ജന്മസംഖ്യ: 3
ഗ്രഹം: വ്യാഴം
ജന്മസംഖ്യ 1: വ്യക്തിയുടെ അറിവിന്റെയും ആവിഷ്‌കാരത്തിന്റെയും കാര്യത്തില്‍ വളരെ മികച്ച ഫലം തരുന്ന ജന്മസംഖ്യകളാണ് ഒന്നും മൂന്നും. ജന്മസംഖ്യ 1 എന്നത് സൂര്യനെ സൂചിപ്പിക്കുന്നു. സംഖ്യ ഒന്നിന്റെ ഗുരു കൂടിയാണ് വ്യാഴം. ജനനതീയതിയിൽ ഒന്നും മൂന്നും സംഖ്യകള്‍ ഉള്ള വ്യക്തികള്‍ ഉയര്‍ന്ന വൈദഗ്ധ്യവും അറിവും പ്രകടിപ്പിക്കുന്നവരാകും. മൂന്ന് എന്ന സംഖ്യയുടെ അപാര ശക്തി ഈ വ്യക്തികളില്‍ ഉണ്ടാകും. വ്യാഴ ഗ്രഹത്തെപ്പോലെ തിളങ്ങാന്‍ അവരെ അത് സഹായിക്കും. കോര്‍പ്പറേറ്റ് നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ക്ക് എന്നിവര്‍ക്ക് ഈ സംഖ്യകളുടെ കോമ്പിനേഷന്‍ വളരെയധികം ഉപകാരപ്പെടുന്നതാണ്. വ്യവസായികൾ, സിഎ, അഭിനേതാക്കള്‍, സംവിധായകര്‍, ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, പബ്ലിക് സ്പീക്കര്‍മാര്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍മാര്‍, എന്നിവരെ സൃഷ്ടിക്കാന്‍ ഈ സംഖ്യകള്‍ സഹായിക്കും. ഈ സംഖ്യ ജനന തീയതിയിലുള്ള വിദ്യാര്‍ത്ഥികള്‍ എല്ലായ്‌പ്പോഴും ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുന്നവരും, അക്കാദമിക് മികവ് പുലർത്തുന്നവരും ആയിരിക്കും. ഉന്നതവിദ്യാഭ്യാസത്തിനായി ഉയര്‍ന്ന കോളേജുകള്‍ ഈ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിടും. ശാസ്ത്ര മേഖലയില്‍ ഉന്നതവിദ്യാഭ്യാസം നടത്താന്‍ ഇവര്‍ക്ക് സാധിക്കും.
Also Read- Astrology March 1 | സഹോദരങ്ങളുമായി തർക്കം ഉണ്ടായേക്കാം; ജോലിസ്ഥലത്ത് കടുത്ത മത്സരത്തിന് സാധ്യത; ഇന്നത്തെ ദിവസഫലം
ജന്മസംഖ്യകളായ മൂന്നും രണ്ടും തമ്മിലുള്ള പൊരുത്തം അറിയാം
ജന്മസംഖ്യ 2: ഒത്തു തീര്‍പ്പുകളുടെ സാഹചര്യമാണ് മൂന്നിനും 2നും ഇടയില്‍ സൂചിപ്പിക്കുന്നത്. ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പരസ്പര ക്രമീകരണങ്ങളോടെയാണ് അവ പൊരുത്തപ്പെടുന്നത്. ഈ സംഖ്യകള്‍ ഉള്ള പങ്കാളികള്‍ ആധിപത്യം നിയന്ത്രിച്ച് നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം. ഏറ്റവും മികച്ച ഫലം ആസ്വദിക്കാന്‍ 2 എന്ന സംഖ്യ തീരുമാനമെടുക്കുന്ന സമയത്തും മൂന്ന് എന്ന സംഖ്യ ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലെ വിശാലമായ സാമൂഹിക ബന്ധങ്ങള്‍ വിപുലപ്പെടുത്താനും ഉപയോഗിക്കാവുന്നതാണ്. വൈകാരികമായ അടുപ്പം അനുഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ദമ്പതികള്‍ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണം. മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍, വിദ്യാഭ്യാസം, സംഗീതജ്ഞര്‍, കായികം ഈവന്റുകള്‍ എന്നീ മേഖലയുമായി പ്രവര്‍ത്തിക്കുന്ന 2ഉം 3 ഉം ജന്മസംഖ്യകള്‍ ഉള്ളവർക്ക് വിജയസാധ്യത കാണുന്നു.
സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നു. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ സംഖ്യ നൽകി വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.