• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology August 19 | ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക; വ്യക്തിബന്ധങ്ങളില്‍ വഴിത്തിരിവുണ്ടാകും; ഈ ദിവസങ്ങളില്‍ ജനിച്ചവർ അറിയാൻ

Numerology August 19 | ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക; വ്യക്തിബന്ധങ്ങളില്‍ വഴിത്തിരിവുണ്ടാകും; ഈ ദിവസങ്ങളില്‍ ജനിച്ചവർ അറിയാൻ

ഈ തീയതികളില്‍ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഇന്നത്തെ ദിവസഫലം..

 • Last Updated :
 • Share this:
  ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): രാവിലെ വളരെ മന്ദഗതിയിലാണെങ്കിലും ബാക്കിയുള്ള സമയം പോസീറ്റീവ് എനര്‍ജിയും ഉത്സാഹവും നിറഞ്ഞതായിരിക്കും. നിങ്ങള്‍ എല്ലാ അസൈന്‍മെന്റുകളും കൃത്യസമയത്ത് പൂര്‍ത്തിയാക്കും. ഇന്ന് നിങ്ങള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കാന്‍ സാധിക്കും. നിങ്ങളുടെ കഴിവുകള്‍ നന്നായി ഉപയോഗിക്കുന്നതിനാല്‍ പണം സമ്പാദിക്കുന്നതും നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നതും വളരെ എളുപ്പമായിരിക്കും. വിജയം സ്വന്തമാക്കുന്നതിനായി സൂര്യന്റെയും ചന്ദ്രന്റെയും അനുഗ്രഹം തേടുക. കായിക താരങ്ങള്‍ക്ക് വിജയം ഉണ്ടാകും. ജോലിസ്ഥലത്ത് കൃത്രിമ സൂര്യകാന്തിപ്പൂക്കള്‍ സ്ഥാപിക്കണം. ഭാഗ്യ നിറം: മഞ്ഞയും നീലയും, ഭാഗ്യദിനം: ഞായര്‍, വെള്ളി, ഭാഗ്യ നമ്പര്‍: 1, 9, ദാനം ചെയ്യേണ്ടത്: സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.


  ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച ദിവസമാണിന്ന്. ദിവസത്തിന്റെ ആദ്യ പകുതി നിഷ്‌കളങ്കതയും വാത്സല്യവും നിറഞ്ഞ പഴയ ഓര്‍മ്മകള്‍ നിറഞ്ഞതായിരിക്കും. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. നിങ്ങളുടെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയ ദിവസമാണ്. കയറ്റുമതി, ഇറക്കുമതി വ്യവസായം ചെയ്യുന്നവര്‍, ദ്രാവകങ്ങള്‍, ഇലക്ട്രോണിക്, ധാന്യങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍, മരുന്നുകള്‍, എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ലാഭം നേടാനാകും. ഭാഗ്യ നിറങ്ങള്‍: ആകാശ നീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യം നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് പാല്‍ ദാനം ചെയ്യുക.


  ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 22, 30 തീയതികളില്‍ ആണെങ്കില്‍): ഈ ദിവസം മികച്ച അറിവും പ്രതിഭയും ഉള്ളവര്‍ സമൂഹത്തില്‍ നിന്ന് അംഗീകാരവും ബഹുമതിയും നേടും. നിങ്ങളുടെ പ്രയത്‌നങ്ങള്‍ തിരിച്ചറിയപ്പെടും. ബിസിനസ്സ് ഇടപാടുകള്‍ എല്ലാം രേഖാമൂലമായിരിക്കാന്‍ ശ്രദ്ധിക്കുക. ഈ ദിനത്തില്‍ രാഷ്ട്രീയത്തിലോ സര്‍ക്കാര്‍ മേഖലയിലോ പ്രവര്‍ത്തിക്കുന്നവരാണ് നിങ്ങളെങ്കില്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ വിജയിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിന് മുമ്പ് ഗുരു മന്ത്രം ചൊല്ലണം. ഈ ദിവസം അഭിമുഖങ്ങളില്‍ പങ്കെടുത്താന്‍ വിജയം ഉറപ്പാണ്‌. വ്യാഴ ഗ്രഹത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്ത് വീട്ടിലെ എല്ലാവര്‍ക്കും നല്‍കുക. ഈ ദിനത്തില്‍ ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയം ഉറപ്പാണ്. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യനമ്പര്‍: 3, 1, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ മഞ്ഞള്‍ ദാനം ചെയ്യുക.


  ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. മീറ്റിംഗുകള്‍ക്കും പ്രസന്റേഷനുമായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. നിയമപരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മറ്റുള്ളവരുടെ ഉപദേശം തേടണം. വ്യക്തിബന്ധങ്ങളില്‍ വഴിത്തിരിവുണ്ടാകും. വ്യായാമത്തിനായി കുറച്ച് സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: മൃഗങ്ങള്‍ക്ക് ഭക്ഷണം നൽകുക.


  ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ പഴയ ഓര്‍മ്മകള്‍ മറക്കുക, അല്ലാത്ത പക്ഷം നിലവിലെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഈ ദിവസം പുതിയ സ്ഥാനമോ, സ്ഥലമോ, ഡീലുകളോ അല്ലെങ്കില്‍ നേതൃത്വമോ വാഗ്ദാനം ചെയ്യാപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ കബളിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരെ സൂക്ഷിക്കുക. വ്യക്തിപരമായ അല്ലെങ്കില്‍ പ്രൊഫഷണല്‍ മീറ്റിംഗുകളില്‍ പച്ച വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കും. ഇന്നത്തെ ദിവസം പാര്‍ട്ടികളും മാംസാഹാരവും ഒഴിവാക്കുക. പ്രണയബന്ധം കൂടുതല്‍ ശക്തി പ്രാപിക്കും. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കായികരംഗത്തുളളവര്‍ വിജയം നേടാനാകും ഭാഗ്യ നിറം: പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച,ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: വൃദ്ധസദനങ്ങളിൽ വൃക്ഷത്തൈകള്‍ ദാനം ചെയ്യുക.


  ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): എല്ലാവരെയും അന്ധമായി വിശ്വസിക്കുന്നത് നിങ്ങളുടെ ദൗര്‍ബല്യമായതിനാല്‍ പങ്കാളികളെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കണം. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാനും ഓഫീസ്‌ പ്രസന്റേഷനുമുള്ള സമയം കണ്ടെത്താന്‍ ശ്രദ്ധിക്കുക. സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. വാഹനവും, മൊബൈലും, വീട് വാങ്ങുന്നതിനും ചെറിയ യാത്രകൾ പ്ലാന്‍ ചെയ്യുന്നതിനും ഉചിതമായ ദിവസമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂല ദിനമാണിന്ന്. ഇന്ന് നിങ്ങൾക്ക് ഒരു റൊമാന്റിക് ദിനം കൂടിയായിരിക്കും. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ വെള്ളി നാണയം ദാനം ചെയ്യുക.


  ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം മുഴുവന്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണെങ്കിലും ദിവസത്തിന്റെ അവസാനം നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. പണമിടപാടുകള്‍ കൂടുതല്‍ വിവേകത്തോടെ നടത്തുക. നിയമപരമായ രേഖകള്‍ പലതവണ പരിശോധിക്കുക. ഈ ദിവസത്തില്‍ മുതിര്‍ന്നവരുമായി സമയം ചെലവഴിക്കുകയും അവരുടെ ഉപദേശങ്ങൾ പിന്തുടരുകയും വേണം. എതിര്‍ലിംഗക്കാരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. സോഫ്‌റ്റ്വെയര്‍, പ്രതിരോധം, സ്വര്‍ണ്ണം, പെട്രോള്‍, പാനീയങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന ബിസിനസ്സ് ഡീലുകള്‍ വിജയിക്കും. വിവാഹാലോചനകള്‍ പരിഗണിക്കാന്‍ ഉചിതമായ ദിനമാണ്. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉചിതമാണ്. ഭാഗ്യ നിറം: മഞ്ഞ, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ മഞ്ഞ പട്ട് ദാനം ചെയ്യുക.


  ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 25 തീയതികളില്‍ ആണെങ്കില്‍): ഈ ദിവസം നിങ്ങളുടെ ഉള്ളില്‍ അസാധരണമായ ഊര്‍ജ്ജത്തിന്റെ സാന്നിധ്യം ഉണ്ടാകും. അതിനാല്‍ വിജയത്തിനായി ഈ ഉര്‍ജ്ജം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു നേതാവും പലര്‍ക്കും ഒരു വഴികാട്ടി കൂടിയായിരിക്കും. സ്വാധീനമുള്ള ആളുകളുടെ സഹായത്തോടെയോ പണത്തിന്റെ ശക്തി ഉപയോഗിച്ചോ നിയമപരമായ കേസുകള്‍ പരിഹരിക്കപ്പെടും. പണം സമ്പാദിക്കുന്നതിന് നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും. വിദേശത്തേക്ക് പോകാന്‍ തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ഉയര്‍ന്ന ഫീസ് നല്‍കണ്ടേി വരും. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നതിനാല്‍ നിങ്ങളുടെ എല്ലാ തീരുമാനങ്ങളും പൂര്‍ണ്ണതയുള്ളതായിരിക്കും. കായികരംഗത്തുള്ളവര്‍ കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കും. യാത്രകള്‍ വൈകാന്‍ സാധ്യതയുണ്ട്. ഇന്ന്‌ ദാനധര്‍മ്മം ചെയ്യുന്നത് അനിവാര്യമാണ്. ഭാഗ്യ നിറം: സീ ഗ്രീന്‍, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യണ്ടേത്: ആവശ്യക്കാര്‍ക്ക് എണ്ണ ദാനം ചെയ്യുക.


  ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കപ്പെടാനുള്ള അവസരം ഇന്ന് ലഭിക്കും. നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍, അധികാരം ദുരുപയോഗം ചെയ്യാതിരിക്കാന്‍ പ്രത്യേക ശ്രദ്ധിക്കണം. വ്യാപാര ബന്ധങ്ങളും ഇടപാടുകളും സുഗമമായി നടക്കും. സൗരോര്‍ജ്ജം, സര്‍ക്കാര്‍, അദ്ധ്യാപനം, ഗ്ലാമര്‍, സോഫ്റ്റ്വെയര്‍, ശാസ്ത്രം, സംഗീതം, മാധ്യമം അല്ലെങ്കില്‍ വിദ്യാഭ്യാസ വ്യവസായം എന്നീ മേഖലകളിലുള്ള ആളുകള്‍ക്ക് ജനപ്രീതി ലഭിക്കും. യുവാക്കള്‍ക്ക് ഇന്ന് ചില പുതിയ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടും. ഇന്ന് നിങ്ങള്‍ ചെയ്യുന്നതെന്തും വിജയിക്കും. അതിനാല്‍ പൊതു സദസിലുള്ള പ്രസംഗം, അഭിമുഖങ്ങള്‍, മത്സര പരീക്ഷകള്‍ എന്നിവയ്ക്കും ഈ ദിവസം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കായിക താരങ്ങളുടെ രക്ഷിതാക്കള്‍ക്ക് ഇന്ന് മക്കളെ കുറിച്ച് അഭിമാനിക്കാനുള്ള അവസരം ലഭിക്കും. സ്ത്രീകള്‍ ഈ ദിവസം ശാരീരിക വ്യായാമം നിര്‍ബന്ധമായും ചെയ്യണം. ഭാഗ്യ നിറങ്ങള്‍: ഓറഞ്ച്, ചുവപ്പ്,ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ദയവായി ക്ഷേത്രത്തില്‍ കുങ്കുമം ദാനം ചെയ്യുക.


  ഓഗസ്റ്റ് 19ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: സത്യ നദെല്ല,സുധാ മൂര്‍ത്തി, ബില്‍ ക്ലിന്റണ്‍, നന്ദന സെന്‍, ഗോവിന്ദ് നിഹലാനി, വിജയ് കുമാര്‍.
  Published by:Amal Surendran
  First published: