചവര്‍ വളരെ സ്മാര്‍ട് ലുക്ക് ഉള്ളവരായിരിക്കും. ഇവര്‍ കലാപരമായ കഴിവുകള്‍ ഉള്ളവരും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ മികച്ചവരും കാര്യങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിവുള്ളവരുമായിരിക്കും. ഇത്തരക്കാര്‍ക്ക് ഉത്തരവാദിത്തം കൂടുതലായിരിക്കും. സമൂഹത്തിനോ രാജ്യത്തിനോ വേണ്ടി ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും. ഈ സംഖ്യയില്‍ ജനിച്ചവര്‍ ദൈവ ഭക്തരും ദയാലുക്കളുമായിരിക്കും. വൃത്തിയോടെ ജോലി ചെയ്യാനുള്ള കഴിവാണ് ഇവരുടെ മറ്റൊരു പ്രത്യേകത. 6 ജനനതീയതിയായുള്ളവര്‍ പ്രായോഗികമായി ചിന്തിക്കുന്നവരായിരിക്കും.
ജന്മസംഖ്യ 7 ആയിട്ടുള്ളവര്‍ ഗവേഷണത്തില്‍ താത്പര്യമുള്ളവരായിരിക്കും. അന്തിമഫലം ലഭിക്കുന്നതുവരെ മിക്ക കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ജന്മസംഖ്യ 7 ആയിട്ടുള്ളവരില്‍ ഭൂരിഭാഗവും ശാസ്ത്രജ്ഞരും, കായികതാരങ്ങളും, സാങ്കേതിക വിദഗ്ധരും, അഭിനേതാക്കളും, ഗവേഷണ അനലിസ്റ്റുകളും ആയിരിക്കും. ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാകും ഇവര്‍. ഒരു ചെറിയ ഗ്രൂപ്പ് ആളുകളെയാകും ഇവര്‍ എപ്പോഴും തിരഞ്ഞെടുക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.