• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Monthly Analysis | പുതിയ വീടോ വാഹനമോ വാങ്ങാന്‍ അനുകൂല സമയം; ഈ ദിവസങ്ങളില്‍ ജനിച്ചവരുടെ ഫെബ്രുവരി മാസഫലം

Numerology Monthly Analysis | പുതിയ വീടോ വാഹനമോ വാങ്ങാന്‍ അനുകൂല സമയം; ഈ ദിവസങ്ങളില്‍ ജനിച്ചവരുടെ ഫെബ്രുവരി മാസഫലം

ഫെബ്രുവരി സ്‌നേഹം, സഹകരണം, നിഷ്‌കളങ്കത എന്നിവയെ പ്രതിനിധീകരിക്കുന്ന മാസമാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    സംഖ്യാശാസ്ത്ര പ്രകാരം വര്‍ഷത്തിലെ രണ്ടാമത്തെ മാസമായ ഫെബ്രുവരി സ്‌നേഹം, സഹകരണം, നിഷ്‌കളങ്കത എന്നിവയെ പ്രതിനിധീകരിക്കുന്ന മാസമാണ്. താഴെ പറയുന്ന തീയതികളില്‍ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഫ്രബ്രുവരി മാസത്തിലെ ഫലം അറിയാം.

    ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഈ മാസം കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സ്വയം പ്രചോദനം ആവശ്യമായി വരും. ഭാഗ്യം കണക്കിലെടുക്കാതെ കഠിനാധ്വാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ പ്രതീക്ഷിച്ചതിലും ഫലം ലഭിക്കും. നാട്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍, ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇടയിലുള്ള പ്രശ്‌നങ്ങള്‍ മൊത്തത്തില്‍ പരിഹരിക്കപ്പെടും. ഭാഗ്യ നിറങ്ങള്‍: പീച്ച്, ക്രീം, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യം നമ്പര്‍: 1, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ ചന്ദനം ദാനം ചെയ്യുക.

    ജന്മസംഖ്യ 2 (2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിന് പറ്റിയ മാസമാണ്. നിങ്ങളുടെ പ്രൊഫഷണല്‍ മേഖലയിലെ സാമ്പത്തിക പുരോഗതിക്ക് അനുകൂലമായ മാസമാണ്. റൊമാന്റിക് വികാരങ്ങള്‍ നിങ്ങളുടെ മനസ്സിനെ കീഴ്‌പ്പെടുത്തും. ഈ മാസം നിങ്ങള്‍ക്ക് പേരും പ്രശസ്തിയും ആസ്വദിക്കാന്‍ സാധിക്കും. ഈ മാസത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കൂട്ടാളികളെ കണ്ടെത്താന്‍ കഴിയും. വിവാഹിതരായ ദമ്പതികള്‍ക്ക് അവരുടെ ബന്ധങ്ങളില്‍ പോസിറ്റിവ് ഡെവലപ്‌മെന്‍സ് ഉണ്ടാകും. ഭാഗ്യ നിറങ്ങള്‍: വെള്ള, നീല, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വെളുത്ത മധുരപലഹാരങ്ങള്‍ ദാനം ചെയ്യുക.

    ജന്മസംഖ്യ 3 ( 3, 12, 22, 30 തീയതികളില്‍ ജനിച്ചവര്‍): സംസാരത്തിലൂടെയോ എഴുത്തിലൂടെയോ അഭിനയത്തിലൂടെയോ കലയിലൂടെയോ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും പ്രകടിപ്പിക്കുകയും ചെയ്യാന്‍ പറ്റുന്ന മാസമാണിത്. ഇത് ഒരു ഭാഗ്യമാസമാണ്, എന്നാൽ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് നിരവധി പുതിയ കണക്ഷനുകള്‍ കണ്ടെത്താന്‍ സാധിക്കും, അത് അവരുടെ പ്രൊഫഷണല്‍ മേഖലയിലെ ഉയര്‍ച്ചക്ക് ഗുണം ചെയ്യും. പ്രണയിക്കുന്നവരും വിവാഹിതരും പരസ്പരം തങ്ങളുടെ അതിരുകള്‍ ബഹുമാനിക്കുകയും സംയമനം പാലിക്കുകയും നീണ്ട ചര്‍ച്ചകള്‍ ഒഴിവാക്കുകയും വേണം. വിദ്യാഭ്യാസം, സര്‍ക്കാര്‍ കരാറുകള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി, കൗണ്‍സിലിംഗ്, രാസവസ്തുക്കള്‍, അദ്ധ്യാപനം, ധനസഹായം എന്നീ ബിസിനസുകള്‍ക്ക് വിജയം ഉണ്ടാകും. ഭാഗ്യ നിറം: പീച്ച്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: മൃഗങ്ങള്‍ക്കോ പാവങ്ങള്‍ക്കോ പഴം ദാനം ചെയ്യുക.

    ജന്മസംഖ്യ 4 ( 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍): ചെറിയ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുകയും അതില്‍ വലിയ വിജയം നേടാനും സാധിക്കുന്ന മാസമാണിത്. ജോലിസ്ഥലത്തെ നിങ്ങളുടെ സീനിയേഴ്‌സും ജൂനിയര്‍മാരും അവരോടുള്ള നിങ്ങളുടെ അര്‍പ്പണബോധത്തിലും പ്രതിബദ്ധതയിലും സന്തുഷ്ടരായിരിക്കും. പ്രതിരോധം, എന്‍ജിഒ, ആരോഗ്യ സംരക്ഷണം, വെല്‍ഫെയര്‍ സംഘടനകള്‍, കമ്മ്യൂണിറ്റി സേവനങ്ങള്‍ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ മാസം അഭിനന്ദനങ്ങളും അംഗീകാരവും പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും. പ്രണയിക്കുന്നവര്‍ തങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. കുടുംബ ബിസിനസ്സ് സ്ത്രീകള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകും. എഞ്ചിനീയര്‍മാര്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ ദാനം ചെയ്യുക.

    ജന്മസംഖ്യ 5 ( 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): ബന്ധുക്കളോടൊപ്പം പങ്കാളിത്തത്തിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കുക. വണ്ടി ഓടിക്കുമ്പോള്‍ സ്പീഡ് കുറക്കുക. ഐശ്വര്യത്തിനും വിജയത്തിനും വേണ്ടി ഓഫീസ് ടേബിളില്‍ മുള ചെടികള്‍ വയ്ക്കുക. പുതിയ വീടോ കടയോ വാങ്ങാന്‍ സാധ്യതയുണ്ട്. ഡീലര്‍ഷിപ്പ് വ്യവസായം, സിനിമ, രാഷ്ട്രീയം, ഫുട്ബോള്‍, ഇവന്റുകള്‍, പരസ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആളുകള്‍ വിജയകരമായ ബിസിനസ്സ് യാത്രകള്‍ നടത്തും. എല്ലാ ബുധനാഴ്ചകളിലും ഗണപതിക്ക് പച്ച പുല്ലോ കറുകയോ സമര്‍പ്പിക്കുക. ഭാഗ്യ നിറങ്ങള്‍: പച്ച, അക്വാ, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പൂച്ചകള്‍ക്ക് അല്ലെങ്കില്‍ അനാഥാലയങ്ങളില്‍ പാല്‍ ദാനം ചെയ്യുക

    ജന്മസംഖ്യ 6 (6, 15, 24 തീയതികളില്‍ ജനിച്ചവര്‍): കുടുംബസംഗമം, കോര്‍പ്പറേറ്റ് പാര്‍ട്ടികള്‍, സാമൂഹിക രാഷ്ട്രീയ സമ്മേളനങ്ങള്‍, ഇവന്റുകള്‍, ഓഡിഷനുകള്‍, എന്നിവയിലെ പങ്കാളിത്തം നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നതിനൊപ്പം വളര്‍ച്ചയും നേടിത്തരും. സ്നേഹബന്ധങ്ങള്‍ വിശ്വാസത്തില്‍ ഊന്നിയുള്ളതാണെന്ന് ഓര്‍ക്കുക. ഒപ്പം ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് സമയം ചെലവഴിക്കാനും ശ്രദ്ധിക്കുക. ഈ മാസം ഉയര്‍ന്ന വിജയം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സൗന്ദര്യവര്‍ദ്ധക, ഡിസൈനിംഗ് വ്യവസായ മേഖലയിലുള്ളവര്‍ മാര്‍ക്കറ്റിംങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഡോക്ടര്‍മാര്‍, കായികതാരങ്ങള്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ഫിറ്റ്‌നസ് പരിശീലകര്‍, ക്ഷീരകര്‍ഷകര്‍, ബ്രോക്കര്‍മാര്‍ എന്നിവര്‍ക്ക് ഫെബ്രുവരിയില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ഭാഗ്യ നിറങ്ങള്‍: നീല, വെള്ള, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് ഉരുക്ക് പാത്രം ദാനം ചെയ്യുക.

    ജന്മസംഖ്യ 7 ( 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): ബിസിനസ്സിലെ ഭാഗ്യത്തിനും സമൃദ്ധിക്കും വേണ്ടി നിങ്ങളുടെ ഓഫീസ് ടേബിളില്‍ ഒരു ക്രിസ്റ്റല്‍ പീസ് സൂക്ഷിക്കുക. വക്കീലന്മാര്‍, പ്രതിരോധ സേനാംഗങ്ങള്‍, സംവിധായകര്‍, അഭിനേതാക്കള്‍, ഓഡിറ്റര്‍മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ ലക്ഷ്യത്തിലെത്താന്‍ സാധ്യതയുള്ള മീറ്റിംഗുകളോ അഭിമുഖങ്ങളോ നടത്താന്‍ ശ്രമിക്കണം. മറ്റുള്ളവരോടുള്ള ബഹുമാനവും ആദരവും നിലനിര്‍ത്താന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം തെറ്റിദ്ധാരണകള്‍ക്ക് കാരണമാകും. സിഎ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യാത്രകളും അഭിനന്ദനവും ആസ്വദിക്കാന്‍ സാധിക്കും. കയറ്റുമതി ഇറക്കുമതി വ്യവസായങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന ആളുകള്‍ക്ക് പുതിയ നിയമനങ്ങളും സാമ്പത്തിക വളര്‍ച്ചയും പ്രതീക്ഷിക്കാവുന്നതാണ്. തിങ്കളാഴ്ചകളില്‍ ശിവന് പാല്‍ അഭിഷേകവും കേതുപൂജയും നടത്തുക. ഭാഗ്യ നിറം: മഞ്ഞ, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.

    ജന്മസംഖ്യ 8 ( 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): തൊഴില്‍പരമായും വ്യക്തിജീവിതത്തിലും അനുകൂലമായ ഒരു പ്രവൃത്തി നിറഞ്ഞ മാസമാണിത്. ശസ്ത്രക്രിയാ വിദഗ്ധര്‍, ബില്‍ഡര്‍മാര്‍, നിര്‍മ്മാതാക്കള്‍, എഞ്ചിനീയര്‍മാര്‍, രാഷ്ട്രീയക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ മാസത്തിന്റെ അവസാന പകുതിയില്‍ ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ സാധ്യതയുണ്ട്. പോഷകാഹാരം കഴിക്കാനും, ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താനും ശ്രദ്ധിക്കുക. വസ്തുവില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച് പുനഃപരിശോധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും വര്‍ക്ക് ഫ്രം ഹോം നിരസിക്കുകയും വേണം. ഭാഗ്യ നിറങ്ങള്‍: നീല, ചാരനിറം, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 5, 6, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് ഇലക്കറികള്‍ ദാനം ചെയ്യുക.

    ജന്മസംഖ്യ 9, (9,18, 27 തീയതികളില്‍ ജനിച്ചവര്‍): ഗ്ലാമര്‍, ഡിസൈനിംഗ് എന്നീ മേഖലയിലുള്ളവര്‍ വിജയം നേടുകയും അഭിനന്ദം ലഭിക്കുകയും ചെയ്യും. ചൊവ്വയുടെ കൂടുതല്‍ ശക്തി വികസിപ്പിക്കുന്നതിന് മംഗള പൂജ നടത്തുക.നിങ്ങളുടെ വലതു കൈയുടെ കൈത്തണ്ടയില്‍ ചുവന്ന ചരട് ധരിക്കുന്നത് നല്ലതാണ്. വിദേശത്ത് ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ഓപ്ഷനുകളോ ഓഫറുകളോ ലഭിക്കും. പുതിയ വീടോ വാഹനമോ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അനുയോജ്യമായ മാസമാണ്. പ്രണയിക്കുന്നവര്‍ക്ക് ഒരു ചെറിയ അവധിക്കാലം ആസൂത്രണം ചെയ്യാനും അവരുടെ വികാരങ്ങള്‍ പങ്കുവയ്ക്കാനും കഴിയും. അവിവാഹിതര്‍ക്ക് മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാനും ശരിയായ പൊരുത്തമുളള ആളെ കണ്ടെത്താനും സാധിക്കും. ഭാഗ്യ നിറം: പിങ്ക്,
    ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, 2, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ സ്റ്റേഷനറികൾ ദാനം ചെയ്യുക.

    Published by:user_57
    First published: